ന്യൂഡല്‍ഹി: ‘ഞങ്ങളില്ലേ ഒപ്പം, ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുകയേ വേണ്ട.’ - നാട്ടിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടിവരുമെന്നു പറഞ്ഞ പ്രവാസി ഇന്ത്യക്കാരനെ ആശ്വസിപ്പിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. സൗദിയില്‍നിന്ന് ഇന്ത്യയിലേക്കു മടങ്ങാന്‍ കഴിയാതെ വലയുന്ന അലി എന്നയാള്‍ക്കാണ്...Sushma Swaraj

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡല്‍ഹി: ‘ഞങ്ങളില്ലേ ഒപ്പം, ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുകയേ വേണ്ട.’ - നാട്ടിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടിവരുമെന്നു പറഞ്ഞ പ്രവാസി ഇന്ത്യക്കാരനെ ആശ്വസിപ്പിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. സൗദിയില്‍നിന്ന് ഇന്ത്യയിലേക്കു മടങ്ങാന്‍ കഴിയാതെ വലയുന്ന അലി എന്നയാള്‍ക്കാണ് സുഷമയുടെ സാന്ത്വനം. ‘‘എന്നെ സഹായിക്കാന്‍ താങ്കള്‍ക്കു കഴിയുമോ, അതോ ഞാന്‍ ജീവനൊടുക്കണോ? കഴിഞ്ഞ 12 മാസമായി ഞാന്‍ എംബസിയുടെ സഹായം അഭ്യര്‍ഥിക്കുകയാണ്. എന്നെ ഇന്ത്യയിലേക്ക് അയച്ചാല്‍ അതു വലിയ സഹായകമാകും. എനിക്ക് നാല് മക്കളുണ്ട്’’– ഇങ്ങനെയാണ് അലി ട്വീറ്റ് ചെയ്തത്.

ഇതു ശ്രദ്ധയില്‍പെട്ട സുഷമാ സ്വരാജ് ഉടന്‍ തന്നെ മറുപടി നല്‍കി. ‘ആത്മഹത്യയെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. ഞങ്ങളില്ലേ, ഞങ്ങളുടെ എംബസി താങ്കള്‍ക്ക് എല്ലാവിധ സഹായവും ചെയ്തുതരും’ - സുഷമ ട്വിറ്ററില്‍ കുറിച്ചു. കൂടാതെ റിയാദിലെ ഇന്ത്യന്‍ എംബസിയോട് അലിയുടെ പരാതിയില്‍ എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടു. എംബസി ഉടനടി വീസാ പേജിന്റെ കോപ്പിയും ഫോണ്‍ നമ്പറും ആവശ്യപ്പെട്ടെങ്കിലും തിരിച്ചറിയല്‍ രേഖകളോ വീസയുടെ കോപ്പിയോ കയ്യിലില്ലെന്നും തൊഴില്‍ വിസയില്‍ സൗദിയില്‍ എത്തുന്നവര്‍ക്ക് സൗദിയില്‍ താമസിക്കാന്‍ നല്‍കുന്ന ഇക്കാമ മാത്രമാണ് കൈയ്യിലുള്ളതെന്നുമാണ് മറുപടി നല്‍കിയത്.

ADVERTISEMENT

വീട്ടില്‍ പ്രശ്‌നമാണെന്നും അത്യാവശ്യമായി നാട്ടില്‍ എത്തേണ്ടതുണ്ടെന്നും എംബസിയെ ടാഗ് ചെയ്ത് അലി വീണ്ടും ട്വീറ്റ് ചെയ്തു. കഴിഞ്ഞ 21 മാസമായി ഒരു അവധി പോലും എടുക്കാതെ ജോലി ചെയ്യുകയാണെന്നും ഇന്ത്യയിലെത്താന്‍ സഹായിക്കണമെന്നും അലി ആവശ്യപ്പെട്ടു.

English Summary: 'Hum Hain Na', Tweets Sushma Swaraj After Man In Saudi Talks Of 'Suicide'