കടുത്തുരുത്തി ∙ ‘മകളുടെ ആത്മാവിനു ശാന്തി ലഭിക്കാൻ പ്രതിക്കു പരമാവധി ശിക്ഷ ലഭിക്കണം. മകളുടെ കൊലപാതകത്തിലെ ദുരൂഹതകളുടെ ചുരുളഴിയണം.’ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി സേവനം ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളായ മുട്ടുചിറ നമ്പിച്ചിറക്കാലായിൽ മോഹൻദാസും വസന്തകുമാരിയും പറയുന്നു. ഇന്ന് വന്ദന ദാസ് കൊല്ലപ്പെട്ടിട്ട് ഒരു വർഷം പൂർത്തിയാകുന്നു. ഏകമകളുടെ കണ്ണീരോർമകളിൽ നിന്ന് ഇപ്പോഴും മോചിതരല്ല ഈ മാതാപിതാക്കൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

  കഴിഞ്ഞ വർഷം മേയ് 10നു രാവിലെ ഏഴു മണിയോടെയാണു മോഹൻദാസിന്റെ ഫോണിലേക്ക് ആ നടുക്കുന്ന വാർത്ത എത്തിയത്. ഡോ. വന്ദനയ്ക്ക് ഒരു അപകടം പറ്റിയെന്നും പെട്ടെന്നു കൊല്ലത്തെ ആശുപത്രിയിലേക്ക് എത്താനുമായിരുന്നു സന്ദേശം. മോഹൻദാസും വസന്തകുമാരിയും ബന്ധുവും ഉടൻ കാറിൽ പുറപ്പെട്ടു. 

ADVERTISEMENT

  ആശുപത്രിയിൽ എത്തിയതോടെ മോർച്ചറി ഭാഗത്തേക്കാണു കൊണ്ടു പോയത്. സ്ട്രെച്ചറിൽ ചലനമറ്റ നിലയിൽ തുണിയിൽ പൊതിഞ്ഞ മൃതദേഹമാണു കാണാനായത്. മുഖമാകെ വിങ്ങി വീർത്തിരുന്നു. ഇത് തങ്ങളുടെ മകൾ അല്ലെന്നാണ് അമ്മ വസന്തകുമാരി അലറി വിളിച്ചത്. പുലർച്ചെ പൊലീസ് അകമ്പടിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ച സന്ദീപ് എന്ന അക്രമിയുടെ കുത്തേറ്റു ഡോ.വന്ദന ദാസ് മരിച്ചു എന്നായിരുന്നു അധികൃതരുടെ വിശദീകരണം. മകളുടെ മരണത്തിൽ ഒരുപാട് ദുരൂഹതകളുണ്ട്.

ഇതെല്ലാം പുറത്തു വരണം. ഇതിനായി സിബിഐ അന്വേഷണം വേണം എന്നാണു കുടുംബത്തിന്റെ നിലപാട്. ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും സർക്കാരിന്റെ എതിർപ്പുമൂലം തള്ളി. നിയമപ്പോരാട്ടം തുടരും. മകളുടെ കൊലപാതകത്തെ തുടർന്നു സർക്കാർ എല്ലാം പിന്തുണയും വാഗ്ദാനം ചെയ്തെങ്കിലും പിന്നീടു പിന്നോട്ടു പോയി. സിബിഐ അന്വേഷണം സർക്കാർ എന്തിനാണ് എതിർക്കുന്നത്. കൊല്ലത്തു വിചാരണക്കോടതിയിൽ ബുധനാഴ്ച പ്രതി സന്ദീപിനെ ഹാജരാക്കിയിരുന്നു

. കോടതി നടപടികൾ വീക്ഷിക്കാൻ മോഹൻദാസും വസന്തകുമാരിയും എത്തിയിരുന്നു. പ്രതി സന്ദീപിനെ കണ്ടതോടെ ഇരുവരും പ്രകോപിതരായി. പൊലീസ് ഇടപെട്ടാണു ശാന്തരാക്കിയത്.

എല്ലായിടത്തും വന്ദന

ADVERTISEMENT

മകൾ വന്ദന ഉപയോഗിച്ചിരുന്ന എല്ലാ വസ്തുക്കളും വീട്ടിലെ പഠനമുറിയിൽ ഒരുക്കി വച്ചിരിക്കുകയാണ് ഇവർ. നോട്ടം എത്തുന്നിടത്തെല്ലാം വന്ദനയുടെ ചിത്രങ്ങളുണ്ട്. മകളുടെ ഓർമകൾ നിറഞ്ഞു നിൽക്കുന്ന ഈ മുറിക്കു ചുറ്റുമാണ് മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ജീവിതം ഇപ്പോൾ. ദിവസവും വന്ദനയുടെ ചിത്രത്തിനു മുൻപിൽ ചോക്കലേറ്റും പൂക്കളും അർപ്പിച്ചു പ്രാർഥിക്കുന്നു. അവൾ ഇവിടെയുണ്ട് എന്ന വിശ്വാസമാണു തങ്ങൾക്ക് ജീവിക്കാനുള്ള പ്രേരണയെന്നു മോഹൻദാസും വസന്തകുമാരിയും പറയുന്നു.

നിഷ്ഠുര കൊലപാതകത്തിന്റെ  നാൾവഴി

∙ 2023 മേയ് 10 രാവിലെ 4.40: പൂയപ്പള്ളി പൊലീസിന്റെ അകമ്പടിയിൽ ചികിത്സയ്ക്കായി എത്തിച്ച കുടവട്ടൂർ ചെറുകരക്കോണം സ്വദേശി സന്ദീപ്, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്തിരുന്ന ഡോ. വന്ദന ദാസിനെ കുത്തി പരുക്കേൽപിച്ചു.   കൃത്യം നടന്ന സ്ഥലത്തു നിന്ന് പ്രതി സന്ദീപിനെ അറസ്റ്റ് ചെയ്തു.

∙ മേയ് 10, രാവിലെ 8.25: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡോ. വന്ദനയുടെ മരണം സ്ഥിരീകരിച്ചു.

ADVERTISEMENT

∙ മേയ് 11: ഡോക്ടറുടെ കൊലപാതകത്തിൽ ഹൈക്കോടതി സ്വമേധയാ ഇടപെട്ടു; പൊലീസ് സംഘത്തിനു വിമർശനം.

∙ മേയ് 12: വ്യാപകമായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏൽപിച്ചു.

∙ മേയ് 17: ഡോ. വന്ദനയുടെ മരണത്തെ തുടർന്ന് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെ ആക്രമിക്കുന്നത് ഉൾപ്പെടെയുള്ള കേസുകളിൽ ശിക്ഷ കടുപ്പിക്കുന്ന ഓർഡിനൻസിനു മന്ത്രിസഭാ അംഗീകാരം.

∙ മേയ് 24: ഡോക്ടർക്കും ജഡ്ജിക്കും സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള പെരുമാറ്റ ചട്ടം അടിയന്തരമായി നടപ്പാക്കണമെന്നു ഹൈക്കോടതി നിരീക്ഷണം.

∙ ജൂലൈ 1: സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഡോ. വന്ദനയുടെ മാതാപിതാക്കളുടെ ഹർജി ഹൈക്കോടതിയിൽ.

∙ ജൂലൈ 27: പ്രതി സന്ദീപിന്റെ ജാമ്യ ഹർജി കൊല്ലം സെഷൻസ് കോടതി തള്ളി.

∙ ഓഗസ്റ്റ് 1: ജില്ലാ ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം കൊട്ടാരക്കര കോടതിയിൽ‌ സമർപ്പിച്ചു.

∙ ഓഗസ്റ്റ് 2: മരണാനന്തര ബഹുമതിയായി ഡോ.വന്ദന ദാസിന് എംബിബിഎസ് ബിരുദം നൽകാൻ കേരള ആരോഗ്യ സർവകലാശാല തീരുമാനം.

∙ ഓഗസ്റ്റ് 5: അധ്യാപകനായിരുന്ന പ്രതി സന്ദീപിനെ സർവീസിൽ നിന്നു പുറത്താക്കി.

∙ സെപ്റ്റംബർ 18: ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചാൽ കടുത്ത ശിക്ഷ നൽകുന്ന ബില്ലിനു ഗവർണറുടെ അംഗീകാരം.

∙ ഒക്ടോബർ 11: കുറ്റപത്രം വായിക്കുന്ന നടപടികൾ സെഷൻസ് കോടതിയിൽ

∙ ഒക്ടോബർ‌ 18: മാതാപിതാക്കളുടെ ഹർജിയുടെ പശ്ചാത്തലത്തിൽ കേസിൽ സെഷൻസ് കോടതിയിലെ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു.

∙ നവംബർ 21: മാതാപിതാക്കളുടെ ഹർജിയിൽ ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ട് കൂടുതൽ വൈകുന്നതിനെ തുടർന്ന് കേസിൽ നിന്ന് ജസ്റ്റിസ് പി.വി. ഉണ്ണിക്കൃഷ്ണൻ പിന്മാറി.

∙ 2024 ഫെബ്രുവരി 6: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള മാതാപിതാക്കളുടെ ഹർജിയും പ്രതി സന്ദീപിന്റെ ജാമ്യ ഹർജിയും ഹൈക്കോടതി തള്ളി.

∙ മേയ് 4: വിചാരണയ്ക്കു മുന്നോടിയായുള്ള നടപടികളിലേക്കു സെഷൻസ് കോടതി കടന്നു.

∙ മേയ് 8: കോടതിയിൽ പ്രതി സന്ദീപിനെ നേരിട്ട് ഹാജരാക്കി. പ്രതിഭാഗത്തിന്റെ വിടുതൽ ഹർജിയിലുള്ള വാദവും കുറ്റപത്രത്തിലുള്ള വാദവും 22നു നടക്കുമെന്ന് അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് ഉത്തരവിട്ടു.

English Summary:

one year since the assassination of Dr. Vandana Das