ബെംഗളൂരു∙ പാക്ക് പിടിയിൽനിന്ന് മോചിതനായി ഇന്ത്യയിൽ മടങ്ങിയെത്തിയ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ അധികം വൈകാതെ യുദ്ധവിമാനങ്ങൾ പറത്തിയേക്കുമെന്ന് റിപ്പോർട്ട്. ബെംഗളൂരു ആസ്ഥാനമായ... Abhinandan Varthaman . Wing Commander Abhinandan Varthaman may soon fly fighter planes again

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ പാക്ക് പിടിയിൽനിന്ന് മോചിതനായി ഇന്ത്യയിൽ മടങ്ങിയെത്തിയ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ അധികം വൈകാതെ യുദ്ധവിമാനങ്ങൾ പറത്തിയേക്കുമെന്ന് റിപ്പോർട്ട്. ബെംഗളൂരു ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയറോ സ്പേസ് (ഐഎഎം) പരിശോധനാ റിപ്പോർട്ട് നൽകി. പാക്കിസ്ഥാനിൽനിന്ന് മടങ്ങിയെത്തിയ അഭിനന്ദൻ ഒട്ടേറെ പരിശോധനകൾക്ക് വിധേയനായിരുന്നു. വരുന്ന ആഴ്ചകളിലും അഭിനന്ദനെ മറ്റു പരിശോധനകൾക്ക് വിധേയമാക്കും.

പാക്ക് കസ്റ്റഡിയിൽ 60 മണിക്കൂർ കഴിഞ്ഞതിനുശേഷമാണ് അഭിനന്ദൻ ഇന്ത്യയിൽ തിരിച്ചെത്തിയത്. ഇതിനു പിന്നാലെ അത്യാധുനിക പരിശോധനകൾക്കാണ് അഭിനന്ദൻ വിധേയനായത്. തിരിച്ചെത്തിയ ഉടൻ നടത്തിയ പരിശോധനയിൽ അഭിനന്ദന്റെ വാരിയെല്ലിനും നട്ടെല്ലിനും പരുക്കുള്ളതായി കണ്ടെത്തിയിരുന്നു. നിലവിൽ ശ്രീനഗറിനുള്ള എയർഫോഴ് നമ്പർ 51 സ്ക്വാർഡനിലാണ് അഭിനന്ദനുള്ളത്.

ADVERTISEMENT

വിമാനങ്ങൾ പറത്താൻ അനുവദിക്കുന്നതിന് 12 ആഴ്ചകൾ മുൻപു തന്നെ പരിശോധനകൾ പൂർത്തിയാക്കാറാണു പതിവ്. വിമാനത്തിൽനിന്ന് താഴേക്ക് ചാടുന്നതു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളിൽനിന്ന് പൂർണ്ണമായും മോചിതനാകുന്നതുവരെ വിശ്രമം അനുവദിക്കാറുണ്ട്. ആവശ്യമെങ്കില്‍ യുഎസ് വ്യോമസേനയില്‍നിന്നു വിദഗ്‌ധോപദേശം തേടുമെന്ന് മുൻ ഡയറക്ടർ ജനറൽ മെഡിക്കൽ സർവീസസ് (എയർ) പറഞ്ഞു.

ഫെബ്രുവരി 27ന് ഇന്ത്യന്‍ അതിർത്തി കടന്നെത്തിയ പാക്കിസ്ഥാന്റെ എഫ്–16വിമാനം മിഗ് 21 വിമാനം ഉപയോഗിച്ച് അഭിനന്ദന്‍ തകർത്തിരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ പുരസ്കാരമായ വീരചക്രയ്ക്ക് അഭിനന്ദനെ ശുപാർശ ചെയ്തതായും വിവരമുണ്ട്. പുൽവാമയില്‍ 40 ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയതിന് മറുപടിയായി പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു.

ADVERTISEMENT

English Summary: Wing Commander Abhinandan Varthaman may soon fly fighter planes again