തിരുവനന്തപുരം∙ മാവോയിസ്റ്റുകളാണ് പൊലീസിനു നേരെ ആദ്യം വെടിയുതിർത്തതെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. നാട്ടുകാരുടെ സ്വൈര ജീവിതം തടസ്സപ്പെടുത്തിയതിനെ തുടർന്നാണു മാവോയിസ്റ്റുകൾക്കെതിരെ നടപടിയെടുത്തത്. സുപ്രീം കോടതി പുറപ്പെടുവിച്ച മാർഗനിർദ്ദേശ പ്രകാരമുള്ള ക്രൈംബ്രാഞ്ച്്, മജിസ്റ്റീരിയൽ തല അന്വേഷണങ്ങൾ ഉടൻ ആരംഭിക്കും. മാവോയിസ്റ്റുകളുടെ...Maoist Attack

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മാവോയിസ്റ്റുകളാണ് പൊലീസിനു നേരെ ആദ്യം വെടിയുതിർത്തതെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. നാട്ടുകാരുടെ സ്വൈര ജീവിതം തടസ്സപ്പെടുത്തിയതിനെ തുടർന്നാണു മാവോയിസ്റ്റുകൾക്കെതിരെ നടപടിയെടുത്തത്. സുപ്രീം കോടതി പുറപ്പെടുവിച്ച മാർഗനിർദ്ദേശ പ്രകാരമുള്ള ക്രൈംബ്രാഞ്ച്്, മജിസ്റ്റീരിയൽ തല അന്വേഷണങ്ങൾ ഉടൻ ആരംഭിക്കും. മാവോയിസ്റ്റുകളുടെ പ്രവർത്തനം പൂർണ്ണമായി അവസാനിപ്പിക്കുന്നതു വരെ അവർക്കെതിരെയുള്ള നടപടി തുടരും. സ്ഥലത്തു ശക്തമായ പൊലീസ് സാന്നിധ്യം ഉറപ്പാക്കിയെന്നും അദ്ദേഹം അറിയിച്ചു.

ബുധനാഴ്ചയാണ് വയനാട്ടിലെ വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ലക്കിടി ഉപവൻ റിസോർട്ടിൽ ആയുധധാരികളായ ഒരു സംഘം മാവോയിസ്റ്റുകൾ രാത്രി എട്ടരയോടെ എത്തി പണം പിടിച്ചു വാങ്ങാനും ഭക്ഷണം കരസ്ഥമാക്കാനും ശ്രമിച്ചത്. സായുധ പൊലീസ് സംഘത്തെ കണ്ടപ്പോൾ അക്രമി സംഘം ആദ്യം അവർക്കു നേരെ വെടിവച്ചു. തുടർന്നുണ്ടായ സംഘർഷത്തിനിടയിൽ സി.പി. ജലീൽ എന്ന മാവോയിസ്റ്റ്് പ്രവർത്തകൻ മരിച്ചു. സംഭവത്തെക്കുറിച്ച്് അന്വേഷണം ആരംഭിച്ചു.

ADVERTISEMENT

പൊലീസ് സംഘം അന്വേഷണവും തിരച്ചിലും തുടരുകയാണ്. കണ്ണൂർ റേഞ്ച്് ഐജി ബൽറാം കുമാർ ഉപാധ്യായ, വയനാട് ജില്ലാ പൊലീസ്് മേധാവി ആർ. കറുപ്പസ്വാമി എസ്പി (ഓപ്പറേഷൻസ്) ദേബേഷ്് കുമാർ ബെഹ്റ എന്നിവർ സംഭവസ്ഥലത്തു ക്യാംപ് ചെയ്യുന്നു. മാവോയിസ്റ്റുകളിൽ നിന്നുള്ള ശല്യം വിവരിച്ചു നാട്ടുകാരും തൊഴിലാളികളും കച്ചവടക്കാരും സർക്കാരിനും പൊലീസിനും പരാതികൾ നൽകിയിരുന്നു. അർധരാത്രി വീടുകളിൽ മുട്ടിവിളിച്ച്് ഭീഷണിപ്പെടുത്തുന്നതും പണവും ഭക്ഷണവും ചോദിച്ചു വാങ്ങുന്നതും പതിവായി. വ്യാപാര സ്ഥാപനങ്ങളിലും ടൂറിസവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഹോം സ്റ്റേകളിലുമൊക്കെ കടന്നുകയറി പണം പിരിക്കുന്ന പ്രവണതയും വ്യാപകമായി. ‌

ദേശവിരുദ്ധ പരാമർശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ പലയിടത്തും പതിക്കുന്നതും സായുധ സമരത്തിന് ആഹ്വാനം ചെയ്യുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വനത്തിൽ താമസിക്കുന്ന പട്ടികവർഗ്ഗ വിഭാഗങ്ങളെ ഭീഷണിപ്പെടുത്തുന്ന സ്ഥിതിയുമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ രഹസ്യാന്വേഷണ വിഭാഗങ്ങൾ നിരീക്ഷണം ശക്തിപ്പെടുത്തി. മാവോയിസ്റ്റ്് പ്രവർത്തകരുടെ നീക്കങ്ങൾ കൃത്യമായി മനസ്സിലാക്കി. ആ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാവോയിസ്റ്റുകൾക്കെതിരെയുള്ള നീക്കം ശക്തിപ്പെടുത്താൻ കർമ്മപദ്ധതി തയ്യാറാക്കി.

ADVERTISEMENT

കഴിഞ്ഞ ഡിസംബർ മുതൽ വയനാട്‌, കോഴിക്കോട്് റൂറൽ, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓപ്പറേഷൻ അനക്കൊണ്ട എന്ന പേരിൽ പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിട്ടുണ്ട്. തണ്ടർ ബോൾട്ട്്, ആന്റി നക്സൽ സ്ക്വാഡ്, ലോക്കൽ പൊലീസ്് എന്നിവയുടെ പങ്കാളിത്തത്തോടെ പ്രത്യേകം പരിശീലനം ലഭിച്ച പൊലീസ് സേനാംഗങ്ങളാണ് തിരച്ചിലിൽ പങ്കെടുക്കുന്നതെന്നു ബെഹ്റ വാർത്താക്കുറിപ്പിൽ അറിയിച്ചു.