തൃശൂർ ∙ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ച് പിൻവലിച്ച ഒരു കോടി രൂപ ബാങ്കിൽ തിരിച്ചടയ്ക്കാനെത്തിയ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസിനെ ആദായനികുതി വകുപ്പ് തടഞ്ഞുവച്ചു. തുടർന്ന് പണം അക്കൗണ്ടിൽ അടപ്പിച്ചു കണ്ടുകെട്ടി. ബാങ്ക് ഓഫ് ഇന്ത്യയുടെ തൃശൂർ ശാഖയിൽ ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതേസമയം, മൊഴി രേഖപ്പെടുത്തുക മാത്രമാണു ചെയ്തതെന്നും ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) അന്വേഷണത്തിന്റെ തുടർച്ചയാണിതെന്നും എം.എം.വർഗീസ് പ്രതികരിച്ചു. ആദായനികുതി വകുപ്പും ബാങ്ക് ഓഫ് ഇന്ത്യയും പ്രതികരിച്ചിട്ടില്ല. പെരുമാറ്റച്ചട്ടം ലംഘിച്ച് കഴിഞ്ഞമാസം ആദ്യം പണം പിൻവലിച്ചതിന്റെ പേരിൽ ആദായനികുതി വകുപ്പ് സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിക്കുകയും പണം ചെലവഴിക്കരുതെന്നു നിർദേശിക്കുകയും ചെയ്തിരുന്നു.

ADVERTISEMENT

പണം തിരിച്ചടയ്ക്കുന്നതിൽ സാങ്കേതിക പ്രശ്നങ്ങളില്ലെന്ന നിയമോപദേശപ്രകാരമാണ് വർഗീസും ഓഫിസ് സെക്രട്ടറിയും ഉച്ചയ്ക്കു രണ്ടേമുക്കാലോടെ ബാങ്കിലെത്തിയത്.ബാഗിലാണു നോട്ടുകെട്ടുകൾ കൊണ്ടുവന്നത്. എന്നാൽ, മരവിപ്പിച്ച അക്കൗണ്ടിൽ പണം നിക്ഷേപിക്കാൻ കഴിയില്ലെന്നതിനാൽ ബാങ്ക് അധികൃതർ ഉടൻ ആദായനികുതി വകുപ്പിനെ വിവരമറിയിച്ചു. ആറംഗ ഉദ്യോഗസ്ഥ സംഘം ഉടൻ ബാങ്കിലെത്തി പണം പിടിച്ചെടുക്കുകയായിരുന്നു.

വർഗീസിൽനിന്ന് പണത്തിന്റെ ഉറവിടം സംബന്ധിച്ച് ആദായനികുതി വകുപ്പ് വിശദമായ മൊഴി എഴുതിവാങ്ങി. മരവിപ്പിച്ച അക്കൗണ്ടിലേക്കു പണം നിക്ഷേപിക്കാൻ ആദായനികുതി വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമായിരുന്നു. ഏറെ സമയമെടുത്ത് സാങ്കേതിക നടപടികൾ പൂർത്തിയാക്കി അക്കൗണ്ടിൽ പണം അടപ്പിച്ചശേഷം രാത്രി ഏഴേകാലോടെയാണ് വർഗീസിനെ വിട്ടയച്ചത്. അക്കൗണ്ട് മൊത്തത്തിൽ കണ്ടുകെട്ടുകയാണോ അടയ്ക്കാൻ ശ്രമിച്ച തുക കണ്ടുകെട്ടുകയാണോ ചെയ്തതെന്ന കാര്യത്തിൽ ആദായനികുതി വകുപ്പിന്റെ വിശദീകരണം വന്നിട്ടില്ല.

ADVERTISEMENT

∙ ‘എന്റെ കയ്യിൽനിന്ന് അവർ മൊഴി വാങ്ങി. പണം അടപ്പിക്കാൻ അവർ അനുവദിച്ചോ എന്നു ചോദിച്ചാൽ ഇ.ഡി അന്വേഷണത്തിന്റെ തുടർച്ചയാണിതെന്നേയുള്ളൂ. വേറെ യാതൊന്നുമില്ല.’ – എം.എം.വർഗീസ്