തിരുവനന്തപുരം∙ വേനൽച്ചൂട് കനത്തതോടെ ചുട്ടുപൊള്ളി സംസ്ഥാനം. സംസ്ഥാനത്ത് ഭൂരിഭാഗം പ്രദേശങ്ങളിലും അനുഭവപ്പെടുന്നത് അസാധാരണമായ ചൂട്. ഈ സ്ഥിതി ഈ ആഴ്ച കൂടി തുടർന്നേക്കുമെന്നു കാലാവസ്ഥാ വിദഗ്ധർ പറയുന്നു. പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ, കൊല്ലം ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും ഇന്നും താപനില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വേനൽച്ചൂട് കനത്തതോടെ ചുട്ടുപൊള്ളി സംസ്ഥാനം. സംസ്ഥാനത്ത് ഭൂരിഭാഗം പ്രദേശങ്ങളിലും അനുഭവപ്പെടുന്നത് അസാധാരണമായ ചൂട്. ഈ സ്ഥിതി ഈ ആഴ്ച കൂടി തുടർന്നേക്കുമെന്നു കാലാവസ്ഥാ വിദഗ്ധർ പറയുന്നു. പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ, കൊല്ലം ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും ഇന്നും താപനില ഉയരാൻ സാധ്യത. അതിജാഗ്രത പുലർത്തേണ്ട സാഹചര്യത്തിൽ ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ ഇന്നലെ മുതൽ മേയ് 2 വരെ യെലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കും. 

∙ വിവിധ കാലാവസ്ഥാ സ്റ്റേഷനുകളിൽ ഇന്നലെ രേഖപ്പെടുത്തിയ താപനില 

തിരുവനന്തപുരം സിറ്റി : 36.9 ഡിഗ്രി സെൽഷ്യസ് (സാധാരണയിലും 3.4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) 

തിരുവനന്തപുരം വിമാനത്താവളം : 35.1 (2) 

പുനലൂർ : 38.6 (3.8) 

ആലപ്പുഴ : 38 (4.3) 

ADVERTISEMENT

കോട്ടയം : 38.5 (4.6) 

കൊച്ചി : 34.4 (1.4) 

കൊച്ചി വിമാനത്താവളം : 37.3 (3.3) 

വെള്ളാനിക്കര (തൃശൂർ) : 39.4 (4.9) 

പാലക്കാട് : 41.6 (5.3) 

കരിപ്പൂർ വിമാനത്താവളം : 36 (2.1) 

കോഴിക്കോട് : 37.9 (3.5) 

കണ്ണൂർ : 35.8 (0.8) 

∙ സൂക്ഷിക്കണം സൂര്യാതപം 

സംസ്ഥാനത്ത് ഉഷ്ണതരംഗം പ്രഖ്യാപിച്ചതോടെ അതീവ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വകുപ്പ്. സൂര്യാതപം ഏൽക്കാനുള്ള സാഹചര്യം കൂടുതലാണെന്നും പകൽ സമയം പുറത്തിറങ്ങുന്നതു പരമാവധി ഒഴിവാക്കണമെന്നും നിർദേശമുണ്ട്. 

∙ ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാ പുറംജോലികളും കായിക വിനോദങ്ങളും മറ്റു പ്രവർത്തനങ്ങളും പൂർണമായി നിർത്തിവയ്ക്കണം. 

ADVERTISEMENT

∙ ധാരാളം വെള്ളം കുടിക്കണം. 

∙ നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ, കാപ്പി എന്നിവ പകൽ സമയം ഒഴിവാക്കണം. 

∙ പുറത്തിറങ്ങുന്നെങ്കിൽ കുടയും പാദരക്ഷയും ഉപയോഗിക്കുക. 

∙ കായികാധ്വാനമുള്ള ജോലി ചെയ്യുന്നവർ കൃത്യമായി ഇടവേളകൾ എടുക്കുക. 

ADVERTISEMENT

∙ വീട്ടിലും ഓഫിസിലും തൊഴിലിടത്തിലും വായുസഞ്ചാരം ഉറപ്പാക്കുക. 

∙ തീപിടിത്ത സാധ്യത കൂടുതലായതിനാൽ ജാഗ്രത പാലിക്കുക. 

∙ പൊതുപരിപാടികൾ വൈകുന്നേരങ്ങളിലേക്കു മാറ്റുക. 

English Summary:

State is burning due to heat