കൊച്ചി∙ ഇന്ത്യൻ ഓഹരി വിപണിയിലെ പോസിറ്റീവ് തരംഗം ഇന്നും തുടരുകയാണ്. രാവിലെ ഓപ്പണിങ് മുതൽ തന്നെ നിഫ്റ്റി സൂചിക 11000 ലവലിനു മുകളിലാണു വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ 10987.45ൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 11024.85ലാണു വ്യാപാരം ആരംഭിച്ചത്. Stock Market News, NIFTy, SENSEX

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഇന്ത്യൻ ഓഹരി വിപണിയിലെ പോസിറ്റീവ് തരംഗം ഇന്നും തുടരുകയാണ്. രാവിലെ ഓപ്പണിങ് മുതൽ തന്നെ നിഫ്റ്റി സൂചിക 11000 ലവലിനു മുകളിലാണു വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ 10987.45ൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 11024.85ലാണു വ്യാപാരം ആരംഭിച്ചത്. ഇത് ഒരു ഘട്ടത്തിൽ 11052.45 വരെ ഉയർച്ച കാണിച്ചു. 36442.54ൽ ക്ലോസ് ചെയ്ത സെൻസെക്സാകട്ടെ 36544.86ലാണ് രാവിലെ വ്യാപാരം ആരംഭിച്ചത്. ഒരുവേള സെൻസെക്സ് സൂചിക 36640.27 വരെ എത്തിയിരുന്നു. നിഫ്റ്റിക്ക് ഇന്ന് മുകളിൽ 11080 ആയിരിക്കും അടുത്ത റെസിസ്റ്റൻസ് എന്ന് ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തുന്നു.

ഇന്ന് വിപണിയിൽനിന്നുള്ള പ്രധാന സൂചനകൾ:

ADVERTISEMENT

∙ എല്ലാ സെക്ടറുകളിലും ഒരു നേട്ടത്തിന്റെ പ്രവണതയാണുള്ളത്. പിഎസ്‍യു ബാങ്ക്, ഇൻഫ്രാ സ്ട്രക്ചർ സെക്ടറുകളിലാണ് ഏറ്റവും മികച്ച മുന്നേറ്റമുള്ളത്.
∙ ഓട്ടോ സെക്ടറിലെ സ്റ്റോക്കുകളിൽ നേരിയ ഇടിവു പ്രവണതയും കാണാം.
∙ കഴിഞ്ഞ 10 ദിവസങ്ങളായി പ്രകടമാകുന്ന ചെറുകിട, മധ്യനിര ഓഹരികളിലെ മികച്ച മുന്നേറ്റം ഇന്നും തുടരുകയാണ്. ഇന്നും വിപണിയിൽ സ്മോൾ ക്യാപ് ഇൻഡെക്സിൽ ഒരു ശതമാനത്തിനു മുകളിലുള്ള നേട്ടം കാണുന്നുണ്ട്. കഴിഞ്ഞ ഒന്നര വർഷത്തെ മോശം പ്രകടനത്തിനു ശേഷമാണ് ഈ ഒരു സെഗ്മെന്റിൽ മുന്നേറ്റം കാണിക്കുന്നത്. ഇത് സാധാരണ നിക്ഷേപകരെ സംബന്ധിച്ച് പോസിറ്റീവായ വാർത്തയാണ്.

∙ ആഗോള തലത്തിൽ കാര്യമായ പോസിറ്റീവ് പ്രവണതയില്ല. ഏഷ്യൻ വിപണിയിൽ ഒരു സമ്മിശ്ര പ്രവണതയാണുള്ളത്.
∙ ഇന്നലെ യുഎസ് വിപണിയിൽ ഒരു ഇടിവ് ദൃശ്യമാണ്.
∙ ഉത്തര കൊറിയൻ പ്രശ്നം ആഗോള ഓഹരി വിപണിയെ നെഗറ്റീവായി ബാധിക്കുന്നുണ്ട്.
∙ യുഎസ് – ചൈന ചർച്ചകൾക്ക് അധികം താമസിക്കാതെ ഒരു തീരുമാനം വരും എന്നാണ് വിപണി കരുതുന്നത്.

ADVERTISEMENT

∙ എണ്ണ വിലയിൽ നേരിയ ഇടിവ് ആണ് ഉണ്ടായിട്ടുള്ളത്.
∙ ആഗോള വിപണി പ്രധാനമായും ഉറ്റുനോക്കുന്നത് യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ മോണിറ്ററി പോളിസി മീറ്റിങ് ആണ്. അതോടൊപ്പം നാളെ ചൈനയുടെ ഫെബ്രുവരി മാസത്തെ ട്രേഡ് ഡേറ്റ, യുഎസിന്റെ ഫെബ്രുവരി മാസത്തെ ജോബ് ഡേറ്റ എന്നീ പ്രധാനപ്പെട്ട വിവരങ്ങൾ വരാനുണ്ട്.
∙ ഇന്ത്യൻ വിപണിയിൽ ഇപ്പോൾ പ്രകടമാകുന്ന മധ്യനിര, ചെറുകിട ഓഹരികളുടെ മികച്ച പ്രകടനം വരും ദിവസങ്ങളിലും തുടരുമെന്നാണു പ്രതീക്ഷിക്കുന്നത്.

English Summary: Stock Market Opening, NIFTY, Sensex