കൊളംബോ ∙ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പരയിൽ മരണസംഖ്യ 250 കടന്നു. 290 പേർ മരിച്ചതായി ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. മരിച്ച ഇന്ത്യക്കാരുടെ എണ്ണം ആറായി.. blasts in sri lanka, easter, sri lanka attacks

കൊളംബോ ∙ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പരയിൽ മരണസംഖ്യ 250 കടന്നു. 290 പേർ മരിച്ചതായി ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. മരിച്ച ഇന്ത്യക്കാരുടെ എണ്ണം ആറായി.. blasts in sri lanka, easter, sri lanka attacks

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളംബോ ∙ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പരയിൽ മരണസംഖ്യ 250 കടന്നു. 290 പേർ മരിച്ചതായി ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. മരിച്ച ഇന്ത്യക്കാരുടെ എണ്ണം ആറായി.. blasts in sri lanka, easter, sri lanka attacks

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളംബോ ∙ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പരയിൽ മരണസംഖ്യ 250 കടന്നു. 290 പേർ മരിച്ചതായി ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. മരിച്ച ഇന്ത്യക്കാരുടെ എണ്ണം ആറായി. 24 പേരെ അറസ്റ്റു ചെയ്തതായി ശ്രീലങ്ക അറിയിച്ചു. പള്ളികളിലും ഹോട്ടലുകളിലും ഉൾപ്പെടെ എട്ടിടത്താണു സ്ഫോടനമുണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ പറഞ്ഞു.

പി.എസ്.റസീന

സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ശ്രീലങ്ക തലസ്ഥാനമായ കൊളംബോയിലെ രണ്ടിടങ്ങളിൽ നിന്ന് 13 പേർ അറസ്റ്റിലായി. പിടിയിലായവരെല്ലാം സ്വദേശികളാണ്. എന്നാല്‍ ആക്രമണങ്ങള്‍ക്കു പിന്നിൽ വിദേശബന്ധമുണ്ടോയെന്നു പരിശോധിക്കുകയാണെന്നു പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പിടിയിലായവരുടെ പേരുവിവരങ്ങൾ പുറത്തുവിടരുതെന്നു കർശന നിർദേശമുണ്ട്.

ADVERTISEMENT

അ‍ഞ്ഞൂറോളം പേർക്കു പരുക്കേറ്റു. മരിച്ചവരിൽ 36 പേർ വിദേശികളാണ്. മരിച്ചവരിൽ ഒരു കാസർകോട് സ്വദേശിനിയുമുണ്ട്. കാസർകോട് മോഗ്രാൽപുത്തൂർ സ്വദേശിനി പി.എസ്.റസീന(58)യാണ് കൊളംബോ ഷംഗ്രീലാ ഹോട്ടലിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചത്.

ഇന്ത്യക്കാരായ മറ്റു മൂന്നു പേരും കൊളംബോയിലെ സ്ഫോടനങ്ങളിലാണു മരിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കൊളംബോയിലെ നാഷനൽ ഹോസ്പിറ്റലിലാണ് ലക്ഷ്മി, നാരായൺ ചന്ദ്രശേഖർ, രമേശ് എന്നിവർ മരിച്ചത്. ഇവരുടെ കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. എൽടിടിഇ കാലത്തെ ആഭ്യന്തര സംഘർഷത്തിനു ശേഷം ശ്രീലങ്കയിലുണ്ടായ ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. 

കൊളംബോയിലെ ഹൗസിങ് കോംപ്ലക്സിലാണ് എട്ടാമത്തെ സ്ഫോടനം. ഇവിടെ മൂന്നു പൊലീസുകാര്‍ മരിച്ചതായും എഎഫ്പി റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തെത്തുടർന്ന് രാജ്യത്ത് വൈകിട്ട് ആറു മുതൽ രാവിലെ ആറു വരെ നിരോധനാജ്ഞ ഏർപ്പെടുത്തിയതായി ശ്രീലങ്കൻ സർക്കാർ അറിയിച്ചു. നിരോധനാജ്ഞ എന്നു വരെ തുടരുമെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ലെന്നും എഎഫ്പി റിപ്പോർട്ട് ചെയ്തു. ശ്രീലങ്കയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബുധനാഴ്ച വരെ അടച്ചിടും. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, വാട്സാപ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ രാജ്യത്തു താൽക്കാലികമായി നിരോധിച്ചു.

കൊളംബോയിലെ പള്ളിയിലുണ്ടായ സ്ഫോടനം. ചിത്രം: ട്വിറ്റർ

ദേഹിവെലയിലെ പ്രശസ്തമായ കൊളംബോ മൃഗശാലയ്ക്കു സമീപമായിരുന്നു ഉച്ചയോടെ ഏഴാമത്തെ സ്ഫോടനം. ഇവിടത്തെ ഗസ്റ്റ് ഹൗസിലുണ്ടായ സ്ഫോടനത്തിൽ രണ്ടു പേർ മരിച്ചു. കൊളംബോയുടെ തെക്കൻ പ്രദേശത്തു സ്ഥിതി ചെയ്യുന്ന മൃഗശാലയുടെ എതിർവശത്തുള്ള കെട്ടിടത്തിലായിരുന്നു സ്ഫോടനം. പരുക്കേറ്റവരെ കൊളംബോ സൗത്ത് ഹോസ്പിറ്റലിലേക്കു മാറ്റി.

ADVERTISEMENT

ഈസ്റ്റർ പ്രാർഥനയ്ക്കിടെ രാവിലെ 8.45ന് ആണു സ്ഫോടനങ്ങൾ ഉണ്ടായതെന്നു പൊലീസ് വക്താവ് റുവാൻ ഗുണശേഖര പറഞ്ഞു. രണ്ടു പള്ളികളിൽ നിരവധി തവണ സ്ഫോടനം നടന്നതായി പൊലീസ് അറിയിച്ചു. കൊളംബോ, ബട്ടിക്കലോവ, നെഗോമ്പോ എന്നിവിടങ്ങളിലെ പള്ളികളിലും സിനമണ്‍ ഗ്രാന്‍ഡ്, ഷാംഗ്രിലാ, കിങ്സ്ബറി പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണു രാവിലെ സ്ഫോടനമുണ്ടായത്. കൊളംബോയിലെ സെന്റ് ആന്റണീസ് ചർച്ച്, നെഗോമ്പോയിലെ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, ബട്ടിക്കലോവയിലെ സിയോൺ പള്ളി എന്നിവിടങ്ങളിലാണു സ്ഫോടനമുണ്ടായത്. മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്ഫോടനമുണ്ടായി.

സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളറിയാൻ ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ഇന്ത്യക്കാർ ആശങ്കപ്പെടേണ്ടെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു.

സ്ഫോടനം പ്രശസ്ത പള്ളികളിൽ

ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടന പരമ്പര ശ്രീലങ്കയെ ഞെട്ടിച്ചതായി അവിടെയുള്ള പ്രത്യേക ലേഖിക കാമാന്തി വിക്രമസിംഗെ പറഞ്ഞു. കൊച്ചിക്കാടെ, കാതന, ബാട്ടിക്കലോവ എന്നിവിടങ്ങളിലെ മൂന്നു പള്ളികളിലാണു രാവിലെ സ്ഫോടനങ്ങളുണ്ടായത്.

ADVERTISEMENT

കൊച്ചിക്കാടെ സെന്റ് ആന്റണീസ് ചർച്ച്, നെഗമ്പോയിലെ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, ബാട്ടിക്കലോവയിലെ സിയോൺ ചർ‌ച്ച് എന്നിവിടങ്ങളിലാണു സ്ഫോടനമുണ്ടായത്. കൊളംബോയിലെ റോമൻ കാത്തലിക് അതിരൂപതയുടെ കീഴിലുള്ള കൊച്ചിക്കാടെ സെന്റ് ആന്റണീസ് ചർച്ച് ശ്രീലങ്കയുടെ ദേശീയ പൈതൃക കേന്ദ്രമാണ്. സെന്റ് ആന്റണിയുടെ തിരുശേഷിപ്പ് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ വിവരങ്ങളുമായി തിങ്കളാഴ്ച പുറത്തിറങ്ങിയ പത്രങ്ങൾ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലെ ഒരു കടയിൽ.

നെഗമ്പോ നഗരത്തിന്റെ പാലകപുണ്യവാളന്‍ ആയ സെന്റ് സെബാസ്റ്റ്യന്റെ പ്രതിമ അദ്ഭുതം പ്രവർത്തിക്കുന്നതായി നിരവധി പേർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നിരവധി പേർക്കു സൗഖ്യം പ്രദാനം ചെയ്തതിലൂടെ ഖ്യാതി കേട്ടതാണു സിയോർ ചർച്ച്. സ്ഫോടനമുണ്ടായ മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളും കൊളംബോയുടെ ഹൃദയഭാഗത്തുള്ളതാണ്. അക്രമികളെ പിടികൂടാൻ പൊലീസ് തിരച്ചിൽ ശക്തമാക്കി.

English Summary: Simultaneous blasts hit Sri Lanka lost hundreds of human life