തിരുവനന്തപുരം ∙ വൈദ്യുതി ഉപയോഗം തുടർച്ചയായി റെക്കോർഡ് തിരുത്തുന്നതിനിടെ വെള്ളിയാഴ്ച പുറത്തുനിന്ന് 9.31949 കോടി യൂണിറ്റ് വൈദ്യുതി വാങ്ങി. വില കൂടിയ വൈദ്യുതി വാങ്ങുന്നത് ബോർഡിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചിട്ടുണ്ട്. കുടിശികയുള്ള എല്ലാ സ്ഥാപനങ്ങളുടെയും ഫ്യൂസ് ഊരാനാണ് തീരുമാനം. ജല അതോറിറ്റിയുടെ പമ്പ് ഹൗസുകൾക്കു മാത്രമേ അൽപമെങ്കിലും ഇളവുണ്ടാകൂ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതേസമയം, പ്രതിസന്ധിക്കിടയിലും 400 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള 7 ജലവൈദ്യുത നിലയങ്ങൾ പൂർത്തിയാക്കുന്നതിൽ വൈദ്യുതി ബോർഡിനു താൽപര്യമില്ല. ഭൂതത്താൻകെട്ട് നിലയത്തിന്റെ 99% നിർമാണം പൂർത്തിയായെങ്കിലും ഉദ്ഘാടനം ചെയ്യുന്നില്ല.

ADVERTISEMENT

സോളറും ചർച്ചയിൽ

സോളർ വൈദ്യുത ഉൽപാദകർ രാത്രിയിലെ ഉപയോഗം വർധിപ്പിച്ചതാണ് ലോഡ് കൂടാനുള്ള കാരണങ്ങളിലൊന്നായി ബോർഡ് കണ്ടെത്തിയിരിക്കുന്നത്. സോളർ ഉൽപാദകർ പകൽ നൽകുന്ന വൈദ്യുതി രാത്രിയിൽ ഉപയോഗിച്ചാൽ പണം നൽകേണ്ടതില്ല. ഇതുമൂലം പലരും നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്നു. ഭാവിയിൽ പീക് ലോഡ് സമയത്തെ വില കൂടിയ വൈദ്യുതിക്കു പ്രത്യേക നിരക്ക് ഈടാക്കുന്നതിനെക്കുറിച്ച് അധികൃതർ ആലോചിക്കുന്നുണ്ട്.

വൈദ്യുതി ഭവനിൽ കൺട്രോൾ റൂം

വൈദ്യുതി തടസ്സം പരിഹരിക്കുന്നതിനും സംസ്ഥാന തലത്തിൽ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും വൈദ്യുതി ഭവനിൽ കൺ‍ട്രോൾ‍ റൂം തുടങ്ങി. ലൈനുകളിലെ ഓവർ‍ലോഡ്, സബ്സ്റ്റേഷനുകളിലെ ലോഡ് ക്രമീകരണം, വ്യത്യസ്ത സമയങ്ങളിലെ വൈദ്യുതി ആവശ്യവും ലഭ്യതയും തുടങ്ങിയവ ഏകോപിപ്പിക്കും.

ADVERTISEMENT

വൈദ്യുതി ഉപയോഗം ഇങ്ങനെ കുറയ്ക്കാം

വൈകുന്നേരം 6 മണി മുതൽ രാത്രി 2 വരെയുള്ള പീക് ലോഡ് സമയത്തെ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

∙ വൈദ്യുതി കുറച്ച് ഉപയോഗിക്കുന്ന ബിഎൽഡിസി ഫാനുകൾ ഉപയോഗിക്കുക, ഇലക്ട്രോണിക് റഗുലേറ്ററുകളിലേക്കു മാറുക. ഫാനിന്റെ വേഗം കുറച്ചാൽ വൈദ്യുതി ഉപയോഗവും കുറയും.

∙ എസിയുടെ തണുപ്പ് 26 ഡിഗ്രിയോ 27 ഡിഗ്രിയോ ആയി പരിമിതപ്പെടുത്തുക.

ADVERTISEMENT

∙ ലൈറ്റുകളും ട്യൂബുകളും എൽഇഡി ആക്കുക. ചോക്കുള്ള പഴയ ട്യൂബ് ലൈറ്റുകൾ ഒഴിവാക്കണം.

∙ ഇൻഡക്‌ഷൻ കുക്കർ, അവ്ൻ, വാഷിങ് മെഷീൻ, ഇലക്ട്രിക് അയൺ, വാട്ടർ പമ്പ് എന്നിവ പകൽ മാത്രം പ്രവർത്തിപ്പിക്കുക.

∙ വാഹനങ്ങൾ പകൽ ചാർജ്  ചെയ്യുക. ജോലി ചെയ്യുന്നവർക്ക‌് ഓഫിസുകളിൽ ചാർജ് ചെയ്യാൻ ക്രമീകരണം ഏർപ്പെടുത്തുക.

∙ വീടിനകത്തും പുറത്തും അലങ്കാര ദീപങ്ങളും വിവിധ നിറങ്ങളിലുള്ള ലൈറ്റുകളും ഓൺ ചെയ്ത് ഇടുന്നത് ഒഴിവാക്കുക. 

∙ ആവശ്യമുള്ള ലൈറ്റുകളും ഫാനുകളും മാത്രം ഇടുക.

∙ വാണിജ്യ സ്ഥാപനങ്ങളിലെ അലങ്കാര ലൈറ്റുകൾ ഓഫ് ചെയ്യുക.

∙ പൊതുസ്ഥലങ്ങളിലെ ദീപാലങ്കാരം ഒഴിവാക്കുക.

English Summary:

KSEB decided to disconnect electricity of all institutions having arrear