കൊല്ലം∙ ഓയൂരില്‍ യുവതിയെ പട്ടിണിക്കിട്ടു കൊന്ന കേസിൽ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. ഭര്‍ത്താവ് ചന്തുലാല്‍, അമ്മ ഗീതാലാല്‍ എന്നിവര്‍ക്കെതിരെയാണു കൊലക്കുറ്റം ചുമത്തിയത്. വിഷയത്തിൽ ദേശീയ വനിതാ കമ്മിഷനും പൊലീസിനോടു റിപ്പോര്‍ട്ട് തേടി. Thushara Murder

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ ഓയൂരില്‍ യുവതിയെ പട്ടിണിക്കിട്ടു കൊന്ന കേസിൽ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. മരിച്ച തുഷാരയുടെ ഭര്‍ത്താവ് ചന്തുലാല്‍, അമ്മ ഗീതാലാല്‍ എന്നിവര്‍ക്കെതിരെയാണു കൊലക്കുറ്റം ചുമത്തിയത്. വിഷയത്തിൽ ദേശീയ വനിതാ കമ്മിഷനും പൊലീസിനോടു റിപ്പോര്‍ട്ട് തേടി. റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനും അന്വേഷണ സംഘം തീരുമാനിച്ചിരുന്നു.

വിവാഹശേഷം ഏഴുവര്‍ഷത്തിനുള്ളില്‍ പെണ്‍കുട്ടി അസ്വഭാവിക സാഹചര്യത്തില്‍ മരിച്ചാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 304 ബി പ്രകാരമാണു കേസെടുക്കുന്നത്. തുഷാരയുടെ കൊലപാതകത്തില്‍ ഭർത്താവ് ചന്തുലാല്‍, അമ്മ ഗീതാലാല്‍ എന്നിവര്‍ക്കെതിരെയും ഈ വകുപ്പാണു ചുമത്തിയിട്ടുള്ളത്. 7 വര്‍ഷം മുതല്‍ ജീവപര്യന്തം തടവാണു പരമാവധി ശിക്ഷ. എന്നാല്‍ തുഷാരയുടേത് ആസൂത്രിത കൊലപാതകമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് 302ാം വകുപ്പ് പ്രകാരം കൊലക്കുറ്റം ചുമത്താന്‍ പൊലീസ് ആലോചിച്ചത്. കോടതിയില്‍ കേസ് തെളിയിക്കാനായാല്‍ പ്രതികള്‍ക്കു വധശിക്ഷവരെ ലഭിക്കും.

ADVERTISEMENT

അതേസമയം, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്ത തുഷാരയുടെ മൂന്നരയും ഒന്നരയും വയസുള്ള പെണ്‍കുട്ടികളെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി തുഷാരയുടെ കുടുംബം രംഗത്തെത്തി.

മാർച്ച് 21ന് രാത്രിയാണു കരുനാഗപ്പള്ളി സ്വദേശിയായ തുഷാര ഓയൂർ ചെങ്കുളത്തുള്ള ഭർത്താവിന്റെ വീട്ടിൽ വച്ച് മരിച്ചത്. മരണ സമയത്ത് 20 കിലോ മാത്രമായിരുന്നു തുഷാരയുടെ ഭാരം.