കോഴിക്കോട് ∙ എ.കെ.ആന്റണിയുടെ മകനു കോൺഗ്രസിന്റെ കേരളത്തിലെ സമൂഹമാധ്യമ ചുമതല നൽകിയതിനെ ചോദ്യം ചെയ്തു പ്രമേയം പാസാക്കിയ എറണാകുളം ജില്ലാ കമ്മിറ്റിയോടു വിശദീകരണം ചോദിച്ച് കെഎസ്‌യു... Anil Antony . KSU

കോഴിക്കോട് ∙ എ.കെ.ആന്റണിയുടെ മകനു കോൺഗ്രസിന്റെ കേരളത്തിലെ സമൂഹമാധ്യമ ചുമതല നൽകിയതിനെ ചോദ്യം ചെയ്തു പ്രമേയം പാസാക്കിയ എറണാകുളം ജില്ലാ കമ്മിറ്റിയോടു വിശദീകരണം ചോദിച്ച് കെഎസ്‌യു... Anil Antony . KSU

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ എ.കെ.ആന്റണിയുടെ മകനു കോൺഗ്രസിന്റെ കേരളത്തിലെ സമൂഹമാധ്യമ ചുമതല നൽകിയതിനെ ചോദ്യം ചെയ്തു പ്രമേയം പാസാക്കിയ എറണാകുളം ജില്ലാ കമ്മിറ്റിയോടു വിശദീകരണം ചോദിച്ച് കെഎസ്‌യു സംസ്ഥാന നേതൃത്വം. 2 ദിവസത്തിനുള്ളിൽ മറുപടി നൽകാൻ ജില്ലാ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് പറഞ്ഞു. സംഘടനയെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടുള്ള വിമർശനങ്ങൾ പാടില്ലെന്നു ജില്ലാഘടകങ്ങൾക്കു നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.

കാര്യം അറിയാതെയുള്ള വിമർശനം പാടില്ല. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ആന്റണിയുടെ മകനു കേരളത്തിന്റെ ചുമതല നൽകിയത്. അദ്ദേഹത്തിന്റെ കഴിവും മികവും കണ്ടാണ് എഐസിസി നിയമനം കൊടുത്തത്. പാർട്ടി തെറ്റ് ചെയ്താൽ ചൂണ്ടിക്കാണിക്കും. ഒരു നേതാവും വിമർശനത്തിന് അതീതനല്ല. പക്ഷേ, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കില്ല. മകൻ അനിലിന്റെ നിയമനവുമായി ബന്ധപ്പെട്ട് എ.കെ.ആന്റണിയുടെ പേരു വലിച്ചിഴച്ചതു ശരിയായില്ല. മാതാവും പിതാവും കോൺഗ്രസ് പ്രവർത്തകരായതുകൊണ്ട് മക്കൾക്കു വിലക്കേർപ്പെടുത്തുന്നതിനോടു യോജിപ്പില്ല. പക്ഷേ, അവർ പോഷകസംഘടനകളിലൂടെ വളർന്നു വന്നവരായിരിക്കണമെന്നു മാത്രം.

ADVERTISEMENT

യുവാക്കളെ സ്ഥാനാർഥിയാക്കണമെന്നു കെഎസ്‍യു പറഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പിൽ വിജയമാണു പ്രധാനം; പ്രായമല്ല. മലബാറിൽനിന്നു സ്ഥാനാർഥികൾ ഉണ്ടാവണമെന്ന നിർദേശം വച്ചിട്ടുണ്ട്. ഇപ്പോൾ, തിരഞ്ഞെടുപ്പു രാഷ്ട്രീയത്തോടു തനിക്കു താൽപര്യമില്ലെന്നും വടകരയിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ചോദ്യത്തിനുത്തരമായി കെ.എം.അഭിജിത് പറഞ്ഞു.