ഹർഷവർധൻ സംസ്ഥാനത്തിന്റെ അവസ്ഥ വിശദീകരിക്കുന്നതിനിടയിലാണ് മംഗൽ പാണ്ഡെയുടെ ക്രിക്കറ്റ് സ്കോർ അന്വേഷണം. 'എത്ര വിക്കറ്റ് വീണു?' മറുപടിയായി 'നാല്' എന്ന് ഒരു റിപ്പോർട്ടർ പറയുന്നുണ്ട്..."How Many Wickets?": Bihar Minister At Meeting On Child Deaths, Muzafarpur, Child death, Bihar Health Minister

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുസാഫർപുർ∙ മസ്തിഷ്ക ജ്വരം ബാധിച്ച് ഏതാനും ആഴ്ചകള്‍ക്കിടയില്‍ നൂറിലധികം കുട്ടികളാണ് ബിഹാറില്‍ മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ബിഹാറിലെ കുഞ്ഞുങ്ങളുടെ കൂട്ടമരണം രാജ്യത്തെ തന്നെ നടുക്കുന്ന സാഹചര്യത്തിലാണ്  ബിഹാർ ആരോഗ്യ മന്ത്രിയുടെ ഒരു വിഡിയോ കടുത്ത വിവാദത്തിനും പ്രതിഷേധത്തിനും കാരണമാകുന്നത്.

കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ഞായറാഴ്ച സംസ്ഥാനത്തിന്റെ അവസ്ഥ  വിശദീകരിക്കാനും പ്രതിരോധമാർഗങ്ങൾ ചർച്ച ചെയ്യാനുമാണ് യോഗം വിളിച്ചത്. ഹർഷവർധനൊപ്പം ബിഹാർ ആരോഗ്യമന്ത്രി മംഗൽ പാണ്ഡെയും മറ്റൊരു സംസ്ഥാന മന്ത്രി അശ്വിനി കുമാർ ചൗബെയും ഉണ്ടായിരുന്നു. യോഗത്തില്‍ മന്ത്രി ക്രിക്കറ്റ് സ്കോര്‍ അന്വേഷിച്ചതാണ് വിവാദത്തിന് കാരണം.

ADVERTISEMENT

ഹർഷവർധൻ സംസ്ഥാനത്തിന്റെ അവസ്ഥ വിശദീകരിക്കുന്നതിനിടയിലാണ് മംഗൽ പാണ്ഡെയുടെ ക്രിക്കറ്റ് സ്കോർ അന്വേഷണം. 'എത്ര വിക്കറ്റ് വീണു?' 'നാല്' എന്ന് ഒരാൾ മറുപടിയും നൽകുന്നുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിന്റെ നിലവിലെ സ്കോർ അറിയാനുള്ള മന്ത്രിയുടെ ആംകാക്ഷയുടെ വീഡിയോ വാർത്താ ഏജൻസിയായ എഎൻഐയാണ് പുറത്തുവിട്ടത്.

വിഡിയോ പുറത്തുവന്നതോടെ മംഗൽ പാണ്ഡെയുടെ പെരുമാറ്റത്തിനെതിരെ കടുത്ത രോഷമാണ് ഉയരുന്നത്. സംസ്ഥാനം ഇത്ര കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ നിർവികാരനായി പെരുമാറിയ മന്ത്രിക്ക് തൽസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നാണ് ആർജെഡി ,കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പറയുന്നത്. കുട്ടികളുടെ മരണത്തേക്കാൾ മുൻഗണന മന്ത്രി ക്രിക്കറ്റ് കളിക്കാണ് നൽകുന്നതെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം.

ADVERTISEMENT

''മംഗൽ പാണ്ഡെയ്ക്ക് മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികൾ മരിച്ചതിലും ആശങ്ക ഇന്ത്യ പാക്കിസ്ഥാന് ക്രിക്കറ്റ് സ്കോറിലാണ്. 126 കുട്ടികൾ ഈ അസുഖം ബാധിച്ചു മരിച്ചെന്ന് സർക്കാർ അറിയുന്നത് നന്നാകും", കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ട്വീറ്റ് ചെയ്തു.  

ബിഹാറിലെ മുസാഫർപുരിൽ മാത്രം മസ്തിഷ്കജ്വരം ബാധിച്ച് നൂറിലധികം കുട്ടികളാണ് ഇതുവരെ മരിച്ചത്. നിരവധി കുട്ടികൾ ചികിത്സയിലുമാണ്. മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം നൽകുമെന്ന് കഴിഞ്ഞ ദിവസം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചിരുന്നു. ആശുപത്രിയിൽ കഴിയുന്ന കുട്ടികളുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ചീഫ് സെക്രട്ടറി ദിപക് കുമാർ തിങ്കളാഴ്ച വാർത്താ സമ്മേളനത്തിൽ  പറഞ്ഞു.

ADVERTISEMENT

English Summary : "How Many Wickets?": Bihar Minister At Meeting On Child Deaths