തിരുവനന്തപുരം∙ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇമാമിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. തൊളിക്കോട് ജമാഅത്തിലെ മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിക്കെതിരെയാണ് വിതുര പൊലീസ് കേസെടുത്തത്. | Imam Case | Sexual Abuse | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇമാമിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. തൊളിക്കോട് ജമാഅത്തിലെ മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിക്കെതിരെയാണ് വിതുര പൊലീസ് കേസെടുത്തത്.

തൊളിക്കോട് ജമാഅത്ത് പ്രസിഡന്റിന്റെ പരാതിയിലാണ് കേസ്. പെണ്‍കുട്ടിയോ ബന്ധുക്കളോ പരാതി നല്‍കാത്തതിനാല്‍ സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. മുന്‍കൂര്‍ ജാമ്യത്തിനായി ഷെഫീഖ് അല്‍ ഖാസിമി ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് കേസെടുത്തത്.

ADVERTISEMENT

പെണ്‍കുട്ടിയെ പീഡിപ്പിച്ച വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ തൊളിക്കോട് ജമാഅത്ത് പള്ളിയിലെ ഇമാം സ്ഥാനത്തുനിന്ന് ഷെഫീഖ് അല്‍ ഖാസിമിയെ മാറ്റിയിരുന്നു. ഇമാം കൗണ്‍സിലെ സ്ഥാനങ്ങളില്‍നിന്നും ഒഴിവാക്കി. സ്കൂളില്‍നിന്ന് മടങ്ങിവന്ന വിദ്യാര്‍ഥിനിയെ ഷെഫീഖ് അല്‍ ഖാസിമി സ്വന്തം 

ഇന്നോവ കാറില്‍ വനമേഖലയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെത്തുടര്‍ന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ വാഹനം തടഞ്ഞുവച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. 

ADVERTISEMENT

യൂണിഫോം ധരിച്ച പെണ്‍കുട്ടി കാറിലിരിക്കുന്നത് നാട്ടുകാരിയായ പെണ്‍കുട്ടിയാണ് ആദ്യം കണ്ടത്. പെണ്‍കുട്ടി അറിയിച്ചതനുസരിച്ചാണ് തൊഴിലുറപ്പ് സ്ത്രീകള്‍ സ്ഥലത്തെത്തി. കാറിനുള്ളിലെ പെണ്‍കുട്ടി ആരാണെന്നു ചോദിച്ചപ്പോള്‍ ഭാര്യയാണെന്നായിരുന്നു ഷെഫീഖ് അല്‍ ഖാസിമിയുടെ മറുപടി. പെണ്‍കുട്ടി ആ സമയം കരഞ്ഞുകൊണ്ട് രക്ഷിക്കണമെന്ന് നിലവിളിച്ചു.

കൂടുതല്‍ നാട്ടുകാരെത്തിയതോടെ ഷെഫീഖ് അല്‍ ഖാസിമി വണ്ടിയുമായി സ്ഥലത്തുനിന്ന് കടന്നു. നാട്ടുകാര്‍ പള്ളി ഭാരവാഹികളെ വിവരം അറിയിച്ചു. പള്ളി കമ്മറ്റി നടത്തിയ അന്വേഷണത്തില്‍ ഷെഫീഖ് അല്‍ ഖാസിമി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.

ADVERTISEMENT

ആരോപണങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഷെഫീഖ് അല്‍ ഖാസിമിയെ ഇമാം സ്ഥാനത്തുനിന്ന് നീക്കുന്നതെന്ന് പള്ളി ഭാരവാഹികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അറിയപ്പെടുന്ന മത പ്രഭാഷകനാണ് ഷെഫീഖ് അല്‍ ഖാസിമി. വഴിതെറ്റുന്ന യുവത, യുവതയുടെ പ്രണയം തുടങ്ങിയ ഷെഫീഖ് അല്‍ ഖാസിമിയുടെ പ്രഭാഷണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.