കൊച്ചി∙ കഴിഞ്ഞ ദിവസത്തെ സംഘർഷ വാർത്തകൾക്കു ശേഷം ഇന്ത്യാ – പാക്ക് അതിർത്തിയിൽനിന്ന് അനിശ്ചിതത്വത്തിന്റെ വാർത്തകൾ കാര്യമായി റിപ്പോർട്ടു ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ ഇന്ത്യൻ വിപണി പോസിറ്റീവ് നിലയിലാണുള്ളത്. Stock Market Opening, Sensex, NIFTY

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കഴിഞ്ഞ ദിവസത്തെ സംഘർഷ വാർത്തകൾക്കു ശേഷം ഇന്ത്യാ – പാക്ക് അതിർത്തിയിൽനിന്ന് അനിശ്ചിതത്വത്തിന്റെ വാർത്തകൾ കാര്യമായി റിപ്പോർട്ടു ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ ഇന്ത്യൻ വിപണി പോസിറ്റീവ് നിലയിലാണുള്ളത്. ഇന്നു രാവിലെ വ്യാപാരം തുടങ്ങി ആദ്യ മണിക്കൂറുകളിൽ തന്നെ ഒരു പോസിറ്റീവ് പ്രവണത ദൃശ്യമാണ്. ഇന്ന് എല്ലാ സെക്ടറുകളിലും നേരിയ നേട്ടമാണുള്ളത്.

കഴിഞ്ഞ ദിവസം 10806.65ൽ ക്ലോസ് ചെയ്ത നിഫ്റ്റി ഇന്നു രാവിലെ 10865.70നാണു വ്യാപാരം ആരംഭിച്ചത്. 35905.43ൽ ഇന്നലെ ക്ലോസ് ചെയ്ത സെൻസെക്സ് ഇന്നു രാവിലെ 36025.72ൽ വ്യാപാരം ആരംഭിച്ചു. ഒരുവേള സെൻസെക്സ് വ്യാപാരം 36085.85 വരെ എത്തിയിരുന്നു. ഇന്നു വിപണിക്ക് അതിന്റെ 200 ദിവസത്തെ മൂവിങ് ആവറേജ് 10860–10870 നിലയിൽ റെസിസ്റ്റൻസ് നേരിടാൻ ഇടയുണ്ടെന്നു ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തുന്നു. അതിനു മുകളിലേക്ക് 10895ലാണ് റെസിസ്റ്റൻസ് ഉള്ളത്. താഴേക്ക് നിഫ്റ്റിക്ക് 10782ൽ സപ്പോർട്ട് ലഭിക്കാൻ സാധ്യതയുണ്ടെന്നാണു വിലയിരുത്തൽ.

ADVERTISEMENT

ഇന്നു വിപണിയിൽനിന്നുള്ള പ്രധാന ചലനങ്ങൾ:

∙ മെറ്റൽ സെക്ടർ ഇൻഡെക്സുകളിൽ ഒരു ശതമാനത്തിന്റെ നേട്ടം കാണിക്കുന്നുണ്ട്.
∙ ഇന്ന് ആഗോള വിപണികളിലും കാര്യമായ ഒരു റേഞ്ച് ഇല്ല. മിക്ക ഏഷ്യൻ വിപണികളിലും ഒരു സമ്മിശ്ര പ്രവണതയാണുള്ളത്. ജപ്പാനിലെ സൂചിക അരശതമാനം താഴെയാണു വ്യാപാരം നടക്കുന്നത്.
∙ യുഎസ് – ചൈന വാപാരച്ചർച്ച അവസാന റൗണ്ടിൽ എത്തിനിൽക്കുമ്പോൾ കാര്യമായ വാർത്തകൾ ഒന്നും പുറത്തു വരുന്നില്ല‌.
∙ യുഎസ് പ്രസിഡന്റും നോർത്ത് കൊറിയൻ പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ച ഇന്നു നടക്കാനിരിക്കുന്നു.

ADVERTISEMENT

∙ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ നേരിയ ഇടിവ് വന്നിട്ടുണ്ട്.
∙ ഇന്ന് മാർക്കറ്റ് ക്ലോസ് ചെയ്തതിനു ശേഷം ചില പ്രധാന ഇക്കണോമിക് ഡേറ്റ വരാനുണ്ട്. ഇതിൽ പ്രധാനം ജനുവരിയിലെ ട്രേഡ് ഡേറ്റയാണ്. അതോടൊപ്പം നാലാം പാദത്തിലെ രാജ്യത്തിന്റെ ജിഡിപിയുടെ എസ്റ്റിമേറ്റ് വിവരവും പുറത്തു വരും. മൂന്നാം പാദത്തിൽ ഇന്ത്യൻ ജിഡിപി 7.1% വളർച്ചയാണു കാണിച്ചത്. ഇത്തവണ 7.3 മുതൽ 7.4 വരെയുള്ള വളർച്ച കാണിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

∙ നിഫ്റ്റി ഇന്നു റോൾ ഓവറിന്റെ വോളറ്റിലിറ്റി ഉച്ചകഴിഞ്ഞു വലിയ രീതിയിൽ വരാനിടയുണ്ട്. കഴിഞ്ഞ കുറെ നാളത്തെ റോളോവർ നോക്കിയാൽ റോളോവർ ‍ഡേയിൽ വിപണി പോസിറ്റീവായാണ് ക്ലോസ് ചെയ്യുന്നത്.
∙ ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇന്നു നേരിയ തോതിൽ നില മെച്ചപ്പെടുത്തിയിട്ടുണ്ട്.