തിരുവനന്തപുരം∙ പ്രളയ രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ മത്സ്യത്തൊഴിലാളികളെ നൊബേൽ പുരസ്കാരത്തിനു ശുപാർശ ചെയ്ത് ശശി തരൂർ എംപി. കേരളത്തിൽ ഉണ്ടായ വലിയ ദുരന്തത്തിൽ, | Shashi Tharoor Nominates Kerala Fishermen For Nobel

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പ്രളയ രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ മത്സ്യത്തൊഴിലാളികളെ നൊബേൽ പുരസ്കാരത്തിനു ശുപാർശ ചെയ്ത് ശശി തരൂർ എംപി. കേരളത്തിൽ ഉണ്ടായ വലിയ ദുരന്തത്തിൽ, സ്വന്തം ജീവനും ജീവനോപാധികൾക്കും വിലകൽപിക്കാതെയാണു സഹജീവികളുടെ രക്ഷയ്ക്കായി മത്സ്യത്തൊഴിലാളികൾ ഇറങ്ങിപ്പുറപ്പെട്ടതെന്നു നോർവീജിയൻ നൊബേൽ കമ്മിറ്റി ചെയർപേഴ്സണ് അയച്ച കത്തിൽ ശശി തരൂർ‌ പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ പ്രാദേശിക അറിവുകളും ഉൾപ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നിർണായകമായി. ഇവരുടെ ഇടപെൽ മറ്റു രക്ഷാസംഘങ്ങൾക്കും സഹായകമായി. രാജ്യത്താകെയുള്ള മത്സ്യത്തൊഴിലാളി വിഭാഗങ്ങൾ സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്നവരാണ്. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ അവസ്ഥയും വിഭിന്നമല്ല– ശശി തരൂർ കത്തില്‍ പറഞ്ഞു.

ADVERTISEMENT

എന്നാൽ ഈ സാഹചര്യത്തിലും പ്രളയസമയത്ത് അസാധാരണമായ ഒരു പോരാട്ട വീര്യം മത്സ്യത്തൊഴിലാളികൾ പ്രകടിപ്പിച്ചു. താൻ രക്ഷിച്ച ഒരു സ്ത്രീയെ ബോട്ടിൽ കയറാൻ സഹായിക്കുന്നതിനായി സ്വന്തം പുറം ചവിട്ടുപടിയായി നൽകിയ ഒരു മത്സ്യത്തൊഴിലാളിയുടെ ചിത്രം, ഈ പോരാട്ട വീര്യത്തിന്റെ നേർസാക്ഷ്യമാണെന്നു ശശി തരൂർ പറഞ്ഞു.