തേഞ്ഞിപ്പലം (മലപ്പുറം) ∙ ആറു വയസ്സു മുതൽ അന്നവും അഭയവുമൊരുക്കിയ ടി.പി. ഇമ്പിച്ചിബീരാന്റെ കുടുംബം നൽകിയ ഭൂമിയിൽ ബാലകൃഷ്ണന് (74) ഇനി അന്ത്യവിശ്രമം. ഏഴുപതിറ്റാണ്ടോളം നീണ്ട സ്നേഹത്തിന്റെ ഓർമകൾ ബാക്കിയാക്കി ഇന്നലെയാണു പൂക്കോട്ടുംകാട്ടിൽ ബാലകൃഷ്ണൻ ജീവിതത്തിൽനിന്നു വിടവാങ്ങിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രക്തബന്ധമല്ലെങ്കിലും കുടുംബത്തിലൊരാളായി കണ്ട ബാലന് ഇമ്പിച്ചിബീരാന്റെ കൊളത്തോട് തെക്വോറത്ത് കുടുംബം സ്വന്തം ഭൂമിയിൽ തന്നെ അന്ത്യവിശ്രമസ്ഥാനവുമൊരുക്കി. കടലുണ്ടിപ്പുഴയോരത്ത് താൻ വളർന്ന കൊളത്തോട് തെക്വോറത്ത് വീട്ടിൽനിന്ന് വിളിപ്പാടകലെയാണ് ബാലന്റെ അന്ത്യവിശ്രമ സ്ഥാനം. ഇമ്പിച്ചി ബീരാന്റെ മരുമക്കളും പേരക്കുട്ടികളും അടുത്ത ബന്ധുക്കളും അടക്കം പ്രിയപ്പെട്ട ബാലന് ഇന്നലെ യാത്രാമൊഴി നൽകാനെത്തി. 

ADVERTISEMENT

ബാലന്റെ അമ്മ മരിച്ച് ഏതാനും ദിവസത്തിന് ശേഷമാണ് പിതാവ് ചാത്തൻ, ബാലനെ ഇമ്പിച്ചിബീരാനെ ഏൽപിച്ചത്. അന്ന് ബാലന് ആറു വയസ്സ്. രണ്ടു ദിവസത്തിനുശേഷം ചാത്തനും മരിച്ചു. പിന്നീട് തെക്വോറത്ത് തറവാടായിരുന്നു ബാലന്റെ കുടുംബം. ഇമ്പിച്ചിബീരാന്റെ പത്നി മറിയക്കുട്ടി ഹജ്ജുമ്മ സ്വന്തം മാതാവും ഇമ്പിച്ചി ബീരാന്റെ മക്കളായ ഇമ്പിച്ചിക്കോയയും കുഞ്ഞിമുഹമ്മദും കൂടെപ്പിറപ്പുകളും. ബാലന്റെ വലതുകാലിന്റെ സ്വാധീനക്കുറവ് പരിഹരിക്കാൻ ഇമ്പിച്ചിബീരാൻ പല ചികിത്സയും നടത്തിയെങ്കിലും ഫലിച്ചില്ല. 

കാൽ മുറിച്ചുമാറ്റാൻ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാ‍ർ നിർദേശിച്ചത് ഇമ്പിച്ചി ബീരാന്റെ ഭാര്യ മറിയക്കുട്ടി ഹജ്‌ജുമ്മ എതിർത്തു. തന്റെ ബാലനെ കാലില്ലാതെ കാണാനാകില്ലെന്നായിരുന്നു ഹജ്ജുമ്മയുടെ നിലപാട്. ഒരു കാലിന് വലിപ്പക്കുറവ് ഉണ്ടെങ്കിലും നടക്കാൻ കുഴപ്പമില്ലല്ലോ എന്നതിലായിരുന്നു അവരുടെ ആശ്വാസം. 1968ൽ ഇമ്പിച്ചിബീരാൻ മരിച്ചു. 1989 ഫെബ്രുവരി 9ന് ബാലന്റെ വിവാഹവും ഗൃഹ പ്രവേശവും ഒരുമിച്ചായിരുന്നു. സ്ഥലം നൽകിയതും വീട് നിർമിച്ചതും വിവാഹം കഴിപ്പിച്ചതും ഇമ്പിച്ചി ബീരാന്റെ മക്കളായ ടി.പി. ഇമ്പിച്ചിക്കോയ, കുഞ്ഞിമുഹമ്മദ് എന്നിവർ ചേർന്നും. ഇരുവരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. 

ADVERTISEMENT

1991ൽ ആയിരുന്നു മറിയക്കുട്ടി ഹജ്ജുമ്മയുടെ മരണം. വാർധക്യസഹജമായ രോഗങ്ങൾ അലട്ടിയിരുന്ന ബാലന് അപ്പപ്പോൾ പരിശോധിച്ച് ചികിത്സ നൽകിയിരുന്നത് കുഞ്ഞിമുഹമ്മദിന്റെ മകൻ ഡോ. ടി.പി. അജ്മൽ ആണ്. ഇമ്പിച്ചിക്കോയയുടെ മക്കളായ അൻവർ സാദത്ത്, അബ്ദുൽ കലം ആസാദ്, അബൂബക്കർ സിദ്ദീഖ് തുടങ്ങിയവരും തെക്വോറത്ത് കുടുംബവുമായി ബന്ധമുള്ള മറ്റുള്ളവരും ബാലനെ കൂടപ്പിറപ്പായി കണ്ട് വേണ്ട സഹായങ്ങൾ നൽകാൻ ശ്രദ്ധിച്ചിരുന്നു. ഭാര്യ: പ്രേമ. മക്കൾ: ലിജീഷ്, ലിസി, ലിജിത. മരുമക്കൾ: ഷൈജു (പരപ്പനങ്ങാടി), ജയേഷ് (കൊടക്കാട്), ആതിര.

English Summary:

Balakrishnan's funeral conducted in Imbichibeeran's families land