മലപ്പുറം ∙ മുസ്‌ലിം ലീഗ് നേതാക്കൾ എസ്‍ഡിപിഐയുമായി രഹസ്യ ചര്‍ച്ച നടത്തി. ലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറുമാണു ചർച്ച നടത്തിയത്. എസ്ഡിപിഐ നേതാക്കളായ നസറുദ്ദീന്‍ എളമരവും SDPI Muslim League Meeting, PK Kunhalikutty, ET Muhammed Basheer

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ മുസ്‌ലിം ലീഗ് നേതാക്കൾ എസ്‍ഡിപിഐയുമായി രഹസ്യ ചര്‍ച്ച നടത്തി. ലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറുമാണു ചർച്ച നടത്തിയത്. എസ്ഡിപിഐ നേതാക്കളായ നസറുദ്ദീന്‍ എളമരവും അബ്ദുള്‍ മജീദ് ഫൈസിയും പങ്കെടുത്തു. ചര്‍ച്ചക്കു നേതാക്കളെത്തുന്ന ദൃശ്യങ്ങള്‍ മനോരമ ന്യൂസിനു ലഭിച്ചു. 

ലോക്‌സഭാ തിരഞ്ഞെടുപ്പു വേളയിൽ ഇത്തരമൊരു ദൃശ്യം പുറത്തുവന്നതു രണ്ടു പാർട്ടികൾക്കും ക്ഷീണമാണ്. ലീഗിന്റെ മലപ്പുറത്തേയും പൊന്നാനിയിലേയും സ്ഥാനാർഥികളാണ് എസ്ഡിപിഐയുമായി കൂടിക്കാഴ്ച നടത്തിയതെന്നതും ശ്രദ്ധേയം. സംഭവം ഇടതുപക്ഷവും ബിജെപിയും തിരഞ്ഞെടുപ്പിൽ വലിയ ചർച്ചയാക്കുമെന്നാണു കരുതുന്നത്. നിലവില്‍ എറണാകുളം, ചാലക്കുടി, പൊന്നാനി, വയനാട്, വടകര, കണ്ണൂര്‍ മണ്ഡലങ്ങളില്‍ എസ്ഡിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

ADVERTISEMENT

സംഭവം നിഷേധിച്ച് ഇ.ടി.മുഹമ്മദ് ബഷീർ രംഗത്തെത്തി. അവിചാരിതമായാണ് എസ്ഡിപിഐ നേതാക്കളെ ഹോട്ടലിൽ കണ്ടത്. എസ്ഡിപിഐയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. പൊതുവിടത്തിൽ രാഷ്ട്രീയ ചർച്ച നടത്തിയെന്ന വാദം ആരും വിശ്വസിക്കില്ല– ഇ.ടി പറഞ്ഞു.

English Summary: Muslim League- SDPI secret meeting, Lok Sabha Polls 2019