പാലക്കാട് ∙ ബിജെപിയെ താറടിച്ചു കാണിക്കാൻ കോൺഗ്രസ് ഗൂഢനീക്കം നടത്തുന്നതായി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള ആരോപിച്ചു. ബിജെപിയിൽ‌ ആഭ്യന്തരപ്രശ്നം രൂക്ഷമാണെന്ന രീതിയിൽ വ്യാപകമായ പ്രചാരണം നടത്തുന്നത് അതിന്റെ ഭാഗമായാണ്. പാർട്ടിയിൽ നിലവിൽ ഒരു കുഴപ്പവും ഇല്ല. ആരൊക്കെ മത്സരിക്കണമെന്നു തീരുമാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ബിജെപിയെ താറടിച്ചു കാണിക്കാൻ കോൺഗ്രസ് ഗൂഢനീക്കം നടത്തുന്നതായി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള ആരോപിച്ചു. ബിജെപിയിൽ‌ ആഭ്യന്തരപ്രശ്നം രൂക്ഷമാണെന്ന രീതിയിൽ വ്യാപകമായ പ്രചാരണം നടത്തുന്നത് അതിന്റെ ഭാഗമായാണ്. പാർട്ടിയിൽ നിലവിൽ ഒരു കുഴപ്പവും ഇല്ല. ആരൊക്കെ മത്സരിക്കണമെന്നു തീരുമാനം ആയിട്ടില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകളിൽ ഒരു കഴമ്പും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന് ബിജെപിയെ തകർക്കാൻ കഴിയില്ല. ഒരു നയവും നിലപാടും ഇല്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. ശബരിമല വിഷയത്തിൽ മുന്നിൽ നിന്നു കുത്തിയതു സിപിഎം ആണെങ്കിൽ പിന്നിൽ നിന്നു കുത്തിയത് കോൺഗ്രസ് ആണ്. കാസർക്കോട്ട് രണ്ടു പ്രവർത്തകർ കൊലക്കത്തിക്ക് ഇരയായിട്ടും അതിനു പുറകി‍ൽ സിപിഎമ്മാണെന്നു ട്വിറ്ററിൽ കുറിക്കാത്തയാളാണു കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയെന്നും ശ്രീധരൻപിള്ള പറഞ്ഞു.

ADVERTISEMENT

പാർട്ടിയുടെ തിരഞ്ഞെടുപ്പു പ്രചാരണപരിപാടികൾക്കും നേതൃയോഗം രൂപം നൽകി. ‘കേരളം മോദിക്കൊപ്പം, വീണ്ടും വേണം മോദി ഭരണം ’ എന്ന പേരിലുള്ള പ്രചാരണത്തിനായി താഴെ പറയുന്ന പരിപാടികൾ നടത്തു:

∙ കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കളും പാർട്ടി അനുഭാവികളും 26ന് കമൽജ്യോതി തെളിയിക്കും.

ADVERTISEMENT

∙ പ്രധാനമന്ത്രി ഒരു കോടി പേരുമായി സംവദിക്കുന്ന പരിപാടി കേരളത്തിൽ 280 കേന്ദ്രങ്ങളിലുണ്ടാകും.

∙ മാർച്ച് 2ന് എല്ലാ ബൂത്തുകളിലും യുവമോർച്ചയുടെ നേതൃത്വത്തിൽ ബൈക്ക് റാലി. ഒരു ബൂത്തിൽ കുറഞ്ഞത് 3 മുതൽ 5 വരെ ബൈക്കുകൾ.

ADVERTISEMENT

∙20 ലോക്സഭാ മണ്ഡലങ്ങളെ നാലായി തിരിച്ച് ജനപരിവർത്തന യാത്ര എന്ന പേരിൽ മാർച്ച് 5 മുതൽ 10 വരെ ജാഥ നടത്തും. ശബരിമല വിഷയം പ്രത്യേകമായി ഉന്നയിക്കും. തിരുവനന്തപുരം മേഖലായാത്ര കെ.സുരേന്ദ്രനും എറണാകുളം മേഖലായാത്ര എ.എൻ.രാധാകൃഷ്ണനും പാലക്കാട് മേഖലാ യാത്ര ശോഭ സുരേന്ദ്രനും കോഴിക്കോട് മേഖലായാത്ര എം.ടി.രമേശും നയിക്കും.

∙ മാർച്ച് 9 മുതൽ കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, സുഷമാ സ്വരാജ് തുടങ്ങി ദേശീയനേതാക്കളുടെ വൻനിര കേരളത്തിൽ പര്യടനം നടത്തും.