തിരുവനന്തപുരം ∙ കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിൽ, ബസ് തടഞ്ഞിട്ടില്ലെന്ന മേയർ ആര്യ രാജേന്ദ്രന്റെ വാദം തെറ്റെന്നു തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ബസിനു കുറുകെ സീബ്രാ ലൈനിൽ കയറ്റി മേയറുടെ കാർ നിർത്തിയിട്ടിരിക്കുന്നതു വ്യക്തമാണ്. പാളയം സാഫല്യം കോംപ്ലക്സിനു മുന്നിലെ സിഗ്‌നലിൽ ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്തെത്തിയ മേയറുടെ കാർ ബസിനു കുറുകെ നിർത്തിയിട്ടിരിക്കുന്ന വിഡിയോയാണ് പുറത്തുവന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിൽ, ബസ് തടഞ്ഞിട്ടില്ലെന്ന മേയർ ആര്യ രാജേന്ദ്രന്റെ വാദം തെറ്റെന്നു തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ബസിനു കുറുകെ സീബ്രാ ലൈനിൽ കയറ്റി മേയറുടെ കാർ നിർത്തിയിട്ടിരിക്കുന്നതു വ്യക്തമാണ്. പാളയം സാഫല്യം കോംപ്ലക്സിനു മുന്നിലെ സിഗ്‌നലിൽ ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്തെത്തിയ മേയറുടെ കാർ ബസിനു കുറുകെ നിർത്തിയിട്ടിരിക്കുന്ന വിഡിയോയാണ് പുറത്തുവന്നത്. കാറിനു സൈഡ് തരാതിരുന്നതല്ല, ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണു ചോദ്യം ചെയ്തതെന്നു മേയർ വിശദീകരിച്ചു.

ജോലി തടസ്സപ്പെടുത്തിയെന്നു കാണിച്ച് ഡ്രൈവർ എൽ.എച്ച്.യദു നൽകിയ പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തില്ല. ഡ്രൈവർക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റം കാരണമാണു ബസ് തടഞ്ഞതെന്നാണ് പൊലീസിന്റെ വാദം. അതേസമയം, കെഎസ്ആർടിസി വിജിലൻസ് വിഭാഗം ബസിൽ റിസർവ് ചെയ്തു യാത്ര ചെയ്തവരുടെ ഫോൺ നമ്പറിൽ വിളിച്ചപ്പോൾ ഡ്രൈവർക്ക് അനുകൂലമായി യാത്രക്കാർ മൊഴി നൽകിയെന്നാണു വിവരം. ഇതോടെയാണ് ഡ്രൈവർക്കെതിരെ തിടുക്കപ്പെട്ടു നടപടി വേണ്ടെന്നു മന്ത്രി കെ.ബി. ഗണേഷ്കുമാർ നിർദേശിച്ചതെന്നും സൂചനയുണ്ട്. പൊലീസിന്റെയും കെഎസ്ആർടിസി വിജിലൻസിന്റെയും റിപ്പോർട്ട് കിട്ടിയശേഷം നടപടിയെടുക്കുമെന്നാണ് മന്ത്രി പ്രതികരിച്ചത്. ഡ്രൈവറോടു തൽക്കാലം ജോലിക്കെത്തേണ്ടെന്നു നിർദേശിച്ചിട്ടുണ്ട്.

ADVERTISEMENT

മേയറുടെ ഭർത്താവ് സച്ചിൻദേവ് എംഎൽഎ, ബസിൽനിന്നു യാത്രക്കാരെ ഇറക്കിവിട്ടുവെന്നതും നിയമപരമായ തർക്കങ്ങൾക്കു കാരണമായിട്ടുണ്ട്. ഡ്രൈവർ അറസ്റ്റിലായെന്നും യാത്രക്കാർ ഇവിടെ ഇറങ്ങണമെന്നും പറഞ്ഞാണ് എല്ലാവരെയും ഇറക്കിയതെന്നു യദു ആരോപിച്ചിരുന്നു. യാത്ര ചെയ്യാനാകാത്ത അപകടമാണെങ്കിൽ മാത്രമാണ് യാത്രക്കാരെ വഴിയിലിറക്കുക. മറ്റേതു സാഹചര്യത്തിലും യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ സ്ഥലത്ത് എത്തിക്കണമെന്നാണ് വ്യവസ്ഥ.

അപകടം ഉണ്ടാക്കിയതിനും മറ്റും ഡ്രൈവർ യദുവിനെതിരെ നേരത്തേയും കേസുണ്ടെന്നു മേയർ ചൂണ്ടിക്കാട്ടി. ഡ്രൈവർ ലഹരി ഉപയോഗിച്ചെന്നും തർക്കത്തിനിടെ കവർ വലിച്ചെറിഞ്ഞെന്നും മേയർ ആരോപിച്ചിരുന്നു. എന്നാൽ, അറസ്റ്റിനു ശേഷം പൊലീസ് നടത്തിയ വൈദ്യപരിശോധനയിൽ, മദ്യപിച്ചിട്ടില്ലെന്നു തെളിഞ്ഞിരുന്നു.

ADVERTISEMENT

നിയമപരമായി നേരിടുമെന്ന് ഡ്രൈവർ

തിരുവനന്തപുരം ∙ താൻ കെഎസ്ആർടിസിയുടെ താൽക്കാലിക ജീവനക്കാരനും സാധാരണക്കാരനുമാണെന്നും മേയറും എംഎൽഎയും അധികാര ദുർവിനിയോഗമാണ് നടത്തിയതെന്നും ഡ്രൈവർ എൽ.എച്ച്.യദു. തനിക്കെതിരെ ആരോപിച്ച കേസുകൾ കോടതി വെറുതേ വിട്ടവയാണെന്നും ഈ കേസിനെതിരെയും നിയമപരമായി പൊരുതി തെറ്റില്ലെന്നു തെളിയിക്കുമെന്നും യദു പറഞ്ഞു.

ADVERTISEMENT

ഡിടിഐയെ നേരിൽ കണ്ട് കാര്യങ്ങൾ വിശദമാക്കും. ആകെയുള്ള തന്റെ വരുമാനമാർഗമാണിത്. ദിവസവേതനമായി ലഭിക്കുന്നത് 715 രൂപയാണ്. കൂലിപ്പണിക്കാരന് 1000 രൂപ ലഭിക്കും. ബസ് ഓടിക്കുന്നതിനു പുറമേ ഇത്തരം ചീത്തവിളി കൂടി കേട്ടാണ് ജോലി ചെയ്യുന്നത്. ഗ്രീൻ സിഗ്നൽ എത്തി ബസ് മുന്നോട്ട് എടുക്കാൻ തുടങ്ങവെയാണ് വാഹനം കുറുകെ ഇട്ട് തടഞ്ഞത്.

ബസിന്റെ ഹൈഡ്രോളിക് ഡോർ എംഎൽഎ വലിച്ചു തുറന്നു. ഇതൊരു സാധാരണക്കാരൻ ചെയ്തിരുന്നെങ്കിൽ എന്തൊക്കെ നടപടി എടുത്തേനെ. താൻ നാണംകെട്ടുത്തിയെന്നാണ് മേയർ പറയുന്നത്. തനിക്ക് അതിന്റെ ആവശ്യമില്ല. മേയറും എംഎൽഎയുമാണെന്ന് അവർ പറയുമ്പോഴാണ് അറിയുന്നത്. എംഎൽഎ യാത്രക്കാരെ നിർബന്ധിച്ച് ഇറക്കി. വണ്ടി ഒതുക്കാൻ പോലും അനുവദിക്കാതെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും യദു പറഞ്ഞു.

English Summary:

CCTV visuals prove Mayor Arya Rajendran argument in ksrtc bus blocking issue is false