വയനാട്∙ കർണാടക ബന്ദിപ്പൂർ വനമേഖലയിൽ വൻ കാട്ടുതീ. മൈസൂർ -ഊട്ടി ദേശീയപാതയിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. തീ പൂർണ നിയന്ത്രണ വിധേയമാക്കാൻ വനപാലകർ ശ്രമം തുടരുകയാണ്. ശനിയാഴ്ച ഉച്ചയോടെ ഗോപാൽസാമി പേട്ട ഭാഗത്താണ് ആദ്യം തീ കണ്ടത് | Fire At Bandipur Tiger Reserve

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വയനാട്∙ കർണാടക ബന്ദിപ്പൂർ വനമേഖലയിൽ വൻ കാട്ടുതീ. മൈസൂർ -ഊട്ടി ദേശീയപാതയിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. തീ പൂർണ നിയന്ത്രണ വിധേയമാക്കാൻ വനപാലകർ ശ്രമം തുടരുകയാണ്. ശനിയാഴ്ച ഉച്ചയോടെ ഗോപാൽസാമി പേട്ട ഭാഗത്താണ് ആദ്യം തീ കണ്ടത്.

പിന്നീട് വാച്ചിനഹള്ളി ഭാഗത്തേക്കും മേൽക്കമ്മനഹള്ളിയിലേക്കും തീ പടർന്നു. മൈസൂർ–ഊട്ടി ദേശീയപാതയിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. മേൽക്കമ്മനഹള്ളി ചെക്‌പോസ്റ്റ് പലവട്ടം അടച്ചു. ഹെക്ടർ കണക്കിനു വനപ്രദേശം കത്തി നശിച്ചെന്നാണു കരുതുന്നത്. കർണാടക വനം വകുപ്പ് സംവിധാനത്തോടൊപ്പം മൈസൂർ, ഗുണ്ടൽപേട്ട് എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നത്.

ADVERTISEMENT

ശക്തമായ കാറ്റ് തീ അണയ്ക്കാനുള്ള ശ്രമങ്ങൾക്കു പ്രതിസന്ധിയുണ്ടാക്കി. ഭൂമി ശാസ്ത്രപരമായി ബന്ദിപ്പൂർ വനത്തിന്റെ തുടർച്ചയാണ് വയനാട് വന്യജീവി സങ്കേതം. ബന്ദിപ്പൂരിൽ തീ നിയന്ത്രണ വിധേയമായില്ലെങ്കിൽ അതിർത്തിയിലെ വനമേഖലയെയും ബാധിക്കാൻ സാധ്യതയുണ്ട്. വന്യജീവി സങ്കേതം ഉണങ്ങി വരളാൻ തുടങ്ങിയതും ഭീഷണിയാണ്. കഴിഞ്ഞ ദിവസം വടക്കനാട് മേഖലയിൽ 25 ഹെക്ടറോളം വനം കത്തിയിരുന്നു. വനപാലകർ അതീവ ജാഗ്രതയിലാണ്.