രുവനന്തപുരം∙ വൈദ്യുതി നിരക്കുവർധന ഓഗസ്റ്റിൽ പ്രഖ്യാപിച്ചേക്കും. മാസം 200 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കളിൽ നിന്നു കൂടിയ നിരക്ക് ഈടാക്കാൻ ആലോചന. 2023 നവംബറിൽ പ്രഖ്യാപിച്ച വൈദ്യുതി നിരക്കിന്റെ കാലാവധി ജൂൺ 30 ന് അവസാനിക്കുന്ന സാഹചര്യത്തിൽ പുതിയ നിരക്കിന് അപേക്ഷ നൽകുന്നുണ്ടോ എന്നു വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ കെഎസ്ഇബിയോട് അന്വേഷിച്ചു. വൈദ്യുതി ആവശ്യകത ഉയരുകയും വേനൽക്കാലത്ത് ഉയർന്ന വിലയ്ക്കു വൈദ്യുതി വാങ്ങുകയും ചെയ്ത സാഹചര്യത്തിൽ നഷ്ടം നികത്താൻ നിരക്കുവർധന വേണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി അപേക്ഷ നൽകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വൈദ്യുതി നിരക്കുവർധന ഓഗസ്റ്റിൽ പ്രഖ്യാപിച്ചേക്കും. മാസം 200 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കളിൽ നിന്നു കൂടിയ നിരക്ക് ഈടാക്കാൻ ആലോചന. 2023 നവംബറിൽ പ്രഖ്യാപിച്ച വൈദ്യുതി നിരക്കിന്റെ കാലാവധി ജൂൺ 30 ന് അവസാനിക്കുന്ന സാഹചര്യത്തിൽ പുതിയ നിരക്കിന് അപേക്ഷ നൽകുന്നുണ്ടോ എന്നു വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ കെഎസ്ഇബിയോട് അന്വേഷിച്ചു. വൈദ്യുതി ആവശ്യകത ഉയരുകയും വേനൽക്കാലത്ത് ഉയർന്ന വിലയ്ക്കു വൈദ്യുതി വാങ്ങുകയും ചെയ്ത സാഹചര്യത്തിൽ നഷ്ടം നികത്താൻ നിരക്കുവർധന വേണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി അപേക്ഷ നൽകും. 

സാധാരണ ഉപയോക്താക്കളെ നേരിട്ടു ബാധിക്കാത്ത ബദൽ മാർഗങ്ങളാണ് കെഎസ്ഇബി പരിഗണിക്കുന്നത്. കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവരിൽ നിന്നു കൂടിയ നിരക്ക് ഈടാക്കാനുള്ള നിർദേശമാണു പ്രധാനം. നിലവിൽ പ്രതിമാസം 250 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് മൂന്നു വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത നിരക്ക് ഈടാക്കുന്ന ടൈം ഓഫ് ദ് ഡേ (ടിഒഡി) ബില്ലിങ് ആണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇനി മുതൽ പ്രതിമാസം 200 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്നവർക്ക് ടിഒഡി ബില്ലിങ് ഏർപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചേക്കും. 

ADVERTISEMENT

രാവിലെ 6 മുതൽ വൈകിട്ട് 6 വരെയുള്ള സമയത്ത് സാധാരണ വൈദ്യുതി നിരക്കും വൈകിട്ട് 6 മുതൽ രാത്രി 10 വരെ (പീക്ക് സമയം) സാധാരണ നിരക്കിൽ നിന്ന് 20% അധികവും രാത്രി 10 മുതൽ രാവിലെ 6 വരെ (ഓഫ് പീക്ക് സമയം) സാധാരണ നിരക്കിൽ നിന്ന് 10% കുറച്ചുമാണ് ടിഒഡി ബില്ലിങ് നടത്തുന്നത്. കഴിഞ്ഞ രണ്ടു മാസവും റെക്കോർഡ് വൈദ്യുതി ഉപയോഗം ഉണ്ടായത് രാത്രി 10 നും 11 നും ഇടയിലായതിനാൽ ഓഫ് പീക്ക് ബില്ലിങ് നഷ്ടമാണെന്നും ഈ സമയത്തെ വൈദ്യുതി ഉപയോഗത്തിന് സാധാരണ നിരക്കിൽ നിന്ന് 5% മാത്രം ഇളവ് അനുവദിച്ചാൽ മതിയെന്നുമാണ് പരിഗണിക്കുന്ന നിർദേശങ്ങളിലൊന്ന്.

English Summary:

Electricity rate hike increase may be announced in August