ന്യൂഡൽഹി∙ ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നില്‍ സുരേഷിനെ സോണിയ ഗാന്ധി അതൃപ്തി അറിയിച്ചതോടെ സത്യപ്രതിജ്ഞ മലയാളത്തിലാക്കി കാസര്‍കോട് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍. Kerala Congress MP Kodikunnil Suresh takes oath in Hindi.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നില്‍ സുരേഷിന്റെ നിലപാടിൽ സോണിയ ഗാന്ധി അതൃപ്തി അറിയിച്ചതോടെ സത്യപ്രതിജ്ഞ മലയാളത്തിലാക്കി കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍. എംപിമാര്‍ക്ക് അവരുടെ മാതൃഭാഷ ഉപയോഗിച്ചു കൂടേയെന്ന വിമര്‍ശനത്തിന് പിന്നാലെയാണ് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയത്. 

കൊടിക്കുന്നില്‍ സുരേഷ് ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയതിന് പിന്നാലെ ബിജെപി ബെഞ്ചിൽനിന്ന് വലിയ കരഘോഷം ഉയർന്നിരുന്നു. കേരളത്തില്‍ നിന്നെത്തിയ എംപി ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയതിനായിരുന്നു ബിജെപി എംപിമാരുടെ അഭിനന്ദനം. ഇതാണ് സോണിയ ഗാന്ധിയെ ചൊടിപ്പിച്ചത്.

ADVERTISEMENT

നിങ്ങൾക്ക് നിങ്ങളുടേതായ ഭാഷയില്ലേയെന്നും അതിൽ സത്യപ്രതിജ്ഞ ചെയ്യുന്നതാണ് നല്ലതെന്നും സോണിയ പറഞ്ഞു. ഇതോടെയാണ് ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്യാനിരുന്ന രാജ്മോഹൻ ഉണ്ണിത്താൻ അതുമാറ്റിവച്ച് മലയാളത്തിൽ സത്യവാചകം ചൊല്ലിയത്.

സത്യപ്രതിജ്ഞാ ചടങ്ങ് തുടങ്ങിയ ശേഷം വിദേശത്ത് നിന്ന് മടങ്ങിയെത്തിയ രാഹുല്‍ഗാന്ധി ആകാംക്ഷകള്‍ക്ക് വിരാമമിട്ട് കേരളത്തിലെ അംഗങ്ങള്‍ സത്യവാചകം ചൊല്ലുന്നതിന് തൊട്ടുമുന്‍പ് സഭയിലെത്തി. വയനാടിന്റെ എംപിയായി ദൃഢപ്രതിജ്ഞയെടുത്ത് സത്യവാചകം ചൊല്ലി. 

ADVERTISEMENT

കേരളത്തില്‍ നിന്നുള്ള അംഗങ്ങളില്‍ രാഹുലും ആരിഫും ദൃഢപ്രതിജ്ഞയെടുത്തപ്പോള്‍ ബാക്കിയുള്ളവര്‍ ദൈവനാമത്തില്‍ പ്രതിജ്ഞചൊല്ലി.

English Summary: Kerala Congress MP Kodikunnil Suresh takes oath in Hindi, Unnithan change to Malayalam