കായംകുളം (ആലപ്പുഴ) ∙ സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയെ പിന്നാലെ സ്കൂട്ടറിലെത്തിയ രണ്ടംഗ സംഘം വാഹനമിടിച്ചു താഴെ വീഴ്ത്തി സ്വർണാഭരണങ്ങൾ കവർന്നു. മുട്ടം–എൻടിപിസി റോഡിൽ ശനിയാഴ്ച രാത്രി എട്ടിനാണു സംഭവം. സ്വകാര്യ മൈക്രോഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരി പള്ളിപ്പാട് കവലയ്ക്കൽ ആര്യയാണ് (23) അക്രമത്തിനിരയായത്. 3 പവൻ സ്വർണം കവർന്നു. രാമപുരത്തെ ജോലിസ്ഥലത്തു നിന്നു വീട്ടിലേക്കു മടങ്ങുമ്പോഴാണു സംഭവം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൻടിപിസി റോഡിൽ ഇഷ്ടിക ഫാക്ടറിക്കു സമീപം എത്തിയപ്പോൾ പിന്നാലെ വന്ന സ്കൂട്ടർ ആര്യയുടെ സ്കൂട്ടറിൽ ഇടിച്ചു. ആര്യ റോഡിന്റെ മധ്യഭാഗത്തേക്കും സ്കൂട്ടർ ഇടതുഭാഗത്തേക്കും വീണു. ഈ സമയം ഇടിച്ചിട്ട സ്കൂട്ടറിനു പിന്നിലിരുന്ന ഹെൽമറ്റ് ധരിച്ചയാൾ ഇറങ്ങിവന്നു. എന്തെങ്കിലും പറ്റിയോ എന്നു ചോദിച്ച് ആര്യയെ എഴുന്നേൽപിക്കാൻ ശ്രമിച്ചു. കഴുത്തിന് എന്തെങ്കിലും പറ്റിയോ എന്നു ചോദിച്ചു മാല പൊട്ടിക്കാൻ ശ്രമിച്ചതോടെ ആര്യ വന്ന വഴിയിലേക്കു തിരിഞ്ഞോടി. ഈ സമയം ആര്യയെ തള്ളിവീഴ്ത്തിയ ഇയാൾ ഒരു പാദസരവും ബ്രേസ്‌ലറ്റും 2 മോതിരവും ബലമായി ഊരിയെടുത്തു സ്കൂട്ടറിന്റെ പിന്നിൽ കയറി കടന്നുകളഞ്ഞു.

ADVERTISEMENT

സ്കൂട്ടർ ഓടിച്ചയാൾ താഴെയിറങ്ങിയിരുന്നില്ല. ഈ സമയം പ്രദേശത്തു കനത്ത മഴയായിരുന്നു. വൈദ്യുതിയും ഉണ്ടായിരുന്നില്ല. ആൾസഞ്ചാരം കുറഞ്ഞ സ്ഥലത്തുവച്ചായിരുന്നു ആക്രമണം. സംഭവശേഷം മൊബൈൽ ഫോണിന്റെ ടോർച്ച് തെളിച്ചു സ്കൂട്ടറിനടുത്തെത്തിയ ആര്യ വീട്ടിലെത്തി വിവരം പറയുകയായിരുന്നു.

ആഭരണങ്ങൾ പൊട്ടിക്കുന്നതിനിടെ താഴെ വീണ ഭാഗങ്ങൾ‍ കരീലക്കുളങ്ങര പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രദേശവുമായി ബന്ധമുള്ളവരാണു സംഭവത്തിനു പിന്നിലെന്നു സംശയമുള്ളതായി ആര്യ പൊലീസിനു മൊഴി നൽകി. അക്രമികൾ ഇളം ചുവപ്പ് നിറത്തിലുള്ള ലുങ്കിയും വരയൻ ഷർട്ടുമാണു ധരിച്ചിരുന്നത്. വീഴ്ചയിൽ ആര്യയുടെ കൈയ്ക്കു പരുക്കേറ്റു.

English Summary:

Lady was knocked down from vehicle and robbed gold jewellery