കൊല്ലം ∙ ഓച്ചിറയിൽ മാതാപിതാക്കളെ ആക്രമിച്ചു രാജസ്ഥാൻ സ്വദേശിയായ പതിനാലുകാരിയെ തട്ടിക്കൊണ്ടു പോയ കേസിന്റെ അന്വേഷണം രാജസ്ഥാനിലേക്ക്. ബെംഗളൂരുവിൽ പൊലീസ് നടത്തിയ... Girl kidnapped in Ochira

കൊല്ലം ∙ ഓച്ചിറയിൽ മാതാപിതാക്കളെ ആക്രമിച്ചു രാജസ്ഥാൻ സ്വദേശിയായ പതിനാലുകാരിയെ തട്ടിക്കൊണ്ടു പോയ കേസിന്റെ അന്വേഷണം രാജസ്ഥാനിലേക്ക്. ബെംഗളൂരുവിൽ പൊലീസ് നടത്തിയ... Girl kidnapped in Ochira

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ ഓച്ചിറയിൽ മാതാപിതാക്കളെ ആക്രമിച്ചു രാജസ്ഥാൻ സ്വദേശിയായ പതിനാലുകാരിയെ തട്ടിക്കൊണ്ടു പോയ കേസിന്റെ അന്വേഷണം രാജസ്ഥാനിലേക്ക്. ബെംഗളൂരുവിൽ പൊലീസ് നടത്തിയ തിരച്ചിലിൽ പെൺകുട്ടിയെയും അടുപ്പമുണ്ടായിരുന്ന യുവാവിനെയും കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് അന്വേഷണം പെൺകുട്ടിയുടെ ജന്മദേശത്തേക്കും വ്യാപിപ്പിച്ചത്.

കേസിലെ മുഖ്യ പ്രതി മുഹമ്മദ് റോഷനും പെൺകുട്ടിയും റോഡ് മാർഗം എറണാകുളത്ത് എത്തി അവിടെ നിന്ന് ട്രെയിനിൽ ബെംഗളൂരുവിലേക്കു കടന്നുവെന്നാണു പൊലീസിന്റെ നിഗമനം. ഓച്ചിറ പൊലീസ് ബെംഗളൂരുവിലെത്തി രമ്ടു ദിവസം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണു മറ്റൊരു സംഘത്തെ രാജസ്ഥാനിലേക്ക് അയച്ചത്. ഇരുവരും ഇനിയും മൊബൈൽ ഫോൺ ഓൺ ചെയ്യാത്തതും അന്വേഷണത്തിനു തടസ്സമാകുന്നു.

ADVERTISEMENT

അഞ്ചു ദിവസം കഴിഞ്ഞിട്ടും പെൺകുട്ടിയെ കണ്ടെത്താത്തതിൽ പ്രതിഷേധിച്ച് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ പെൺകുട്ടിയുടെ വീടിനു മുന്നിൽ ഉപവാസ സമരം ആരംഭിച്ചു. സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്ന് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

ഓച്ചിറ പള്ളിമുക്കിനു സമീപം ശിൽപവിൽപന നടത്തുന്ന രാജസ്ഥാൻ സ്വദേശികളായ ദമ്പതികളുടെ മകളെ കഴിഞ്ഞ 18 നു രാത്രിയാണു തട്ടിക്കൊണ്ടുപോയത്. പ്രാദേശിക സിപിഐ നേതാവിന്റെ മകനാണ് മുഖ്യപ്രതി മുഹമ്മദ് റോഷൻ. കേസിൽ അറസ്റ്റിലായ മൂന്നു പ്രതികൾ റിമാൻഡിലാണ്.