തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം േനടുമെന്നും അക്കാര്യത്തില്‍ സംശയം വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എക്സിറ്റ്പോളുകള്‍ പലപ്പോഴും പാളിയിട്ടുണ്ട്. 2004ല്‍ എന്‍ഡിഎ അധികാരത്തില്‍ | Pinarayi Vijayan | Exit Poll | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം േനടുമെന്നും അക്കാര്യത്തില്‍ സംശയം വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എക്സിറ്റ്പോളുകള്‍ പലപ്പോഴും പാളിയിട്ടുണ്ട്. 2004ല്‍ എന്‍ഡിഎ അധികാരത്തില്‍ വരുമെന്നായിരുന്നു പ്രവചനം. വന്നത് യുപിഎ സര്‍ക്കാരാണ്. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഊഹം വച്ച് ഇപ്പോള്‍ സംസാരിക്കേണ്ടതില്ലെന്നും വിദേശസന്ദര്‍ശനം പൂര്‍ത്തിയാക്കി തലസ്ഥാനത്ത് മടങ്ങിയെത്തിയശേഷം നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിപ്പിച്ചതിനു പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇപ്പോള്‍ അവര്‍ക്കിടയില്‍തന്നെ പ്രശ്നങ്ങളാണ്. ആചാര സംരക്ഷണമായിരുന്നില്ല ശബരിമലയിലെ പ്രതിഷേധങ്ങള്‍ക്കു പിന്നിലെ ലക്ഷ്യമെന്ന് ഹൈന്ദവ സംഘടനാ ബന്ധമുള്ള ഒരു യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. ശബരിമലയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ശബരിമലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുകയാണ്. അടുത്ത സീസണില്‍ ഇതുവരെയുള്ള ശബരിമലയല്ല കൂടുതല്‍ സൗകര്യമുള്ള ശബരിമലയായിരിക്കും ഭക്തര്‍ക്ക് കാണാനാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ADVERTISEMENT

 കിഫ്ബി മസാലബോണ്ട് പുറത്തിറക്കാന്‍ സുതാര്യമായ നടപടികളാണ് സ്വീകരിച്ചത്. നടപടികള്‍ സുതാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് പറയുന്നത് കാര്യങ്ങള്‍ മനസിലാക്കാതെയാണ്. ഇടപാടില്‍ ലാവ്‌ലിന്‍ ബന്ധം ആരോപിക്കുന്നത് പ്രത്യേക മാനസികാവസ്ഥയുടെ ഭാഗമായി വരുന്ന പ്രശ്നമാണ്. എസ്ബിഐയില്‍നിന്ന് വായ്പയെടുത്താല്‍ നീരവ് മോദിയുടെ കാര്യം പറഞ്ഞ് പ്രശ്നം ഉണ്ടാക്കുന്നതുപോലെയാണിത്.

കിഫ്ബി മസാലബോണ്ടിറക്കി ധനസമാഹരണം നടത്തുന്നത് കുറഞ്ഞ പലിശ നിരക്കിലാണ്. മറ്റു സംസ്ഥാനങ്ങള്‍ എടുത്ത പലിശ നിരക്ക് ഇതിലും കൂടുതലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മസാല ബോണ്ടിറക്കിയത് 9.723 % പലിശ നിരക്കിലാണെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. രാജ്യത്തിനകത്ത് ബോണ്ട് വിതരണം ചെയ്യാനാണ് ആദ്യം ആലോചിച്ചത്. എന്നാല്‍ 10.25 % പലിശ നിരക്കിലാണ് ക്വട്ടേഷന്‍ കിട്ടിയത്. അതിനാലാണ് വിദേശത്ത് ബോണ്ടിറക്കിയതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. വിദേശ സന്ദര്‍ശനം കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവരുന്നതിന് ഗുണകരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.