മുംബൈ ∙ രാജ്യത്തിന്റെ അഭിമാനമായി വാഗാ അതിർത്തിയിലൂടെ ഇന്ത്യൻ വ്യോമസേനയുടെ വിങ് കമാഡർ അഭിനന്ദൻ വർധമാൻ എത്തുമ്പോൾ, ആ ധീരപുത്രന്റെ കുടുംബത്തെയോർത്ത് അഭിമാനിക്കുകയാണു നാട്ടുകാർ. അച്ഛൻ സിംഹക്കുട്ടി പറത്തിയിരുന്ന.. indian pilot abhinandan varthaman, iaf, simhakutty varthaman

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ രാജ്യത്തിന്റെ അഭിമാനമായി വാഗാ അതിർത്തിയിലൂടെ ഇന്ത്യൻ വ്യോമസേനയുടെ വിങ് കമാഡർ അഭിനന്ദൻ വർധമാൻ എത്തുമ്പോൾ, ആ ധീരപുത്രന്റെ കുടുംബത്തെയോർത്ത് അഭിമാനിക്കുകയാണു നാട്ടുകാർ. അച്ഛൻ സിംഹക്കുട്ടി പറത്തിയിരുന്ന അതേതരം പോർവിമാനത്തിൽ പാക്ക് സേനയെ തുരത്തുന്നതിനിടെയാണ് അഭിനന്ദൻ ശത്രുരാജ്യത്തു പിടിയിലായത്.

ചെന്നൈ സ്വദേശിയായ റിട്ട. എയർ മാർഷൽ സിംഹക്കുട്ടി വർധമാന്റെ മകനാണ് അഭിനന്ദൻ വർധമാൻ. ഇന്ത്യൻ വ്യോമാതിർത്തി കടന്നു ബോംബാക്രമണം നടത്തിയ പാക്കിസ്ഥാന്റെ എഫ്–16 യുദ്ധവിമാനത്തെ മിസൈൽ ഉപയോഗിച്ചു തകർത്തത് അഭിനന്ദൻ വർധമാനാണെന്നു വ്യോമസേന വ്യക്തമാക്കി. അഭിനന്ദൻ പറത്തിയ മിഗ്–21 ബൈസൻ യുദ്ധവിമാനം തകരുന്നതിനു നിമിഷങ്ങൾ മുൻപാണു ഹ്രസ്വദൂര എയർ ടു എയർ മിസൈലായ ആർ 73 ഉപയോഗിച്ച് എഫ്–16 പോർവിമാനം വീഴ്ത്തിയത്.

ADVERTISEMENT

അഞ്ചു വർഷം മുൻപു വിരമിച്ച സിംഹക്കുട്ടിയും മിഗ് 21 വിമാനം പറത്തിയിട്ടുണ്ട്. അഭിനന്ദന്റെ മുത്തച്ഛനും വ്യോമസേനയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സാങ്കേതിക മികവിൽ, മിഗ് 21 ബൈസൻ വിമാനത്തെക്കാൾ മികച്ചതെന്നു വിലയിരുത്തപ്പെടുന്ന യുഎസ് നിർമിത എഫ് 16 യുദ്ധവിമാനത്തെ പിന്തുടർന്നു വീഴ്ത്തുകയായിരുന്നു അഭിനന്ദൻ. മികച്ച വൈമാനികനു മാത്രം സാധ്യമായ സൈനിക നീക്കമായിരുന്നു അഭിനന്ദന്റേതെന്നാണു വിലയിരുത്തൽ.

1969–72 കാലത്തു നാഷനൽ ഡിഫൻസ് അക്കാദമിയിൽ (എൻഡിഎ) സഹപ്രവർത്തകനായിരുന്ന സിംഹക്കുട്ടിയെ അഭിമാനത്തോടെ ഓർക്കുകയാണു നവി മുംബൈയിൽ താമസിക്കുന്ന റിട്ട. വിങ് കമാൻഡർ പ്രകാശ് നവാലെ. പിച്ചവച്ചു നടക്കുന്ന മൂന്നു വയസ്സുള്ള കുട്ടിയായിരുന്നു അന്ന് അഭിനന്ദൻ. ഹക്കിംപേട്ടിലെ യുദ്ധവിമാന പരിശീലന വിഭാഗത്തിലേക്കു നിയോഗിക്കപ്പെട്ട വേളയിലാണു സിംഹക്കുട്ടിയുമായി കൂടുതൽ അടുത്തത്– 1994ൽ വ്യോമസേനയിൽനിന്നു വിരമിച്ച നവാലെ പറഞ്ഞു.

ADVERTISEMENT

‘എയർഫോഴ്സ് അക്കാദമിയിൽനിന്നു ഫൈറ്റർ പൈലറ്റായാണു രണ്ടുപേരും പാസായത്. സൈനിക സ്കൂളിലെ പൂർവ വിദ്യാർഥികളുമാണ്. ഫ്ലയിങ് ഇൻസ്ട്രക്ടർ കോഴ്സ് ചെയ്യുമ്പോൾ സിംഹക്കുട്ടി വർത്തമാൻ താംബരത്താണു താമസിച്ചിരുന്നത്. വർത്തമാനും കുടുംബവും വളരെ സാധാരണക്കാരാണ്. താനും കുടുംബവും ഒട്ടേറെ തവണ അവരുടെ ആതിഥ്യവും ഭക്ഷണവും ആസ്വദിച്ചിട്ടുണ്ട്. 

വർധമാന്റെ ഭാര്യ ശോഭ ഡോക്ടറാണ്. തന്റെ ഭാര്യ അരുണ ഗർഭിണിയായിരുന്നപ്പോൾ സ്ഥിരമായി ഞങ്ങളുടെ വീട്ടിൽ ശോഭ വരുമായിരുന്നു. മകൾ പൂജ ജനിച്ചതു ശോഭയുടെ ആരോഗ്യ സംരക്ഷണയിലാണ്. അഭിനന്ദന്റെ സഹോദരി അതിഥി, ഫ്രഞ്ചുകാരനെ വിവാഹം ചെയ്തു ഫ്രാൻസിലാണു കഴിയുന്നത്’– ഒഡിഷ മുഖ്യമന്ത്രി ജെ.ബി.പട്നായിക്കിനെ ആൾക്കൂട്ട ആക്രമണത്തിൽനിന്നു രക്ഷിച്ചതിനു ശൗര്യചക്ര പുരസ്കാരം കിട്ടിയ പ്രകാശ് നവാലെ പറഞ്ഞു.

ADVERTISEMENT

English Summary: Abhinandan Varthaman MiG-21 family: Son flies it, dad Simhakutty Varthaman flew it