തിരുവനന്തപുരം∙ ഔദ്യോഗിക സന്ദർശനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നെതർലാൻഡ്സിൽ എത്തി. അംബാസഡർ വേണു രാജാമണിയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു. ഐക്യരാഷ്ട്ര സംഘടന ജനീവയിൽ സംഘടിപ്പിക്കുന്ന ലോക പുനർനിർമാണ സമ്മേളനം... Pinarayi Vijayan Europe Trip, Netherlands

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഔദ്യോഗിക സന്ദർശനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നെതർലാൻഡ്സിൽ എത്തി. അംബാസഡർ വേണു രാജാമണിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു. ഐക്യരാഷ്ട്ര സംഘടന ജനീവയിൽ സംഘടിപ്പിക്കുന്ന ലോക പുനർനിർമാണ സമ്മേളനം ഉൾപ്പെടെയുള്ള പരിപാടികളിൽ പങ്കെടുക്കാനായാണ് മുഖ്യമന്ത്രിയും ഉന്നതതല സംഘവും ബുധനാഴ്ച കൊച്ചിയിൽനിന്നു യൂറോപ്പിലേക്കു തിരിച്ചത്.

നെതർലൻഡ്സിൽ എത്തിയ മുഖ്യമന്ത്രി ഐടി മേഖലയിലെ കൂട്ടായ്മയായ ടിഎൻഒ, വ്യവസായ കോൺഫെഡറേഷൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. പ്രളയത്തെ നേരിടാൻ നെതർലൻഡ്സിൽ നടപ്പാക്കിയ നദീസംരക്ഷണ പദ്ധതി പ്രദേശങ്ങൾ കേരള സംഘം സന്ദർശിക്കും. നാളെ നെതർലൻഡ്സ് ജലവിഭവ, അടിസ്ഥാനസൗകര്യ വികസനമന്ത്രി കോറ വാൻ, കൃഷി സെക്രട്ടറി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തും.

ADVERTISEMENT

13നു ജനീവയിൽ നടത്തുന്ന സമ്മേളനത്തിൽ, കേരളം നേരിട്ട മഹാപ്രളയത്തിന്റെ അനുഭവങ്ങളും പുനർനിർമാണ മാർഗങ്ങളും അദ്ദേഹം പങ്കുവയ്ക്കും. 16നു പാരിസിൽ പ്രസിദ്ധ സാമ്പത്തിക വിദഗ്ധൻ തോമസ് പിക്കറ്റി, സാമ്പത്തിക അസമത്വങ്ങളെക്കുറിച്ചുള്ള പഠനത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ലൂക്കാസ് ചാൻസൽ എന്നിവരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. 17നു ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. 20നു തിരിച്ചെത്തും.

English Summary: CM Pinarayi Vijayan Europe Trip, Pinarayi Vijayan Reached Netherlands