കൊൽക്കത്ത∙ കേന്ദ്ര സർക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും തുറന്നയുദ്ധം പ്രഖ്യാപിച്ച ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ രൂക്ഷമായി വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോദി ആദിത്യനാഥ്. തന്റെ ഹെലികോപ്റ്റർ ഇറക്കാൻ പോലും അനുവദിക്കാത്ത ജനാധിപത്യവിരുദ്ധ സർക്കാരിനെ താഴെ ഇറക്കാൻ സമയമായെന്നു പുരുലിയായിൽ തടച്ചുകൂടിയ ബിജെപി...Yogi Adityanath

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത∙ കേന്ദ്ര സർക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും തുറന്നയുദ്ധം പ്രഖ്യാപിച്ച ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ രൂക്ഷമായി വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്റെ ഹെലികോപ്റ്റർ ഇറക്കാൻ പോലും അനുവദിക്കാത്ത ജനാധിപത്യവിരുദ്ധ സർക്കാരിനെ താഴെ ഇറക്കാൻ സമയമായെന്ന് പുരുലിയയിൽ തടിച്ചുകൂടിയ ബിജെപി പ്രവർത്തകരോട് യോഗി ആദിത്യനാഥ് പറഞ്ഞു.

കമ്മിഷണർ രാജീവ് കുമാറിനെ സിബിഐയ്ക്കു മുൻപിൽ ഹാജരാക്കണമെന്നു കോടതി വരെ നിർദേശിച്ചു. എന്നാൽ അഴിമതി നടത്തിയ ഉദ്യോഗസ്ഥനെ മമതാ ബാനർജി സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നു യോഗി ആരോപിച്ചു. സംസ്ഥാനത്തു ദുർഗാ പൂജയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയ തീരുമാനത്തെയും യുപി മുഖ്യമന്ത്രി വിമർശിച്ചു. ദുർഗാദേവിയോടു പ്രാർഥിക്കുന്നതിന് ബംഗാളിലെ ജനങ്ങൾക്കു വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഉത്സവങ്ങൾക്ക് ഉത്തർപ്രദേശിൽ യാതൊരു നിയന്ത്രണവുമില്ല– യോഗി പറഞ്ഞു.

ADVERTISEMENT

നിരവധി അഭ്യൂഹങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് ബംഗാളിലെ പുരുലിയയിൽ ബിജെപി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കാൻ യോഗി ആദിത്യനാഥ് എത്തിയത്. ഹെലികോപ്റ്റർ ഇറക്കാൻ പ്രാദേശിക ഭരണകൂടം അനുമതി നൽകാത്തതിനെ തുടർന്നു യുപി മുഖ്യമന്ത്രിയുടെ വരവിൽ ബിജെപി പ്രവർത്തകർക്കിടയിൽ തന്നെ അനിശ്ചിതത്വം നിലനിൽക്കുകയായിരുന്നു.

എന്നാൽ ജാർഖണ്ഡിലെ ബൊഖാറോയിൽ ഹെലികോപ്റ്റർ ഇറങ്ങി റോഡ് മാർഗം പുരുലിയയിൽ എത്തുകയായിരുന്നു യോഗി. കഴിഞ്ഞ ദിവസം ബലൂർഘട്ടിലും റായ്ഗഞ്ചിലും നടന്ന റാലികൾ പങ്കെടുക്കാൻ ഹെലികോപ്റ്ററിൽ എത്തുന്നതിനും യോഗിക്ക് ബംഗാൾ സർക്കാർ അനുമതി നൽകിയിരുന്നില്ല. തുടർന്നു ഫോണിലൂടെയാണ് അദ്ദേഹം റാലികളിൽ സംസാരിച്ചത്.