ന്യൂഡൽഹി ∙ സീറ്റ് നിഷേധിക്കപ്പെട്ടതോടെ ഇടഞ്ഞുനിന്ന കെ.വി.തോമസ് കോണ്‍ഗ്രസ് നേതൃത്വത്തിനു വഴങ്ങി. പാര്‍ട്ടി നേതൃത്വത്തില്‍ പൂര്‍ണവിശ്വാസമുണ്ടെന്നു പറഞ്ഞ കെ.വി.തോമസ്, പാര്‍ട്ടി ഏതു ചുമതല.. Ready to work for Hibi Eden said KV Thomas

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സീറ്റ് നിഷേധിക്കപ്പെട്ടതോടെ ഇടഞ്ഞുനിന്ന കെ.വി.തോമസ് കോണ്‍ഗ്രസ് നേതൃത്വത്തിനു വഴങ്ങി. പാര്‍ട്ടി നേതൃത്വത്തില്‍ പൂര്‍ണവിശ്വാസമുണ്ടെന്നു പറഞ്ഞ കെ.വി.തോമസ്, പാര്‍ട്ടി ഏതു ചുമതല നല്‍കിയാലും ഏറ്റെടുക്കുമെന്നും വ്യക്തമാക്കി. എറണാകുളത്ത് ഹൈബി ഈഡന്‍ ജയിക്കും. എല്ലായിടത്തും പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

തനിക്കു സീറ്റ് കിട്ടാത്തതിലല്ല, തന്നോടുള്ള സമീപനത്തിലാണു വിഷമം തോന്നിയത്. പ്രത്യേക സാഹചര്യത്തിലാണു പ്രതിഷേധം പരസ്യമാക്കിയത്. ബിജെപി ഒരു വാഗ്ദാനവും വച്ചുനീട്ടിയിട്ടില്ലെന്നും തോമസ് ഡല്‍ഹിയില്‍ പറഞ്ഞു. മൂന്നു മണിയോടെ കേരള ഹൗസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം.

ADVERTISEMENT

ബിജെപിയിലേക്കില്ലെന്നു കെ.വി.തോമസ് ഞായറാഴ്ച രാവിലെ വ്യക്തമാക്കിയിരുന്നു. താന്‍ കോണ്‍ഗ്രസുകാരനാണ്. പുതുതായി കോണ്‍ഗ്രസുകാരനാക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും ഡല്‍ഹിയിലെ വീട്ടില്‍ ചര്‍ച്ചയ്ക്കെത്തിയ ചെന്നിത്തലയോട് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ സീറ്റ് നിഷേധിക്കാനുള്ള തീരുമാനം നേരിട്ടറിയിക്കാത്തതില്‍ അദ്ദേഹം കടുത്ത രോഷം പ്രകടിപ്പിച്ചു.

English Summary: Ready to work for Hibi Eden said KV Thomas, Lok Sabha Election 2019