തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിൽ വന്നതിനുശേഷം കേരളത്തില്‍ ഉണ്ടായത് 20 രാഷ്ട്രീയ കൊലപാതകങ്ങള്‍. 2016 ല്‍ ഒന്‍പതും 2017 ല്‍ അഞ്ചും 2018 ല്‍ നാലും 2019 ല്‍ രണ്ടും കൊലപാതകങ്ങള്‍ ഉണ്ടായി. Political death toll reaches 20 in LDF Rule

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിൽ വന്നതിനുശേഷം കേരളത്തില്‍ ഉണ്ടായത് 20 രാഷ്ട്രീയ കൊലപാതകങ്ങള്‍. 2016 ല്‍ ഒന്‍പതും 2017 ല്‍ അഞ്ചും 2018 ല്‍ നാലും 2019 ല്‍ രണ്ടും കൊലപാതകങ്ങള്‍ ഉണ്ടായി. കൊല്ലപ്പെട്ടവരിലേറെയും ബിജെപി പ്രവര്‍ത്തകർ. ഭൂരിഭാഗം കേസിലും പ്രതിസ്ഥാനത്തു സിപിഎം പ്രവർത്തകരും. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 36 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നതെന്നും സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

∙ 2019ലെ കൊലപാതകങ്ങള്‍
കാസർകോട് പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.

ADVERTISEMENT

∙ 2018ലെ കൊലപാതകങ്ങള്‍
എറണാകുളം സിറ്റിയില്‍ മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തി. പ്രതിസ്ഥാനത്ത് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍.

ന്യൂ മാഹിയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് സിപിഎം.

മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് സിപിഎം.

പേരാവൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് എസ്ഡിപിഐ.

ADVERTISEMENT

∙ 2017ലെ കൊലപാതകങ്ങള്‍
തിരുവനന്തപുരം ശ്രീകാര്യത്ത് ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍.

കൊല്ലം കടയ്ക്കലില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് സിപിഎം.

ഗുരുവായൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് സിപിഎം.

കണ്ണൂര്‍ ധര്‍മ്മടത്ത് ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് സിപിഎം.

ADVERTISEMENT

പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് സിപിഎം.

∙ 2016ലെ കൊലപാതകങ്ങള്‍ (മേയ് മാസത്തിനുശേഷം)
കോട്ടയം ഈരാറ്റുപേട്ടയില്‍ സിപിഎമ്മില്‍നിന്ന് മാറിയ പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തി.

പാലക്കാട് കസ്ബയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് സിപിഎം.

കോഴിക്കോട് കുറ്റിയാടിയിലും നാദാപുരത്തും മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. പ്രതിസ്ഥാനത്ത് എസ്ഡിപിഐ സിപിഎം പ്രവര്‍ത്തകര്‍.

ധര്‍മ്മടത്ത് ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് സിപിഎം.

കൂത്തുപറമ്പില്‍ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തി. പ്രതിസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകന്‍.

പയ്യന്നൂരില്‍ സിപിഎംപ്രവര്‍ത്തകനും ബിജെപി പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. പ്രതിസ്ഥാനത്ത് ബിജെപി, സിപിഎം പ്രവര്‍ത്തകര്‍.

കണ്ണൂര്‍ മുഴകുന്നില്‍ ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തി. പ്രതിസ്ഥാനത്ത് സിപിഎം പ്രവര്‍ത്തകന്‍.