ന്യൂഡൽഹി∙ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം രാഷ്ട്രീയ ചര്‍ച്ചകളിലൂടെ രൂപപ്പെടേണ്ട പ്രതിപക്ഷ ഐക്യം ബംഗാളിന്റെ പേരില്‍ നേരത്തെ ഉരുത്തിരിയുന്നു. ബംഗാളിലെ സംഭവവികാസങ്ങളില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മുഖ്യമന്ത്രി മമത ബാനർജിക്കു... Bengal Election News, Election 2019, Ishwar Chandra Vidyasagar Statue Vandalised, Mamata Banerjee Gets Support From Opposition Parties

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം രാഷ്ട്രീയ ചര്‍ച്ചകളിലൂടെ രൂപപ്പെടേണ്ട പ്രതിപക്ഷ ഐക്യം ബംഗാളിന്റെ പേരില്‍ നേരത്തെ ഉരുത്തിരിയുന്നു. ബംഗാളിലെ സംഭവവികാസങ്ങളില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മുഖ്യമന്ത്രി മമത ബാനർജിക്കു പരസ്യപിന്തുണ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബിജെപിയുടെ കളിപ്പാവയാകുന്നുവെന്ന് കോണ്‍ഗ്രസും ബിഎസ്പിയും ടിഡിപിയും കുറ്റപ്പെടുത്തി.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍, എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ ഉള്‍പ്പടെയുള്ള ദേശീയ നേതാക്കള്‍ തൃണമൂലിനു പിന്തുണ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനെ രൂക്ഷമായി വിമര്‍ശിച്ച കോണ്‍ഗ്രസ് ബദ്ധശത്രുവായ മമതയെ കുറ്റപ്പെടുത്താന്‍ തയാറായില്ല എന്നതും ശ്രദ്ധേയമാണ്. മോദിയും അമിത് ഷായും ചേര്‍ന്നു മമതയെ വേട്ടയാടുകയാണെന്ന് മായാവതിയും കുറ്റപ്പെടുത്തി.

ADVERTISEMENT

അതേസമയം, ബംഗാളികളുടെ വികാരമായ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ അമിത് ഷായുടെ റോഡ്ഷോയ്ക്കിടെ തകര്‍ക്കപ്പെട്ടതു രാഷ്ട്രീയമായി ഉപയോഗിക്കുകയാണു മമത. അപകടം മനസിലാക്കിയ പ്രധാനമന്ത്രി പ്രതിമ തകര്‍ത്തത് തൃണമൂലാണെന്നും അതേ സ്ഥാനത്ത് പ്രതിമ പുനഃസ്ഥാപിക്കുമെന്നും വ്യക്തമാക്കി.

തിരഞ്ഞെടുപ്പിന്റെ വിവിധഘട്ടങ്ങളില്‍ ഉടക്കിനിന്ന വിശാലപ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള സുവര്‍ണാവസരമായാണ് കോണ്‍ഗ്രസുള്‍പ്പടെയുള്ള പ്രധാനപാര്‍ട്ടികള്‍ സംഭവവികാസങ്ങളെ നോക്കിക്കാണുന്നത്.

ADVERTISEMENT

English Summary: Bengal Election News, Election 2019, Ishwar Chandra Vidyasagar Statue Vandalised, Mamata Banerjee Gets Support From Opposition Parties