കൊച്ചി∙ ഏലൂരിൽ മർ‌ദനമേറ്റ് മൂന്നുവയസ്സുകാരൻ മരിച്ച സംഭവത്തിൽ അച്ഛനും പ്രതി. മർദന വിവരം മറച്ചുവച്ചതും തെളിവു നശിപ്പിച്ചതുമാണ് ബംഗാൾ സ്വദേശിയായ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ കൊലക്കുറ്റം ചുമത്താൻ തക്കതെളിവില്ലെന്നു ഏലൂർ...Child Abuse

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഏലൂരിൽ മർ‌ദനമേറ്റ് മൂന്നുവയസ്സുകാരൻ മരിച്ച സംഭവത്തിൽ അച്ഛനും പ്രതി. മർദന വിവരം മറച്ചുവച്ചതും തെളിവു നശിപ്പിച്ചതുമാണ് ബംഗാൾ സ്വദേശിയായ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ കൊലക്കുറ്റം ചുമത്താൻ തക്കതെളിവില്ലെന്നു ഏലൂർ പൊലീസ് അറിയിച്ചു. കസ്റ്റഡിയിലുളള ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

മകനെ വധിക്കാൻ ശ്രമിച്ച കേസിൽ റിമാൻഡിലുള്ള, ജാർഖണ്ഡ് സ്വദേശിനിയായ അമ്മയുടെ (28) പേരിൽ പൊലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു. അതേസമയം, കുട്ടിയുടെ  മൃതദേഹം അവസാനമായി കാണാൻ അമ്മയെയും അച്ഛനെയും പൊലീസ് എറണാകുളം ഗവ. മെഡിക്കൽ കോളജിലെത്തിച്ചു. കബറടക്കം അൽപസമയത്തിനകം കളമശ്ശേരി പാലയ്ക്കാമുകൾ ജുമാ മസ്ജിദിൽ നടക്കും. 

ADVERTISEMENT

അബോധാവസ്ഥയിൽ ബുധനാഴ്ച ഉച്ചയ്ക്കാണു കുട്ടിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയ നടത്തി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തിയിരുന്നത്. എന്നാൽ മരുന്നുകളോടു പ്രതികരിച്ചില്ല. വെള്ളിയാഴ്ച രാവിലെ രക്തസമ്മർദം താഴ്ന്നു. രാവിലെ 9.05ന് മരണത്തിനു കീഴടങ്ങിയതായി ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു.