തിരുവനന്തപുരം∙ സമരക്കാരെയും കലാപകാരികളെയും നേരിടാന്‍ ലാത്തിചാര്‍ജില്‍ തല, കഴുത്ത്, നെഞ്ച് തുടങ്ങിയ സ്ഥലങ്ങളില്‍ അടിക്കുന്നത് ഒഴിവാക്കാന്‍ പൊലീസ് തീരുമാനിച്ചു. ലാത്തി, കൈത്തോക്ക് പരിശീലനത്തിന് രാജ്യാന്തര നിലവാരത്തിലുള്ള ആധുനിക പരിശീലനമുറകള്‍ ഏര്‍പ്പെടുത്തും. Implementation of new riot & handgun drill in Kerala Police

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സമരക്കാരെയും കലാപകാരികളെയും നേരിടാന്‍ ലാത്തിചാര്‍ജില്‍ തല, കഴുത്ത്, നെഞ്ച് തുടങ്ങിയ സ്ഥലങ്ങളില്‍ അടിക്കുന്നത് ഒഴിവാക്കാന്‍ പൊലീസ് തീരുമാനിച്ചു. ലാത്തി, കൈത്തോക്ക് പരിശീലനത്തിന് രാജ്യാന്തര നിലവാരത്തിലുള്ള ആധുനിക പരിശീലനമുറകള്‍ ഏര്‍പ്പെടുത്തും.

ബ്രിട്ടിഷ് ഭരണകാലത്തെ ലാത്തി, കൈത്തോക്ക് പരിശീലന മുറകള്‍ പരിഷ്കൃത സമൂഹത്തിനു യോജിച്ചതല്ലാത്തതിനാല്‍ കാലോചിതമായ മാറ്റം വരുത്തുന്നതിനായി അഡ്മിനിസ്ട്രേഷന്‍ ഡിഐജി കെ.സേതുരാമന്‍ ഐപിഎസിനെ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹം സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ എഡിജിപി എസ്.അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതിയും അംഗീകരിച്ചതിനെത്തുടര്‍ന്നാണ് ഡിജിപി ലോക്നാഥ് ബഹ്റ ഉത്തരവിറക്കിയത്. ഓഫിസര്‍മാരുടെ പരിശീലനം നൂറു ദിവസത്തിനകം പൂര്‍ത്തിയാക്കാനും ഡിജിപി നിര്‍ദേശം നല്‍കി.

ഉത്തരവിന്റെ പകർപ്പ്
ADVERTISEMENT

കലാപങ്ങളും സമരങ്ങളും നേരിടാനുള്ള കേരള പൊലീസിന്റെ പരിശീലന മുറകള്‍ സ്വാതന്ത്ര്യസമരത്തെ നേരിടാനായി ബ്രിട്ടിഷുകാര്‍ 1931ല്‍ രൂപീകരിച്ചതാണ്. സമരക്കാരെ തടയാന്‍ തല, കഴുത്ത്, മുഖം, വയര്‍ തുടങ്ങിയ ഭാഗങ്ങളിലാണു പൊലീസ് ആക്രമിച്ചിരുന്നത്. പുതിയ പരിശീലനമുറ നടപ്പിലാകുന്നതോടെ ഈ രീതി ഒഴിവാകും. സമരക്കാരെ നേരിടാന്‍ പൊലീസുകാരെ മാനസികവും ശാരീരികവുമായി തയാറാക്കുകയും ആയുധങ്ങളുപയോഗിച്ചുള്ള ആക്രമണം തടയാന്‍ സജ്ജരാക്കുകയും ചെയ്യും.

സേനയുടെ നിയന്ത്രണത്തിനു വോയിസ് കമാന്‍ഡിനു പുറമേ സിഗ്നലുകളും വിസിലും ഉപയോഗിക്കും. സമരക്കാരെ നേരിടുന്ന എല്ലാ പൊലീസുകാര്‍ക്കും ഹെല്‍മറ്റും ഷീല്‍ഡും ഷിന്‍ ഗാര്‍ഡുമില്ല. ഇതു നിര്‍ബന്ധമാക്കും. അക്രമാസക്തരായ ജനക്കൂട്ടത്തെ നേരിടാന്‍ പ്രത്യേക പരിശീലനം ഏര്‍പ്പെടുത്തും. ജനക്കൂട്ടത്തെയോ, നേതാക്കളെയോ അറസ്റ്റു ചെയ്യാന്‍ പ്രത്യേക പരിശീലനം ഇപ്പോഴില്ല. ഇനി ഉണ്ടാകും.

ADVERTISEMENT

∙ കലാപം നിയന്ത്രിക്കാനുള്ള പുതിയ പരിശീലനത്തിന്റെ ഗുണങ്ങള്‍:

രാജ്യത്തെ നിയമങ്ങളും മനുഷ്യാവകാശവും ഉറപ്പുവരുത്തുന്ന പരിശീലനമുറകളായിരിക്കും. ചെറിയ അളവിലുള്ള സേനയെ ഉപയോഗിച്ച് വിവിഐപി സുരക്ഷയും അക്രമാസക്തരായ ജനക്കൂട്ടത്തെയും നേരിടാനാകും. ജനത്തിനും പൊലീസിനും ഏല്‍ക്കുന്ന പരുക്കുകള്‍ കുറയും. ശരിയായ പരിശീലനത്തിലൂടെ, വെടിവയ്പ്പിലേക്ക് നയിക്കുന്ന സാഹചര്യം ഒഴിവാക്കാനാകും

ഉത്തരവിന്റെ പകർപ്പ്
ADVERTISEMENT

∙ ആയുധപരിശീലനത്തിലെ പ്രധാന മാറ്റങ്ങള്‍:

തോക്ക് ഉപയോഗിക്കാനുള്ള ഇപ്പോഴത്തെ പരിശീലനം കാലപ്പഴക്കം ചെന്നതാണെന്നു സമിതി വിലയിരുത്തി. പുതുതായി കൊണ്ടുവരുന്ന പരീശീലനരീതി രാജ്യാന്തര നിലവാരത്തിലുള്ളതാണ്. പരിശീലനസമയത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ ശരീരത്തിന്റെ ഇടതു ഭാഗത്താണ് ആയുധങ്ങള്‍ ധരിക്കുന്നത്. ഓരോ ഉദ്യോഗസ്ഥന്റെയും സൗകര്യമനുസരിച്ച് ഇടതു, വലതു ഭാഗങ്ങളില്‍ ആയുധം സൂക്ഷിക്കാന്‍ കഴിയുന്ന രീതിയില്‍ പരിശീലന മുറകള്‍ മാറ്റും. ശരീരത്തിന്റെ ഇടതുവശത്ത് ആയുധം തൂക്കുന്നതിനാല്‍ വേഗത്തില്‍, കൃത്യമായി ആയുധം ഉപയോഗിക്കുന്നതിന് പരിമിതികളുണ്ട്. ഇത് ഒഴിവാക്കാനാകും. ആയുധം ഉപയോഗിച്ചുള്ള പരിശീലനത്തിന് രാജ്യാന്തര മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തും.

English Summary: Implementation of new riot & handgun drill in Kerala Police