സിപിഎമ്മിന്റെ സൈബർ മുഖമായി അറിയപ്പെട്ടിരുന്ന പോരാളി ഷാജിയുടെ പേജിന് പൂട്ടുവീണു. എതിർസംഘം കൂട്ടമായി പേജിനെതിരെ ഫെയ്സ്ബുക്കിന് റിപ്പോർട്ട് ചെയ്തതോടെയാണ് പേജ് അപ്രത്യക്ഷമായത്. ആറുലക്ഷത്തോളം ലൈക്ക് ഉണ്ടായിരുന്ന പേജ് ആയിരുന്നു ഏറെ നാളായി | Porali Shaji Facebook | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിപിഎമ്മിന്റെ സൈബർ മുഖമായി അറിയപ്പെട്ടിരുന്ന പോരാളി ഷാജിയുടെ പേജിന് പൂട്ടുവീണു. എതിർസംഘം  കൂട്ടമായി പേജിനെതിരെ ഫെയ്സ്ബുക്കിന് റിപ്പോർട്ട് ചെയ്തതോടെയാണ് പേജ് അപ്രത്യക്ഷമായത്.  ആറുലക്ഷത്തോളം ലൈക്ക് ഉണ്ടായിരുന്ന പേജ് ആയിരുന്നു ഏറെ നാളായി സിപിഎമ്മിന്റെ സൈബർ ആക്രമണത്തിന്റെ പോർമുന.

പോരാളിഷാജിയെ പൂട്ടിക്കാൻ ബിജെപി സൈബർസംഘത്തിന് കോൺഗ്രസിന്റെ സൈബർ പോരാളികളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സേവനം ലഭിച്ചതായി ഷാജിയുടെ ആരാധകർ ആരോപിക്കുന്നു. എന്തായാലും തിരഞ്ഞെടുപ്പുകാലത്ത് ഓവർടൈം പണിയെടുത്ത ‘ന്യായീകരണ തൊഴിലാളിക്ക്’ ആദരാഞ്ജലികൾ അർപ്പിക്കുന്ന ബഹളമാണ് ഇപ്പോൾ സൈബറിടത്ത്.

ADVERTISEMENT

രാഷ്ട്രീയ എതിരാളികളെ നിലംപറ്റിക്കാൻ അവരുടെ പഴയ പ്രസംഗങ്ങളും നിലപാടുമാറ്റങ്ങളും പഴയ പത്രവാർത്തകളുമെല്ലാമായി ‘പോരാളി’ തെളിവുകൾ ‍നിരത്താറുണ്ടായിരുന്നു. രൂക്ഷവിമർശനങ്ങളടങ്ങിയ ട്രോളുകളും മൂർച്ചയേറിയ വാക്കുകളും നിറച്ചതായിരുന്നു പോസ്റ്റുകൾ.

സഭ്യതവിട്ടുള്ള പോസ്റ്റുകൾക്ക് കടുത്ത വിമർശനങ്ങളും നിരന്തരം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒരു പേജ് പൂട്ടിയാൽ ആയിരം പേജുമായി ഉയിർത്തെഴുന്നേൽക്കുമെന്ന വെല്ലുവിളിയുമായി ഷാജിയുടെ പുതിയ പേജ് രാവിലെ സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ADVERTISEMENT

English Summary: Porali Shaji FaceBook Page