തിരുവനന്തപുരം∙ കസ്റ്റംസ് പരിശോധനയില്‍ എളുപ്പത്തിലൊന്നും പിടിക്കപ്പെടാതിരിക്കാന്‍ കുഴമ്പു രൂപത്തിലാക്കിയ സ്വര്‍ണക്കടത്തു വര്‍ധിക്കുകയാണ്. രൂപമാറ്റം വരുത്തിയ സ്വര്‍ണം കാരിയര്‍മാരായ സ്ത്രീകളുടേയും പുരുഷന്‍മാരുടേയും ദേഹത്തോടു ചേര്‍ത്ത് ഉറപ്പിച്ചു വയ്ക്കുകയാണ് പതിവ്.Gold smugglers change tack to get past airport security.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കസ്റ്റംസ് പരിശോധനയില്‍ എളുപ്പത്തിലൊന്നും പിടിക്കപ്പെടാതിരിക്കാന്‍ കുഴമ്പു രൂപത്തിലാക്കിയ സ്വര്‍ണക്കടത്തു വര്‍ധിക്കുകയാണ്. രൂപമാറ്റം വരുത്തിയ സ്വര്‍ണം കാരിയര്‍മാരായ സ്ത്രീകളുടേയും പുരുഷന്‍മാരുടേയും ദേഹത്തോടു ചേര്‍ത്ത് ഉറപ്പിച്ചു വയ്ക്കുകയാണ് പതിവ്. വിമാനത്താവളങ്ങളിലെ കസ്റ്റംസ് ഹാളിലുളള മെറ്റല്‍ ഡിറ്റക്ടറടക്കമുളള ഉപകരണങ്ങള്‍ ഉപയോഗിച്ചു സമാന്തര പരിശോധനയും സ്വര്‍ണക്കടത്തു സംഘങ്ങളുടെ ഗള്‍ഫിലെ കേന്ദ്രങ്ങളിലുണ്ട്. 

നമ്മുടെ പരിശോധന സവിധാനങ്ങളെ മറികടക്കാനുളള മറുമരുന്ന് സ്വര്‍ണക്കടത്തു സംഘങ്ങള്‍ കണ്ടെത്തി കഴിഞ്ഞു.മറ്റു പദാര്‍ഥങ്ങളുമായി ചേര്‍ത്ത് ഉരുക്കി തരിരൂപത്തിലാക്കിയാല്‍ പിന്നെ സ്വര്‍ണമാണന്നു തിരിച്ചറിയാനാവില്ല.പൊടിയാക്കിയ സ്വര്‍ണം കളിമണ്ണിനൊപ്പം ചേര്‍ത്ത് ഗ്രീസുമായി കുഴച്ച് കുഴമ്പു രൂപത്തിലാക്കിയതാണിത്. കുഴമ്പു രൂപത്തിലാക്കിയ സ്വര്‍ണം അടിവസ്ത്രങ്ങളില്‍  ഒളിപ്പിക്കും.ബെല്‍റ്റു രൂപത്തിലാക്കി ഇരുകാലുകളിലും വച്ചു കെട്ടി ഒന്നുമറിയാത്ത പോലെ നടന്നു പോവും.

ADVERTISEMENT

കസ്റ്റംസ് പരിശോധനക്കിടെ തപ്പിയാല്‍ കിട്ടാന്‍ സാധ്യത കുറഞ്ഞ സ്ഥലങ്ങളില്‍ അറകളുണ്ടാക്കിയുംസ്വര്‍ണമിശ്രിതം ഒളിപ്പിക്കും. കുഴമ്പാക്കിയ സ്വര്‍ണം സ്ത്രീകളുടെ ദേഹത്ത് ഒളിപ്പിച്ചാല്‍ പിടിക്കപ്പെടാനുളള സാധ്യത താരതമ്യേന കുറവാണന്നു സ്വര്‍ണക്കടത്തു സംഘങ്ങള്‍ ഉറപ്പിച്ചു പറയുന്നു.

 മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം സ്കാനിങ് യന്ത്രങ്ങളില്‍ കണ്ടെത്താനും പിടിക്കപ്പെടാനുമുളള സാധ്യതയില്ലെന്നു ഗള്‍ഫില്‍ നിന്ന് പുറപ്പെടും മുന്‍പ് സ്വര്‍ണമാഫിയ കാരിയര്‍മാരെ ബോധ്യപ്പെടുത്തുന്ന പതിവുണ്ട്. അതിനായി സ്വര്‍ണക്കടത്തു സംഘങ്ങളുടെ കേന്ദ്രങ്ങളില്‍ സ്വന്തമായി മെറ്റല്‍ ഡിറ്റക്ടറടക്കമുളള യന്ത്രസാമഗ്രികളുണ്ടാവും.

ADVERTISEMENT

മിശ്രിതത്തിലെ സ്വര്‍ണത്തിന്റെ അനുപാതം 50 ശതമാനത്തില്‍ താഴെയാണങ്കില്‍ കാരിയര്‍മാര്‍ പിടിക്കപ്പെടാറില്ല. സ്വര്‍ണമിശ്രിതം നാട്ടിലെത്തിച്ച ശേഷം ഇതുപോരെ ഉരുക്കിയ ശേഷം അരിച്ചെടുത്ത് വീണ്ടും ഉരുക്കിയാണ് സ്വര്‍ണക്കട്ടിയാക്കി മാറ്റുക.