തിരുവനന്തപുരം ∙ ഭൂപതിവ് നിയമ ഭേദഗതി ബിൽ അടക്കം നിയമസഭ പാസാക്കിയ 5 ബില്ലുകൾക്കു കൂടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി. ഇതോടെ, നിയമസഭ പാസാക്കിയവയിൽ, രാഷ്ട്രപതിക്ക് അയച്ചവയൊഴികെയുള്ള മുഴുവൻ ബില്ലുകളിലും ഗവർണർ തീരുമാനം എടുത്തു. ഗവർണർ ഇന്നലെ അംഗീകരിച്ച ബില്ലുകൾ 1. ഭൂപതിവ് നിയമ ഭേദഗതി ബിൽ:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഭൂപതിവ് നിയമ ഭേദഗതി ബിൽ അടക്കം നിയമസഭ പാസാക്കിയ 5 ബില്ലുകൾക്കു കൂടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി. ഇതോടെ, നിയമസഭ പാസാക്കിയവയിൽ, രാഷ്ട്രപതിക്ക് അയച്ചവയൊഴികെയുള്ള മുഴുവൻ ബില്ലുകളിലും ഗവർണർ തീരുമാനം എടുത്തു.

ഗവർണർ ഇന്നലെ അംഗീകരിച്ച ബില്ലുകൾ
1. ഭൂപതിവ് നിയമ ഭേദഗതി ബിൽ: സെപ്റ്റംബറിൽ പാസാക്കിയത്. ഭൂപതിവു നിയമത്തിലെ വ്യവസ്ഥാ ലംഘനങ്ങൾ ക്രമീകരിക്കാനും പതിച്ചു കൊടുത്ത ആവശ്യത്തിനല്ലാതെ ഭൂമി വിനിയോഗിക്കുന്നതിനു പട്ടയക്കാരന് അനുവാദം നൽകാനും സർക്കാരിന് അധികാരം നൽകുന്നു. ഹൈറേഞ്ചിലെ കർഷകരുടെ ദീർഘകാല ആവശ്യമായിരുന്നു.  

2. നെൽവയൽ തണ്ണീർത്തട നിയമ ഭേദഗതി ബിൽ: ഭൂമി തരംമാറ്റത്തിനുള്ള അധികാരം 27 ആർഡിഒമാർക്കു പുറമേ 78 താലൂക്കുകളിലും ഓരോ ഡപ്യൂട്ടി കലക്ടർക്കു കൂടി നൽകാനുള്ള വ്യവസ്ഥ ഉൾപ്പെടുന്നു. ഇതും സെപ്റ്റംബറിൽ പാസാക്കിയതാണ്. 

3. ക്ഷീര കർഷക ക്ഷേമനിധി ഭേദഗതി ബിൽ: കർഷകർ നൽകുന്ന അംശദായം ക്ഷേമനിധി ബോർഡിൽ അടയ്ക്കാത്ത സംഘം സെക്രട്ടറിമാർക്കു പിഴപ്പലിശ ചുമത്തുന്ന വ്യവസ്ഥയുണ്ട്. വർഷം 500 ലീറ്റർ പാൽ കൊടുക്കുന്ന കർഷകർക്കു മാത്രം ക്ഷേമനിധി അംഗത്വമെന്ന വ്യവസ്ഥ ഒഴിവാക്കി. ഒരിക്കലെങ്കിലും പാൽ നൽകുന്നവർക്കും അംഗത്വത്തിന് അപേക്ഷിക്കാം. ഭരണസമിതിയിൽ 12 അംഗങ്ങൾ എന്നത് 16 ആക്കി. കാലിത്തീറ്റ ഉൽപാദന സ്ഥാപനങ്ങളും സ്വകാര്യ ഡെയറികളും സർക്കാർ നിശ്ചയിക്കുന്ന തുക ക്ഷേമനിധി വിഹിതമായി നൽകണം.

4. സഹകരണ സംഘം നിയമ ഭേദഗതി ബിൽ: സഹകരണ സംഘങ്ങളുടെ ഭാരവാഹികൾ തുടർച്ചയായി 3 തവണയിൽ അധികം ഭരണസമിതി അംഗങ്ങളായി തുടരാൻ പാടില്ല എന്നതടക്കം 56 വ്യവസ്ഥകളാണ് ഭേദഗതിയായും കൂട്ടിച്ചേർക്കലായും ഉൾപ്പെടുത്തി. യുവസംഘങ്ങളും ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ തുടങ്ങിയവർക്കായി സോഷ്യൽ സഹകരണ സംഘങ്ങളും രൂപീകരിക്കാനുള്ള വ്യവസ്ഥ, അഡ്മിനിസ്ട്രേറ്റീവ് ഓഡിറ്റ്, സംഘങ്ങൾക്ക് പൊതുസോഫ്റ്റ്‌വെയർ, കംപ്യൂട്ടർ അധിഷ്ഠിത അക്കൗണ്ടിങ്ങും ഓഡിറ്റും, ടീം ഓഡിറ്റ് തുടങ്ങിയവ  ഉൾപ്പെടുത്തി. വനിതാഫെഡ്, ലേബർഫെഡ്, ടൂർഫെഡ്, ഹോസ്പിറ്റൽഫെഡ് തുടങ്ങിയവയിലെ നിയമനങ്ങൾ പിഎസ്‍സിക്ക് വിടും. എല്ലാ സംഘങ്ങളുടെയും ജൂനിയർ ക്ലാർക്കിന് മുകളിലുള്ള നിയമനങ്ങൾ സഹകരണ പരീക്ഷാ ബോർഡിനു വിടും.  

5. അബ്കാരി നിയമ ഭേദഗതി ബിൽ: സിനിമകളിലും പരസ്യങ്ങളിലും മദ്യപാന രംഗങ്ങൾ കാണിക്കുമ്പോൾ, മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്ന മുന്നറിയിപ്പ് നൽകിയില്ലെങ്കിൽ 6 മാസം വരെ തടവ് ലഭിക്കുന്ന വകുപ്പു പ്രകാരം കേസ് എടുക്കാമെന്നാണ് നിലവിലുള്ള വ്യവസ്ഥ. തടവ് ഒഴിവാക്കി 50,000 രൂപ വരെ പിഴ ഈടാക്കാനുള്ള വ്യവസ്ഥ ഉൾപ്പെടുന്നതാണ്  ഭേദഗതി ബിൽ. അനധികൃതമായി കള്ളു ചെത്തിയാൽ 10,000 രൂപയാണ് പിഴ.

English Summary:

Governor's approval of 5 more bills passed by the Assembly