ന്യൂഡൽഹി∙ ചൈനീസ് അതിർത്തിക്കു സമീപം അരുണാചലിൽ വ്യോമസേനയുടെ എഎൻ 32 വിമാനം കാണാതായ സംഭവത്തിൽ നിർണായക വഴിത്തിരിവ്. തിങ്കളാഴ്ച ഉച്ചയോടെ പർവത മേഖലയിൽ കറുത്ത പുക ഉയരുന്നതായി കണ്ടെന്നു ഗ്രാമീണർ പറഞ്ഞതായി AN-32 still missing, villagers saw thick black smoke. .

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙  ചൈനീസ് അതിർത്തിക്കു സമീപം അരുണാചലിൽ വ്യോമസേനയുടെ എഎൻ 32 വിമാനം കാണാതായ സംഭവത്തിൽ നിർണായക വഴിത്തിരിവ്. തിങ്കളാഴ്ച ഉച്ചയോടെ പർവത മേഖലയിൽ കറുത്ത പുക ഉയരുന്നതായി കണ്ടെന്നു ഗ്രാമീണർ പറഞ്ഞതായി അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു വെളിപ്പെടുത്തി.

മോളോ ഗ്രാമത്തിലെ മൂന്നു പേരാണ് ഗ്രാമത്തിൽ നിന്നു എട്ടു കിലോമീറ്ററോളം ദൂരെ പർവത മേഖലയിൽ കട്ടിയേറിയ പുകച്ചുരുൾ കണ്ടത്. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വ്യോമസേനയും കരസേനയും പൊലീസും ഉൾപ്പെട്ട സംയുക്ത സംഘം ഈ മേഖലയിൽ തിരച്ചിൽ നടത്തും. ഗ്രാമീണരുടെ വെളിപ്പെടുത്തലിന്റെ ആധികാരികത പരിശോധിക്കുകയാണെന്നും അരുണാചൽ മുഖ്യമന്ത്രി അറിയിച്ചു. 

ADVERTISEMENT

അസമിലെ ജോർഹത് വ്യോമതാവളത്തിൽ നിന്ന് അരുണാചലിലെ ഷി യോമി ജില്ലയിലുൾപ്പെട്ട മേചുകയിലേക്കു തിങ്കളാഴ്ച ഉച്ചയ്ക്ക് 12.27 നു പുറപ്പെട്ട വിമാനം ഒരു മണിയോടെയാണു കാണാതായത്. 8 സേനാംഗങ്ങളും 5 യാത്രക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിൽ സഞ്ചരിച്ച 13 പേരിൽ കൊല്ലം അഞ്ചൽ സ്വദേശിയായ വ്യോമസേനാംഗവുമുണ്ടെന്നു സേനാ വൃത്തങ്ങൾ സ്ഥിരീകരിച്ചിരുന്നു. 

ഉച്ചയ്ക്ക് 12.55നാണ് വിമാനം അരുണാചല്‍ പ്രദേശിലെ മേചുകയെ ലക്ഷ്യമാക്കി പറന്നുയര്‍ന്നത്. എയര്‍ ട്രാഫിക് കണ്‍ട്രോളിനു വിമാനവുമായുള്ള ബന്ധം ഒരു മണിയോടെ നഷ്ടപ്പെടുകയായിരുന്നു. വിമാനം നിയന്ത്രിച്ചിരുന്ന ആശിഷ് തന്‍വാറിന്റെ ഭാര്യ സന്ധ്യയാണ് വിമാനം കാണാതാകുന്ന നേരം എയര്‍‌ ട്രാഫിക് കണ്‍ട്രോളിന്റെ ചുമതലയിലുണ്ടായിരുന്നത്.

ADVERTISEMENT

തങ്ങള്‍ കരുതിയത് വിമാനം എവിടെയെങ്കിലും അടിയന്തിര ലാന്‍ഡിങ് നടത്തിയിരിക്കുമെന്നാണ്. ചൈനയുടെ പ്രദേശത്തേക്ക് കടന്നിരിക്കാമെന്നും കരുതി. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ത്തന്നെയും വിമാനത്തിലുണ്ടായിരുന്ന ആരെങ്കിലും ബന്ധപ്പെടേണ്ട സമയം കഴിഞ്ഞു– ആശിഷിന്റെ അമ്മാവനും വ്യോമസേനാംഗവുമായ ഉദയ് വീര്‍ സിങ് പറയുന്നു.

വ്യോമസേന വിമാനം എ.എന്‍ 32-ലെ സാങ്കേതിക വിദ്യകള്‍ കാലഹരണപ്പെട്ടതാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയതോടെ രാഷ്ട്രീയ വിവാദങ്ങൾക്കും തീപിടിച്ചു. വിമാനം അപകടത്തില്‍പെടുമ്പോള്‍ സിഗ്‌നല്‍ നല്‍കുന്ന സാങ്കേതികവിദ്യ കാലഹരണപ്പെട്ടതാണെന്നതു ദുഃഖകരമെന്ന് കോണ്‍ഗ്രസ് വക്തമാവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചിരുന്നു. മെച്ചപ്പെട്ട വിമാനങ്ങള്‍ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് എഎന്‍ 32 വിമാനം  ഉപയോഗിച്ചുവെന്നും രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.

ADVERTISEMENT

English Summary: AN-32 still missing, villagers saw thick black smoke