കോട്ടയം ∙ നാഗമ്പടത്തെ പഴയ റെയിൽവേ മേൽപാലം പൊളിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. പാലത്തിന്റെ ഇരു കൈവരികളും മുറിച്ചുമാറ്റി. പന്ത്രണ്ടു മണിക്കൂറുകളോളമെടുത്താണ്... Kottayam Nagambadam Bridge . Dismantaling of Nagambadam Bridge

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ നാഗമ്പടത്തെ പഴയ റെയിൽവേ മേൽപാലം പൊളിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. പാലത്തിന്റെ ഇരു കൈവരികളും മുറിച്ചുമാറ്റി. പന്ത്രണ്ടു മണിക്കൂറുകളോളമെടുത്താണ് ഇവ പൊളിച്ചത്. പാലമാണ് ഇവിടെ പൊളിക്കാനായി ബാക്കിയുള്ളത്. ഇത് ആറു കഷ്ണങ്ങളായി മുറിച്ച് പൊക്കി മാറ്റുന്നതിനാണ് നീക്കം. വൈകിട്ട് ആറിനു മുൻപ് ഇതു നടപ്പാകുമെന്നാണു പ്രതീക്ഷ.

ഇന്നലെ രാത്രി 12.40നു വൈദ്യുതി ലൈൻ ഓഫ് ചെയ്തതോടെയാണു പാലം പൊളിക്കൽ തുടങ്ങിയത്. 10 ഘട്ടങ്ങളിലായി പാലം മുറിച്ചെടുക്കുകയാണു ചെയ്യുന്നത്. ഇതിനുള്ള ക്രെയിൻ ഇന്നലെ രാവിലെ തന്നെ പാലത്തിനു സമീപത്ത് എത്തിച്ചു. പാലത്തിനു താഴത്തെ റെയിൽ പാളം മൂടിയിട്ടു. ഇനി നാളെ പുലർച്ചെ 12.40 വരെ കോട്ടയം വഴി ട്രെയിൻ ഗതാഗതം ഇല്ല. അഞ്ച് എക്സ്പ്രസ് ട്രെയിനുകളും കോട്ടയം വഴിയുള്ള എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി.

ADVERTISEMENT

ഇന്നു കോട്ടയം വഴി കടന്നു പോകേണ്ട 24 ദീർഘദൂര ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിട്ടു. കോട്ടയം, ആലപ്പുഴ റൂട്ടിലെ 7 പാസഞ്ചർ, മെമു ട്രെയിനുകൾ നാളെ ഓടില്ല. മറ്റു പാ‍സഞ്ചർ ട്രെയിനുകൾ വൈകാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. പാലം പൊളിക്കുന്നതു നാഗമ്പടത്തെ പുതിയ റയിൽവേ മേൽപാലം വഴിയുള്ള വാഹന ഗതാഗതത്തെ ബാധിക്കില്ല. നേരത്തേ നിയന്ത്രിത സ്ഫോടനത്തിലൂടെ പാലം പൊളിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.

നാളെ റദ്ദാക്കുന്ന പാസഞ്ചർ ട്രെയിനുകൾ

∙ 66307 എറണാകുളം–കൊല്ലം മെമു

∙ 56300 കൊല്ലം–ആലപ്പുഴ പാസഞ്ചർ

ADVERTISEMENT

∙ 56302 ആലപ്പുഴ–കൊല്ലം പാസഞ്ചർ

∙ 56380 കായംകുളം–എറണാകുളം പാസഞ്ചർ

∙ 56393 കോട്ടയം കൊല്ലം പാസഞ്ചർ

∙ 56394 കൊല്ലം –കോട്ടയം പാസഞ്ചർ

ADVERTISEMENT

കൂടുതൽ സർവീസുമായി കെഎസ്ആർടിസി

കോട്ടയം ∙ നാഗമ്പടം മേൽപാലം പൊളിക്കുന്നതുമായി ബന്ധപ്പെട്ടു ട്രെയിനുകൾ റദ്ദാക്കുന്നതിനാൽ കെഎസ്ആർടിസി അധിക സർവീസ് നടത്തും. ഇന്നു മുതൽ 27 വരെയാണു ബസ് സർവീസ്.

തിരുവനന്തപുരം – തൃശൂർ റൂട്ടിൽ കോട്ടയം വഴിയും ആലപ്പുഴ വഴിയും ബസുകൾ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകൾ പുറപ്പെടുന്ന സമയത്തു തന്നെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നു ബസ് പുറപ്പെടും. കൺട്രോൾ റൂം: കെഎസ്ആർടിസി– 9447071021, 0471-2463799.