തിരുവനന്തപുരം∙ കേരള കോണ്‍ഗ്രസ് എമ്മില്‍ സമവായത്തിനു വഴിയൊരുങ്ങുന്നു. കോട്ടയം സീറ്റില്‍ മാണിപക്ഷത്തിനും ജോസഫ് പക്ഷത്തിനും സമ്മതനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി പ്രശ്നം പരിഹരിക്കാനാണു ശ്രമം. പി.കെ. കു‍ഞ്ഞാലിക്കുട്ടി കെ.എം. മാണിയുമായും | Discussions For Kottayam Loksabha UDF Candidate

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേരള കോണ്‍ഗ്രസ് എമ്മില്‍ സമവായത്തിനു വഴിയൊരുങ്ങുന്നു. കോട്ടയം സീറ്റില്‍ മാണിപക്ഷത്തിനും ജോസഫ് പക്ഷത്തിനും സമ്മതനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി പ്രശ്നം പരിഹരിക്കാനാണു ശ്രമം. പി.കെ. കു‍ഞ്ഞാലിക്കുട്ടി കെ.എം. മാണിയുമായും പി.ജെ. ജോസഫുമായും നടത്തിയ ചര്‍ച്ചയില്‍ ഇതു സംബന്ധിച്ച് ഏകദേശ ധാരണയിലെത്തിയതായാണ് സൂചന. പ്രശ്നപരിഹാരത്തിനുള്ള വഴി തെളി‍ഞ്ഞതായി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോണ്‍ഗ്രസിന്റെ കൂടി നിര്‍ദേശപ്രകാരമാണ് പി.കെ. കുഞ്ഞാലിക്കുട്ടി എംപി എംഎല്‍എ ഹോസ്റ്റലിലെത്തി ഇരുവരെയും പ്രത്യേകം കണ്ടത്. ലയിച്ചിട്ടും പാര്‍ട്ടിയില്‍ അര്‍ഹമായ പ്രാതിനിധ്യം കിട്ടിയിട്ടില്ലെന്നും ഈ രീതിയില്‍ ഇനിയും മുന്നോട്ടുപോകാനാകില്ലെന്നും പി.ജെ. ജോസഫ് കുഞ്ഞാലിക്കുട്ടിയെ ബോധ്യപ്പെടുത്തി. സീറ്റിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ADVERTISEMENT

തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി കെ.എം. മാണിയുമായും ജോസ് കെ. മാണിയുമായും ചര്‍ച്ച നടത്തി. രണ്ടാമതൊരു സീറ്റ് കിട്ടിയില്ലെങ്കില്‍ ഉള്ള കോട്ടയം സീറ്റില്‍ രണ്ടുപേര്‍ക്കും പൊതുസമ്മതനായ ഒരു സ്ഥാനാര്‍ഥി, അതാണ് മുസ്‍ലീംലീഗ് മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദേശം. ഇരുകൂട്ടരും ഇക്കാര്യം സമ്മതിച്ചുവെന്നാണു സൂചന. ഇക്കാര്യം കുഞ്ഞാലിക്കുട്ടിയും സ്ഥിരീകരിച്ചു.

കോണ്‍ഗ്രസുമായി ഉഭയകക്ഷി ചര്‍ച്ച നടക്കുന്ന 26ന് രാവിലെ ലീഗ് വീണ്ടും രണ്ട് നേതാക്കളുമായും ചര്‍ച്ച നടത്തും. അതിനുമുൻപ് ഇരുപക്ഷവും സമവായത്തിലെത്തുമെന്നാണു പ്രതീക്ഷ. തോമസ് ചാഴിക്കാടന്‍, സ്റ്റീഫന്‍ ജോര്‍ജ്, അഡ്വ. പ്രിന്‍സ് ലൂക്കോസ് എന്നിവരെയാണ് മാണിപക്ഷം സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നത്. ജോസഫ് പക്ഷം ഇത് അംഗീകരിക്കുമോ, അതോ പകരം പേരുകള്‍ വയ്ക്കുമോയെന്നതാണ് ഇനിയറിയേണ്ടത്.