പറവൂർ ∙ സഹോദരിമാരുടെ മക്കൾ ചാലക്കുടിപ്പുഴയിൽ മുങ്ങി മരിച്ചു. പുത്തൻവേലിക്കര കുറ്റിക്കാട്ടുപറമ്പിൽ രാഹുലന്റെയും ഇളന്തിക്കര ഹൈസ്കൂളിലെ അധ്യാപിക റീജയുടെയും മകൾ മേഘ (23), റീജയുടെ സഹോദരി ബിൻജയുടെയും കൊടകര വെന്മനാട്ട് വിനോദിന്റെയും മകൾ ജ്വാലാലക്ഷ്മി (13) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 9.30ന് പുത്തൻവേലിക്കര കോഴിത്തുരുത്തിലാണ് അപകടം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിറന്നാൾ ദിനത്തിന്റെ പിറ്റേന്നാണ് ജ്വാലാലക്ഷ്മിയുടെ മരണം. മേഘയുടെ സഹോദരി നേഹ ഒഴുക്കിൽപ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. നേഹ അപകടനില തരണം ചെയ്തു. 3 പേർക്കും നീന്തൽ അറിയില്ലായിരുന്നു. ജ്വാലാലക്ഷ്മിയെ ചാലാക്ക മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അൽപസമയം കഴിഞ്ഞാണ് മേഘയുടെ മൃതദേഹം കിട്ടിയത്.

ADVERTISEMENT

മേഘ ഇടപ്പള്ളി ക്യാംപെയ്ൻ സ്കൂളിൽ ലൈബ്രേറിയനാണ്. ജ്വാലാലക്ഷ്മി പേരാമ്പ്ര ലിയോ ഭവൻ കോൺവന്റ് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനി. ജ്വാലാലക്ഷ്മിയുടെ സഹോദരി: ജാൻകി ലക്ഷ്മി. മാൾട്ടയിൽ ജോലി ചെയ്യുന്ന സഹോദരി രേഷ്മ ഇന്ന് ഉച്ചയ്ക്ക് 2.30ന് എത്തിയശേഷം മേഘയുടെ സംസ്കാരം നടത്തും. 

English Summary:

Daughters of sisters drowned in Chalakudy River