ഇന്നും ഇന്ത്യൻ ഓഹരി വിപണി ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് വിപണി ക്രമമായി താഴേയ്ക്കു പതിക്കുന്ന പ്രവണതയാണ് കാണിക്കുന്നത്. ഇന്നലെ 11906ൽ... Share market falls when it start

ഇന്നും ഇന്ത്യൻ ഓഹരി വിപണി ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് വിപണി ക്രമമായി താഴേയ്ക്കു പതിക്കുന്ന പ്രവണതയാണ് കാണിക്കുന്നത്. ഇന്നലെ 11906ൽ... Share market falls when it start

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നും ഇന്ത്യൻ ഓഹരി വിപണി ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് വിപണി ക്രമമായി താഴേയ്ക്കു പതിക്കുന്ന പ്രവണതയാണ് കാണിക്കുന്നത്. ഇന്നലെ 11906ൽ... Share market falls when it start

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഇന്നും ഇന്ത്യൻ ഓഹരി വിപണി ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് വിപണി ക്രമമായി താഴേയ്ക്കു പതിക്കുന്ന പ്രവണതയാണ് കാണിക്കുന്നത്. ഇന്നലെ 11906ൽ ക്ലോസ് ചെയ്ത നിഫ്റ്റി ഇന്നു രാവിലെ 11873.90ലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. സെൻസെക്സാകട്ടെ ഇന്നലെ 39756.81ൽ ക്ലോസ് ചെയ്തെങ്കിലും ഇന്നു രാവിലെ ഇടിവോടെ 39679.35ലാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് 39498.01 വരെ ഇടിവ് രേഖപ്പെടുത്തി.

11830 എന്നതാണ് നിഫ്റ്റിയുടെ ഇപ്പോഴത്തെ ഒരു പ്രധാന സപ്പോർട്ട്. ഇതിനു താഴെ 11790ലായിരിക്കും അടുത്ത സപ്പോർട്ട്. മുകളിലേയ്ക്ക് 11870 – 11905 ലവലിൽ റെസിസ്റ്റൻസ് നേരിട്ടേയ്ക്കുമെന്ന് ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തുന്നു. 

ADVERTISEMENT

 

വിപണിയിൽ നിന്നുള്ള പ്രധാന ചലനങ്ങൾ 

∙ ഇന്ന് മിക്കവാറും എല്ലാ സെക്ടർ സൂചികകളും നഷ്ടത്തിലാണുള്ളത്. ഐടി, മെറ്റൽ, ബാങ്കിങ്, എഫ്എംസിജി സെക്ടറുകളിലാണ് ഇന്ന് പൊതുവേ വിൽപന സമ്മർദം കൂടുതലായുള്ളത്. 

∙ സ്വകാര്യ ബാങ്കുകളായ ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്. 

ADVERTISEMENT

∙ ഇന്നലെ ഇന്ത്യൻ വിപണി ക്ലോസ് ചെയ്ത ശേഷം രണ്ട് ഇക്കണോമിക് ഡാറ്റകൾ പുറത്തു വന്നിരുന്നു. ഉപഭോക്തൃ വിലക്കയറ്റം 3.05 ശതമാനം ആയി ഉയർന്നു. ഇത് വിപണി പ്രതീക്ഷിച്ചതിനെക്കാൾ മുകളിലാണ്. അതേ സമയം പോസിറ്റീവായ ഒരു ഡാറ്റയുള്ളത് ഐഐപിയുടേതാണ്. ഇത് ഏപ്രിൽ മാസത്തിൽ 3.4 ശതമാനത്തിലേയ്ക്ക് ഉയർന്നു. ഇത് വിപണി പ്രതീക്ഷിച്ചതിനെക്കാൾ മുകളിലാണ്. ഇവ രണ്ടും പെട്ടെന്ന് ഏതെങ്കിലും തരത്തിൽ വിപണിയെ സ്വാധീനിക്കുന്നതല്ല. എന്നിരുന്നാലും അടുത്ത ആർബിഐ മീറ്റിൽ റേറ്റ് കുറയ്ക്കുന്നതിന് ഇത് ഒരു സാധ്യത നൽകുന്നുണ്ട്. 

∙ ഇന്ന് വിപണിയിൽ പ്രധാനമായും ചില ഓഹരികൾ കേന്ദ്രീകരിച്ചുള്ള വാർത്തകളാണ് ഇടിവുണ്ടാക്കുന്നത്. ഉദാഹരണത്തിന് ഒരു വിദേശ ബ്രോക്കറേജ്, ഇൻഡസ് ഇൻഡ് ബാങ്കിനെയും യെസ് ബാങ്കിനെയും ഡൗൺ ഗ്രേഡ് ചെയ്തതിനാൽ ഈ രണ്ട് ഓഹരികളും കനത്ത വിൽപന സമ്മർദം നേരിടുന്നുണ്ട്. മറ്റൊരു വിദേശ കമ്പനി ഇന്ത്യൻ സിമന്റ്സ് സ്റ്റോക്ക്സിനെ അണ്ടർ റേറ്റ് ചെയ്തിട്ടുണ്ട്. ഇത് സിമന്റ് കമ്പനികളുടെ ഓഹരികളിൽ വിൽപന സമ്മർദമുണ്ടാക്കുന്നുണ്ട്. ജെറ്റ് എയർവേയ്സിന് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ വച്ചിരിക്കുകയാണ്. ഈ ഓഹരിയിലും ഇടിവ് പ്രവണതയുണ്ട്. ടാറ്റ മോട്ടോഴ്സ് ആഗോള വിൽപന ഇടിവായതിനാൽ ഈ ഓഹരിയും വിൽപന സമ്മർദം നേരിടുന്നു. 

∙ ആഗോള തലത്തിൽ നിന്ന് വിപണിയിൽ പോസറ്റീവായ വാർത്തകളൊന്നുമില്ല. യുഎസ് വിപണിയിൽ ഒരു ഇടിവ് പ്രവണതയാണ് കഴിഞ്ഞ ദിവസം കാണിച്ചത്. ഏഷ്യൻ വിപണികളിലും പൊതുവേ ഇടിവോടെയാണ് വ്യാപാരം പുരോഗമിക്കുന്നത്. 

∙ ഇപ്പോൾ തുടരുന്ന യുഎസ് – ചൈന വ്യാപാരത്തർക്കം വിപണികളെ സമ്മർദത്തിലാക്കുന്നുണ്ട്. 

ADVERTISEMENT

∙ ക്രൂഡോയിൽ കഴിഞ്ഞ ദിവസത്തെ വിലയിടിവിനു ശേഷം സ്ഥിരതയാർന്ന വിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 

∙ ഇന്ത്യൻ വിപണി വരുന്ന ബജറ്റിലേയ്ക്കാണ് ഉറ്റുനോക്കുന്നത്. വരും ദിവസങ്ങളിൽ വിപണി പ്രതീക്ഷവയ്ക്കുന്നത് വരാനിരിക്കുന്ന ബജറ്റിലാണ്. 

∙ ഇന്ന് ബാങ്ക് നിഫ്റ്റിയുടെയും നിഫ്റ്റിയുടെയും ക്ലോസിങ് ഉള്ളതിനാൽ അവസാന ഒരു മണിക്കൂറിൽ കൂടുതൽ അസ്ഥിരത പ്രതീക്ഷിക്കാവുന്നതാണ്.

 

English summary: Share market falls when it start