വൈകിട്ട് ആറു മണിയോടെയാണ് സംസ്ഥാനത്ത് പരസ്യപ്രചാരണം അവസാനിച്ചത്. തിങ്കളാഴ്ച നിശബ്ദ പ്രചാരണത്തിന്റെ ഏകദിനവും പിന്നിട്ട് കേരളം 23 ന് ബൂത്തുകളിലേക്കു നീങ്ങും. ചൊവ്വാഴ്ച രാവിലെ ഏഴു മുതൽ ആറു വരെയാണ് Campaign ends at kerala

വൈകിട്ട് ആറു മണിയോടെയാണ് സംസ്ഥാനത്ത് പരസ്യപ്രചാരണം അവസാനിച്ചത്. തിങ്കളാഴ്ച നിശബ്ദ പ്രചാരണത്തിന്റെ ഏകദിനവും പിന്നിട്ട് കേരളം 23 ന് ബൂത്തുകളിലേക്കു നീങ്ങും. ചൊവ്വാഴ്ച രാവിലെ ഏഴു മുതൽ ആറു വരെയാണ് Campaign ends at kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈകിട്ട് ആറു മണിയോടെയാണ് സംസ്ഥാനത്ത് പരസ്യപ്രചാരണം അവസാനിച്ചത്. തിങ്കളാഴ്ച നിശബ്ദ പ്രചാരണത്തിന്റെ ഏകദിനവും പിന്നിട്ട് കേരളം 23 ന് ബൂത്തുകളിലേക്കു നീങ്ങും. ചൊവ്വാഴ്ച രാവിലെ ഏഴു മുതൽ ആറു വരെയാണ് Campaign ends at kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് വാശിയുടെ തീപാറിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഈസ്റ്റർ സന്ധ്യയിൽ കലാശക്കൊട്ട്. ഈസ്റ്റർ ആഘോഷവും അവധിദിനമായ ഞായറും കലാശക്കൊട്ടും ഒത്തുവന്നതോടെ ഉച്ചതിരിഞ്ഞ് സംസ്ഥാനത്തെ റോഡുകളിലെല്ലാം ചെറുപൂരങ്ങളുടെ ആരവമായിരുന്നു. പ്രവർത്തകരുടെ ആവേശപ്പാച്ചിലിൽ പലയിടത്തും ഗതാഗതം തടസപ്പെട്ടു. ഒറ്റപ്പെട്ടയിടങ്ങളിൽ പ്രവർത്തകർ തമ്മിൽ കല്ലേറും കയ്യാങ്കളിയും ഒഴിച്ചാൽ പ്രചാരണത്തിന്റെ കലാശക്കൊട്ട് സംസ്ഥാനത്ത് പൊതുവേ സമാധാനപരമായിരുന്നു.

ആലത്തൂരിൽ നടന്ന കലാശക്കൊട്ടിൽ നിന്ന്. ചിത്രം – ജിൻസ് മൈക്കിൾ ∙ മനോരമ

വോട്ടെടുപ്പ് ദിനം വടകരയിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ സാംബശിവ റാവുവാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി ലോക്സഭാ തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 23 ന് വൈകീട്ട് ആറ് മുതൽ 24 ന് രാത്രി 10 വരെയാണ് 144 പ്രഖ്യാപിച്ചത്. വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മൽ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ക്രിമിനൽ നടപടി ചട്ടം 144 പ്രകാരം ജനങ്ങൾ സംഘം ചേരുകയോ കൂട്ടംകൂടുകയോ ചെയ്യാൻ പാടില്ലെന്നാണ് കളക്ടറുടെ ഉത്തരവ്. ആലത്തൂരിൽ കലാശക്കൊട്ടിനിടെയുണ്ടായ കല്ലേറിൽ പരുക്കേറ്റ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെയും അനിൽ അക്കര എംഎൽഎയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആലത്തൂരിൽ കലാശക്കൊട്ടിനിടെയുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ. ചിത്രം – ജിൻസ് മൈക്കിൾ ∙ മനോരമ
ADVERTISEMENT

വൈകിട്ട് ആറു മണിയോടെയാണ് സംസ്ഥാനത്ത് പരസ്യപ്രചാരണം അവസാനിച്ചത്. തിങ്കളാഴ്ച നിശബ്ദ പ്രചാരണത്തിന്റെ ഏകദിനവും പിന്നിട്ട് കേരളം 23 ന് ബൂത്തുകളിലേക്കു നീങ്ങും. ചൊവ്വാഴ്ച രാവിലെ ഏഴു മുതൽ ആറു വരെയാണ് വോട്ടെടുപ്പ്. വിധിയറിയാൻ മേയ് 23 വരെ കാത്തിരിപ്പു നീളും.

ആലത്തൂരിൽ കലാശക്കൊട്ടിനിടെയുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ അനിൽ അക്കര എംഎൽഎയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ. ചിത്രം – ജിൻസ് മൈക്കിൾ ∙ മനോരമ

∙ വടകര വല്യാപ്പള്ളിൽ എൽഡിഎഫ് യുഡിഎഫ് സംഘർഷത്തിലാണ് ഇരുപക്ഷത്തെയും നിരവധി പ്രവർത്തകർക്കു പരുക്കേറ്റത്. പ്രവർത്തകർ തമ്മിലുണ്ടായ കല്ലേറിലും സംഘർഷത്തിനുമിടയിൽ പൊലീസ് ലാത്തി വീശി.
∙ കരുനാഗപ്പളളിയിൽ ബിജെപി–സിപിഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.
∙ തിരുവല്ലയിൽ എൽഡിഎഫ് – എൻഡിഎ പ്രവർത്തകർ ഏറ്റുമുട്ടി. പൊലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കി.
∙ തൊടുപുഴയിലും നെടുങ്കണ്ടത്തും യുഡിഎഫ്–എൽഡിഎഫ് കയ്യാങ്കളി.
∙ എറണാകുളം പാലാരിവട്ടത്ത് സിപിഎം–എസ്ഡിപിഐ സംഘർഷമുണ്ടായി. പൊലീസ് ഇടപെട്ടു പ്രവർത്തകരെ ശാന്തരാക്കി.
∙ തിരുവനന്തപുരത്ത് എ.കെ.ആന്റണിയുടെ റോഡ് ഷോ തടഞ്ഞു.
∙ കണ്ണൂർ മട്ടന്നൂരിൽ കൊട്ടിക്കലാശത്തിനിടയിൽ സംഘർഷമുണ്ടായി പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു.
∙ കാസർകോട് പഴയങ്ങാടിയിൽ കലാശക്കൊട്ടിലുണ്ടായ സംഘർഷത്തിൽ എസ്ഐ എ.പി.അനിൽകുമാറിന് പരുക്കേറ്റു. യു ഡി എഫ് -എൽ ഡി എഫ് പ്രവർത്തകർ സംഘടിച്ച് പ്രകോപനപരമായ മുദ്രാവാക്യം വിളിയെ തുടർന്നാണ് കലാശകൊട്ട് സംഘർഷത്തിലേക്ക് വഴിമാറിയത്. ഇരു ഭാഗങ്ങളിൽ നിന്നും പരസ്പരം കല്ലേറുണ്ടായി. യുഡിഎഫിന്റെ പ്രചാരണ വാഹനത്തിന്റെ ചില്ലുകൾ തകർന്നു. പൊലിസ് കണ്ണീർവാതകം പ്രയോഗിച്ചും ലാത്തിച്ചാർജ് നടത്തിയുമാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്.

തൃശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ കലാശക്കൊട്ടിൽ നിന്ന്. ചിത്രം – ജീജോ ജോൺ
എറണാകുളത്ത് നടന്ന കലാശക്കൊട്ടിൽ നിന്ന്. ചിത്രം – ജോസ്‌കുട്ടി പനയ്ക്കൽ ∙ മനോരമ
മലപ്പുറത്ത് നടന്ന കലാശക്കൊട്ടിൽ നിന്ന്. ചിത്രം – സമീർ എ.ഹമീദ് ∙ മനോരമ
കണ്ണൂരിലെ കലാശക്കൊട്ടിൽ നിന്ന്. ചിത്രം – ധനേഷ് അശോകൻ ∙ മനോരമ
കൽപറ്റയിലെ കലാശക്കൊട്ടിൽ നിന്ന്. ചിത്രം – റസ്സൽ ഷാഹുൽ ∙ മനോരമ
തൃശൂർ ചാവക്കാട്ടെ കലാശക്കൊട്ടിൽ നിന്ന്. ചിത്രം – ഉണ്ണി കോട്ടയ്ക്കൽ ∙ മനോരമ
പത്തനംതിട്ടയിലെ കലാശക്കൊട്ടിൽ നിന്ന്. ചിത്രം – പി.നിഖിൽരാജ് ∙ മനോരമ
ഇടുക്കി തൊടുപുഴയിലെ കലാശക്കൊട്ടിൽ നിന്ന്. ചിത്രം – അരവിന്ദ് ബാല ∙ മനോരമ
മാവേലിക്കര മണ്ഡലത്തിന്റെ ഭാഗമായ ചെങ്ങന്നൂരിലെ കലാശക്കൊട്ടിൽ നിന്ന്. ചിത്രം – അരുൺ ജോൺ ∙ മനോരമ
ചാലക്കുടിയിലെ കലാശക്കൊട്ടിൽ നിന്ന്. ചിത്രം – ഫഹദ് മുനീർ ∙ മനോരമ
കണ്ണൂരിലെ കലാശക്കൊട്ടിൽ നിന്ന്. ചിത്രം – എം.ടി.വിധുരാജ് ∙ മനോരമ
കോഴിക്കോട്ടെ കലാശക്കൊട്ടിൽ നിന്ന്. ചിത്രം – അബു ഹാഷിം ∙ മനോരമ
പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രന്റെ കലാശക്കൊട്ടിൽ നിന്ന്. ചിത്രം – പി.നിഖിൽരാജ് ∙ മനോരമ