സന്ദര്‍ശനത്തിനു നന്ദി രേഖപ്പെടുത്തിയ തരൂര്‍, നിര്‍മല സീതാരാമന്‍ കാണിച്ച മാന്യത ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപൂര്‍വമാണെന്നും ട്വിറ്ററില്‍ കുറിച്ചു.... Nirmala Sitaraman Visits Shashi Tharoor in Hospital, Thiruvananthapuram Election News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തുലാഭാരത്തിനിടെ ത്രാസ് തലയില്‍ വീണു പരുക്കേറ്റ് മെ‍ഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ശശി തരൂരിനെ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിനു നന്ദി രേഖപ്പെടുത്തിയ തരൂര്‍, നിര്‍മല സീതാരാമന്‍ കാണിച്ച മാന്യത ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപൂര്‍വമാണെന്നും ട്വിറ്ററില്‍ കുറിച്ചു.

ചൊവ്വാഴ്ച ഉച്ചയ്ക്കു മുൻപായി തരൂർ ആശുപത്രി വിടും. പന്ത്രണ്ടരയ്ക്കു ടെക്നോപാര്‍ക്കില്‍ നടക്കുന്ന സംവാദത്തിലും വൈകിട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ തിരഞ്ഞെടുപ്പ് യോഗത്തിലും തരൂര്‍ പങ്കെടുക്കും.

ADVERTISEMENT

പേരൂര്‍ക്കട ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം 11 മണിയോടെയാണു ശശി തരൂര്‍ തമ്പാനൂരിലെ ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാര വഴിപാടിനായി എത്തിയത്. പഞ്ചസാര കൊണ്ടായിരുന്നു തുലാഭാരം. വി.എസ്. ശിവകുമാര്‍ എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ ഒപ്പമുണ്ടായിരുന്നു. വഴിപാടിനായി ത്രാസിലിരിക്കുമ്പോള്‍ ത്രാസിന്റ മുകളിലത്തെ കൊളുത്ത് ഇളകി തരൂരിന്റെ തലയില്‍ വീഴുകയായിരുന്നു.

അതേസമയം, ത്രാസ് പൊട്ടിവീണതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കോണ്‍ഗ്രസ് ജില്ലാ നേതൃത്വം തമ്പാനൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ADVERTISEMENT

English Summary: Nirmala Sitaraman Visits Shashi Tharoor in Hospital, Thiruvananthapuram Election News, Elections 2019