അപകടത്തിൽപ്പെട്ട മാധ്യമപ്രവർത്തകനെ രാഹുൽ ഗാന്ധി സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചു. സര്‍ തൂവാലകൊണ്ട് ഒരിക്കല്‍കൂടി തുടയ്ക്കുവെന്നു മാധ്യമപ്രവർത്തകകന്‍ പറയുമ്പോള്‍ രാഹുല്‍ പലവട്ടം മുഖം തുടച്ചുകൊടുക്കുന്നതും വിഡിയോയിലുണ്ട്. Rahul Gandhi won the hearts takes injured journalist to the hospital watch video

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ അപകടത്തിൽപ്പെട്ട മാധ്യമപ്രവർത്തകനെ രാഹുൽ ഗാന്ധി സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചു. മാധ്യമ പ്രവർത്തകൻ രാജേന്ദ്ര വ്യാസിനെയാണ് രാഹുൽ ഗാന്ധി സ്വന്തം വാഹനത്തിൽ എയിംസില്‍ എത്തിച്ചത്.

ഡൽഹി ഹുമയൂൺ റോഡിലൂടെ കടന്നു പോകുകയായിരുന്ന രാഹുൽ  പരുക്കേറ്റ രാജേന്ദ്രയെ കണ്ടതോടെ വാഹനം നിര്‍ത്തുകയും അദ്ദേഹത്തെ എയിംസില്‍ എത്തിക്കുകയുമായിരുന്നു. മാധ്യമപ്രവര്‍ത്തകന്റെ തലയില്‍ നിന്നും രക്തം വരുന്നത് രാഹുൽ തുടയ്ക്കുന്നതിന്റെ വിഡിയോ പുറത്തു വന്നിരുന്നു. രാജസ്ഥാൻ ദിനപത്രത്തിന്റെ ഉടമയാണ് രാജേന്ദ്ര വ്യാസ്. തല്‍കത്തോറ സ്‌റ്റേഡിയത്തിലെ പൊതുപരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു രാഹുല്‍.

ADVERTISEMENT

സര്‍ തൂവാലകൊണ്ട് ഒരിക്കല്‍കൂടി തുടയ്ക്കുവെന്നു മാധ്യമപ്രവർത്തകന്‍ പറയുമ്പോള്‍ രാഹുല്‍ പലവട്ടം മുഖം തുടച്ചുകൊടുക്കുന്നതും വിഡിയോയിലുണ്ട്. എന്റെ ജോലിക്കു വേണ്ടി ഈ വിഡിയോ ഞാൻ ഉപയോഗിക്കുമെന്നു മാധ്യമപ്രവർത്തകൻ പറഞ്ഞപ്പോൾ രാഹുൽ പുഞ്ചിരിച്ചു. നിലവിൽ എയിംസിൽ ചികിത്സയിലാണ് രാജേന്ദ്ര വ്യാസ്. രാഹുലിനു നന്ദി അർപ്പിച്ചു കൊണ്ട് രാജേന്ദ്ര വ്യാസ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയും നിരവധി കോൺഗ്രസ് പ്രവർത്തകർ പങ്കുവച്ചു. നേരത്തെ ഒഡീഷയിൽ തെന്നിവീണ ഫോട്ടോഗ്രാഫറെ എഴുന്നേൽക്കാൻ സഹായിക്കാൻ രാഹുൽ ഗാന്ധി ഇടപെടുന്ന വിഡിയോ വൈറൽ ആയിരുന്നു. 

English Summary:Rahul Gandhi won the hearts takes injured journalist to the hospital watch video