ന്യൂഡൽഹി ∙ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക്. ഏഴു ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയാക്കുമെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഏപ്രിൽ 11ന് തുടങ്ങുന്ന വോട്ടെടുപ്പ് മേയ് 19ന് അവസാനിക്കും. മേയ് 23ന് ആണ് വോട്ടെണ്ണൽ... India Election 2019, Lok Sabha Election 2019

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക്. ഏഴു ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയാക്കുമെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഏപ്രിൽ 11ന് തുടങ്ങുന്ന വോട്ടെടുപ്പ് മേയ് 19ന് അവസാനിക്കും. മേയ് 23ന് ആണ് വോട്ടെണ്ണൽ. ഏപ്രിൽ 23ന് മൂന്നാംഘട്ടത്തിലാണു കേരളത്തിൽ തിരഞ്ഞെടുപ്പ്. ഏപ്രിൽ 11, 18, 23, 29, മേയ് 6, 12, 19 തീയതികളിലായാണു ഏഴു ഘട്ടങ്ങൾ.

ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം, ഒഡിഷ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഇപ്പോഴില്ല. മാർച്ച് 9 വരെ ഒഴിവുള്ള നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളും ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തും.

ADVERTISEMENT

ഒന്നാംഘട്ടത്തിൽ 91, രണ്ടാംഘട്ടത്തിൽ 97, മൂന്നാംഘട്ടത്തിൽ 115, നാലാംഘട്ടത്തിൽ 71, അഞ്ചാംഘട്ടത്തിൽ 51, ആറാംഘട്ടത്തിൽ 59, ഏഴാം ഘട്ടത്തിൽ 59 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടക്കുക.

പെരുമാറ്റച്ചട്ടം നിലവിൽ വന്നു. പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. പതിനേഴാം ലോക്സഭയിലേക്കുള്ള വോട്ടെടുപ്പിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 90 കോടി വോട്ടർമാരാണു രാജ്യത്തുള്ളത്. 10 ലക്ഷം പോളിങ് സ്റ്റേഷനുകൾ തയാറാക്കും.

ADVERTISEMENT

എല്ലാ പോളിങ് സ്റ്റേഷനുകളിലും വിവിപാറ്റ് ഉപയോഗിക്കും. വോട്ടിങ് യന്ത്രങ്ങൾക്കു ജിപിഎസ് നിരീക്ഷണമുണ്ടാകും. രാജ്യത്ത് 8.43 കോടി പുതിയ വോട്ടർമാരുണ്ട്. ഇതിൽ 1.5 കോടി പേർ 18–19 വയസ്സുള്ളവരാണ്. പ്രശ്നബാധിത മേഖലയിൽ കൂടുതൽ സുരക്ഷയൊരുക്കും. പരിസ്ഥിതിസൗഹൃദ തിരഞ്ഞെടുപ്പു പ്രചാരണം ഉറപ്പാക്കും.

കേരളമടക്കമുള്ള 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മൂന്നാം ഘട്ടമായ ഏപ്രില്‍ 23നാണു വോട്ടെടുപ്പ്. ജൂൺ മൂന്നിനാണു നിലവിലെ ലോക്സഭയുടെ കാലാവധി അവസാനിക്കുക. കഴിഞ്ഞ വർഷം ഒൻപതു ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പാണ് ഇത്തവണ ഏഴിലേക്കു ചുരുങ്ങിയതെന്നു കമ്മിഷൻ അറിയിച്ചു.

ADVERTISEMENT

പുതിയ വോട്ടർമാർക്കു ടോൾ ഫ്രീ നമ്പർ– 1950. വോട്ടിങ് യന്ത്രത്തിൽ സ്ഥാനാർഥികളുടെ ചിത്രമുണ്ടാകും. വോട്ടു ചെയ്യാൻ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധം. ഉച്ചഭാഷിണി ഉപയോഗത്തിനു നിയന്ത്രണം. വോട്ടർമാർക്കു പ്രത്യേക മൊബൈൽ ആപ് പ്രബല്യത്തിലുണ്ടാകും.

English Summary: Lok Sabha elections 2019 to be held from April 11 to May 19 in 7-phases counting on May 23