വാഷിങ്ടന്‍∙ അമേരിക്കയുമായുള്ള ഏറ്റുമുട്ടല്‍ ഔദ്യോഗികമായി ഇറാന്റെ അവസാനമായിരിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ''ഇറാന്‍ ഏറ്റുമുട്ടാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അത് ഔദ്യോഗികമായി അവരുടെ അവസാനമായിരിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടന്‍∙ അമേരിക്കയുമായുള്ള ഏറ്റുമുട്ടല്‍ ഔദ്യോഗികമായി ഇറാന്റെ അവസാനമായിരിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ''ഇറാന്‍ ഏറ്റുമുട്ടാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അത് ഔദ്യോഗികമായി അവരുടെ അവസാനമായിരിക്കും. അമേരിക്കയെ മേലില്‍ ഭീഷണിപ്പെടുത്തരുത്.'' - ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ കടുത്ത സംഘര്‍ഷം നിലനില്‍ക്കെയാണു ട്രംപിന്റെ മുന്നറിയിപ്പ്.

സഖ്യരാജ്യങ്ങള്‍ക്ക് ഇറാന്‍ ഭീഷണിയുയര്‍ത്തുന്നുവെന്ന പേരില്‍ ഗള്‍ഫ് മേഖലയില്‍ അമേരിക്ക വിമാനവാഹിനിക്കപ്പലും ബോംബര്‍ വിമാനങ്ങളും വിന്യസിച്ചതോടെയാണു സംഘര്‍ഷം മൂര്‍ഛിച്ചത്. തുടര്‍ന്ന് ദുബായ് തീരത്തിനു സമീപം സൗദിയുടെ ഉള്‍പ്പെടെ എണ്ണക്കപ്പലുകള്‍ക്കു നേരെ ഉണ്ടായ ആക്രമണത്തിന് ഇറാനാണ് ഉത്തരവാദി എന്ന് അമേരിക്ക വിമര്‍ശിക്കുകയും ചെയ്തു. അതേസമയം ഇറാനെതിരായ നീക്കങ്ങളുടെ പേരില്‍ ട്രംപ് സര്‍ക്കാരില്‍ ഉള്‍പ്പോര് ഉടലെടുത്തിരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ ഇറാനെതിരെ കടുത്ത നിലപാട് വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ മറ്റുള്ളവര്‍ ഇതിനെ എതിര്‍ക്കുകയാണ്.

ADVERTISEMENT

എന്നാല്‍ മേഖലയില്‍ യുദ്ധസാഹചര്യം ഇല്ലെന്ന് ഇറാന്‍ ആവര്‍ത്തിക്കുന്നു. ഇറാനെ ആക്രമിക്കാന്‍ ആരെങ്കിലും തുനിയുമെന്നു കരുതുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി. 2015ല്‍ രൂപപ്പെട്ട ആണവകരാറില്‍നിന്നു പിന്മാറിയ അമേരിക്ക ഇറാനെതിരെ അതിശക്തമായ ഉപരോധ നടപടികള്‍ സ്വീകരിച്ചിരുന്നു.

പ്രദേശത്ത് ഉടലെടുത്തിരിക്കുന്ന സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ അടിയന്തരമായി പ്രാദേശിക ചര്‍ച്ചകള്‍ നടത്തണമെന്ന് സൗദി ആവശ്യപ്പെട്ടു. മേയ് 30ന് മെക്കയില്‍ നടക്കുന്ന 2 അടിയന്തര യോഗങ്ങളിലേക്കു ഗള്‍ഫ് നേതാക്കളെയും അറബ് ലീഗ് അംഗങ്ങളെയും സല്‍മാന്‍ രാജാവ് ക്ഷണിച്ചു. ഇറാനുമായി യുദ്ധത്തിനു താല്‍പര്യമില്ലെന്നു സൗദി വിദേശകാര്യ സഹമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ ഞായറാഴ്ച സൗദിയില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

ADVERTISEMENT

English Summary: "If Iran Wants To Fight, That Will Be Official End Of It": Donald Trump