തൃശൂർ ∙ തെച്ചിക്കോട്ടുകാവു രാമചന്ദ്രനെ എഴുന്നള്ളിക്കാനുള്ള സർക്കാർ വിലക്കു നീക്കിയില്ലെങ്കിൽ പൂരമടക്കമുള്ള ഉത്സവങ്ങൾക്ക് ആനകളെ നൽകില്ലെന്ന് ആന ഉടമസ്ഥ സംഘം. കലക്ടറുടെ നേതൃത്വത്തിൽ നടന്ന പൂരം അവലോകന യോഗം ബഹിഷ്കരിക്കാൻ Thechikottukavu Ramachandran, Manorama News, Thrissur Pooram

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ തെച്ചിക്കോട്ടുകാവു രാമചന്ദ്രനെ എഴുന്നള്ളിക്കാനുള്ള സർക്കാർ വിലക്കു നീക്കിയില്ലെങ്കിൽ പൂരമടക്കമുള്ള ഉത്സവങ്ങൾക്ക് ആനകളെ നൽകില്ലെന്ന് ആന ഉടമസ്ഥ സംഘം. കലക്ടറുടെ നേതൃത്വത്തിൽ നടന്ന പൂരം അവലോകന യോഗം ബഹിഷ്കരിക്കാൻ തയാറായെങ്കിലും മന്ത്രി വി.എസ്.സുനിൽകുമാർ ഒരു ദിവസത്തെ സമയം ചോദിച്ചതിനാൽ സംഘം പ്രതിഷേധം മാറ്റിവച്ചു.

തിരുവനന്തപുരത്തു മന്ത്രിമാരായ വി.എസ്.സുനിൽകുമാറിന്റെയും കെ.രാജുവിന്റെയും സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ വിലക്കു നീക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇതു സംബന്ധിച്ച ഉത്തരവ് ഇനിയും ഇറക്കിയിട്ടില്ല. ഉത്തരവു കിട്ടാത്തതിനാൽ ആനയുടെ വിലക്കു തുടരുമെന്നു മോണിറ്ററിങ് കമ്മിറ്റി യോഗത്തിൽ കലക്ടർ വ്യക്തമാക്കിയിരുന്നു. ഇതോടെയാണു പൂരം ബഹിഷ്കരിക്കുമെന്നു ഉടമസ്ഥ സംഘം പ്രഖ്യാപിച്ചത്. 

ADVERTISEMENT

രണ്ടു പേരുടെ മരണത്തിനിടയാക്കിയ സംഭവത്തോടെയാണ് ആനയെ വിലക്കിയത്. ആനയുടെ പുറകിൽ പടക്കം പൊട്ടിച്ചതോടെയാണ് ആന വിരണ്ടതെന്നാണു പറയപ്പെടുന്നത്. തുടർന്നു രണ്ടു പേർ ചവിട്ടേറ്റു മരിക്കുകയായിരുന്നു. ആന പൂർണ ആരോഗ്യവാനാണെന്നും പടക്കം പൊട്ടിച്ച് ആനയെ ഓടിച്ചതിനു വിലക്കേർപ്പെടുത്തുന്നതിൽ ന്യായമില്ലെന്നും ഉടമസ്ഥ സംഘം വിശദീകരിച്ചു.

‌പക്ഷേ വനംവകുപ്പ് ആനയെ വിലക്കി. സംഭവത്തെക്കുറിച്ചന്വേഷിച്ച വിദഗ്ധ സംഘവും ആനയെ വിലക്കാൻ നിർദേശിച്ചിട്ടില്ല. ആനയുടെ കുഴപ്പംകൊണ്ടാണ് ആന ഓടിയതെന്നും റിപ്പോർട്ടിൽ‌ പറയുന്നില്ല. മന്ത്രിസഭാ യോഗത്തിൽ ഇതേക്കുറിച്ചു ചർച്ച ചെയ്യുമെന്നും വിലക്കു നീക്കി പൂരം തടസ്സമില്ലാതെ നടത്തുമെന്നും മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. 

ADVERTISEMENT

English Summary: Ban on parading Thechikottukavu Ramachandran