ന്യൂഡൽഹി ∙ ശാന്തതയോടെ, പ്രിയങ്ക ഗാന്ധി ആദ്യം. പിന്നാലെ വാക്കുകളിൽ ആരോപണശരം നിറച്ചു രാഹുൽ ഗാന്ധി. പാർട്ടിയുടെ അകത്തളത്തിൽ, നിന്ന് അരങ്ങത്തെത്തിയ പ്രിയങ്കയുടെയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും... Priyanka Gandhi . Rahul Gandhi . Indian National Congress . Lok Sabha Elections . Elections 2019

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ശാന്തതയോടെ, പ്രിയങ്ക ഗാന്ധി ആദ്യം. പിന്നാലെ വാക്കുകളിൽ ആരോപണശരം നിറച്ചു രാഹുൽ ഗാന്ധി. പാർട്ടിയുടെ അകത്തളത്തിൽ, നിന്ന് അരങ്ങത്തെത്തിയ പ്രിയങ്കയുടെയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും പ്രസംഗശൈലിയാണ് ഇപ്പോൾ ചർച്ച. ഈ 'ശബ്ദവൈവിധ്യം' തിരഞ്ഞെടുപ്പു പ്രചാരണ വേദിയിൽ കോൺഗ്രസിനു മുതൽക്കൂട്ടാവുമോ എന്നതു കണ്ടറിയേണ്ട കാര്യം.

∙ പതുക്കെ തുടങ്ങി പ്രിയങ്ക

ADVERTISEMENT

നരേന്ദ്ര മോദിയുടെ തട്ടകത്തിൽ, നേരിട്ടുള്ള വിമർശനവുമായി പ്രിയങ്ക എത്തുമെന്നായിരുന്നു രാഷ്ട്രീയ പ്രവചനങ്ങൾ. എന്നാൽ, പ്രസംഗത്തിലെങ്ങും മോദിയുടെ പേര് പറയാതെയായിരുന്നു പ്രിയങ്ക സംസാരിച്ചത്. പതിവു രാഷ്ട്രീയ പ്രസംഗങ്ങൾ പോലെ എതിരാളിക്കെതിരെ വാക്കുകളിൽ കൊടുംവിരോധമോ, അതിരൂക്ഷമായ പ്രസ്താവനകളോ പരിഹാസമോ ഒന്നുമില്ലാതെ മെല്ലെ.

അതേസമയം, സർക്കാരിനെതിരെ പറയേണ്ടതു പറയാനും പ്രിയങ്കയയ്ക്കായി. വിദ്വേഷ രാഷ്ട്രീയത്തെക്കുറിച്ചും പാലിക്കാത്ത വാഗ്ദാനങ്ങളെക്കുറിച്ചും ചോദ്യങ്ങളെറിഞ്ഞ് വോട്ടർമാരുടെ പ്രധാന്യമോർപ്പിച്ചായിരുന്നു പ്രിയങ്ക സദസ്സിനെ കയ്യിലെടുത്തത്. സബർമതി ആശ്രമത്തിലേക്കും ഗുജറാത്തിലേക്കുമുള്ള ആദ്യവരവാണെന്നു സത്യസന്ധമായി തുറന്നുപറഞ്ഞതിനും കിട്ടി പ്രവർത്തകരുടെ കയ്യടി. വേഷത്തിലും ശബ്ദത്തിലുമടക്കം മുത്തശ്ശി ഇന്ദിരാ ഗാന്ധിയെ ഓർമിപ്പിച്ചെന്നും പ്രവർത്തകർ.

ADVERTISEMENT

∙ പൊട്ടിത്തെറിച്ച് രാഹുൽ

പ്രിയങ്കയിൽ നിന്നു തികച്ചും വ്യത്യസ്തമായിരുന്നു രാഹുൽ ശൈലി. മോദിയുടെ തട്ടകത്തിൽ പതിവിലും ആവേശത്തോടെ രാഷ്ട്രീയാരോപണങ്ങളെറിഞ്ഞു. പ്രസംഗത്തിലുടനീളം മോദിയുടെ പേരു പറഞ്ഞ് കടന്നാക്രമണം. ചൗക്കിദാർ (കാവൽക്കാരൻ), ചോറായി (കള്ളനായി) എന്നു സദസ്സിനെക്കൊണ്ട് ഏറ്റുപറയിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. വിമർശനത്തിൽ പരിഹാസം കലർത്തി വ്യക്തമായ രാഷ്ട്രീയം പറയാനും രാഹുൽ ശ്രദ്ധിച്ചു. പലവേദികളിൽ ഉന്നയിച്ച ആരോപണങ്ങൾ ഒന്നൊന്നായി അവതരിപ്പിച്ചു.