കണ്ണൂർ ∙ തനിക്കെതിരെ ലൈംഗികാരോപണ പരാതി നൽകിയ യുവതിക്കെതിരെ ബിനോയ് കോടിയേരി. ആരോപണം ഉന്നയിച്ച യുവതിയെ കല്യാണം കഴിച്ചിട്ടില്ലെന്നും അവരിൽ തനിക്കു മകനില്ലെന്നും ഏപ്രിൽ.. Rape case against Binoy Kodiyeri, Rape Allegation

കണ്ണൂർ ∙ തനിക്കെതിരെ ലൈംഗികാരോപണ പരാതി നൽകിയ യുവതിക്കെതിരെ ബിനോയ് കോടിയേരി. ആരോപണം ഉന്നയിച്ച യുവതിയെ കല്യാണം കഴിച്ചിട്ടില്ലെന്നും അവരിൽ തനിക്കു മകനില്ലെന്നും ഏപ്രിൽ.. Rape case against Binoy Kodiyeri, Rape Allegation

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ തനിക്കെതിരെ ലൈംഗികാരോപണ പരാതി നൽകിയ യുവതിക്കെതിരെ ബിനോയ് കോടിയേരി. ആരോപണം ഉന്നയിച്ച യുവതിയെ കല്യാണം കഴിച്ചിട്ടില്ലെന്നും അവരിൽ തനിക്കു മകനില്ലെന്നും ഏപ്രിൽ.. Rape case against Binoy Kodiyeri, Rape Allegation

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ തനിക്കെതിരെ ലൈംഗികാരോപണ പരാതി നൽകിയ യുവതിക്കെതിരെ ബിനോയ് കോടിയേരി. ആരോപണം ഉന്നയിച്ച യുവതിയെ കല്യാണം കഴിച്ചിട്ടില്ലെന്നും അവരിൽ തനിക്കു മകനില്ലെന്നും ഏപ്രിൽ 12ന് കണ്ണൂർ ഐജിക്കു നൽകിയ പരാതിയിൽ ബിനോയ് കോടിയേരി ചൂണ്ടിക്കാട്ടി. 34 കാരിയായ യുവതി, മുംബൈയിലെ ഡി.ചതോപാധ്യായ, പേരറിയാത്ത മറ്റുള്ളവർ എന്നിവർ‌ക്കെതിരെയാണു പരാതി. ഈ വ്യക്തികൾ ചേർന്ന് 2018 ഡിസംബർ 31ന് തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് തനിക്കു കത്തയച്ചെന്നു ബിനോയ് പരാതിയിൽ പറയുന്നു.

യുവതിയുമായി ക്രിമിനൽ ഗൂഢാലോചന നടത്തിയ ഡി.ചതോപാധ്യായ ആണ് കത്തെഴുതിയത്. കുറ്റകൃത്യത്തിൽ ഇയാൾക്കും തുല്യ പങ്കുണ്ട്. ഹിന്ദു മാര്യേജ് ആക്ട് പ്രകാരം 2009 ഒക്ടോബർ 18ന് യുവതിയെ താൻ വിവാഹം ചെയ്തെന്നാണു കത്തിലെ ആരോപണം. 2010 ജൂലൈ 22ന് ജനിച്ച ആൺകുട്ടിയുടെ അച്ഛനാണെന്നും പറയുന്നു. വിവാഹം സംബന്ധിച്ച സത്യവാങ്മൂലം 2015 ജനുവരി 28ന് മുംബൈയിലെ ഒരു പബ്ലിക് നോട്ടറി മുമ്പാകെ താൻ ഒപ്പിട്ടെന്നും ആരോപിക്കുന്നു. കത്തിൽ ആരോപിക്കുന്ന ദിവസം ഞാൻ ദുബായിലായിരുന്നു. പാസ്പോർട്ട് ഇതിനു തെളിവാണെന്നും ബിനോയ് വിശദീകരിക്കുന്നു.

ADVERTISEMENT

അഞ്ചു കോടി രൂപ നൽകിയില്ലെങ്കിൽ സിവിലും ക്രിമിനലുമായ നടപടികൾ സ്വീകരിക്കുമെന്നാണു ഭീഷണി. യുവതിയെ വിവാഹം കഴിച്ചെന്നതും അവരിൽ തനിക്കൊരു മകനുണ്ടെന്നതും തെറ്റായ കാര്യമാണ്. സംയുക്ത സത്യവാങ്മൂലത്തിൽ ഞാനൊപ്പിട്ടു എന്നതും വ്യാജമാണ്. സത്യവാങ് മൂലത്തിൽ ഒപ്പിട്ടുവെന്നു പറയുന്ന ജനുവരി 27ന് കൊച്ചി വിമാനത്താവളത്തിൽനിന്നു ദുബായിലേക്കു ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുകയായിരുന്നു താനെന്നും ബിനോയ് വ്യക്തമാക്കുന്നു.

സത്യവാങ്മൂലം തയാറാക്കിയതായി യുവതി പറയുന്ന പബ്ലിക് നോട്ടറി, താൻ അതിൽ ഒപ്പിട്ടിട്ടില്ലെന്നു വ്യക്തമാക്കി സർട്ടിഫിക്കറ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നോട്ടറി റജിസ്റ്ററിൽ സംയുക്ത സത്യവാങ്മൂലം ചേർക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കുറ്റാരോപിതരായ വ്യക്തികൾ തട്ടിപ്പിനായി എന്റെ ഒപ്പ് വ്യാജമായി നിർമിക്കുകയായിരുന്നു. സംയുക്ത സത്യവാങ്മൂലവും വ്യാജമാണ്. കുട്ടിയുടെ അച്ഛൻ‌ താനാണെന്നു കാണിക്കാനായി തെറ്റായ പ്രസ്താവനയാണു യുവതി അധികൃതർക്കു മുമ്പാകെ സമർപ്പിച്ചത്.

പാസ്പോർട്ട് അധികൃതരോടും വ്യാജ അവകാശവാദമാണു യുവതി നടത്തിയത്. എന്റെ ഭാര്യയാണെന്നു സ്ഥാപിക്കാൻ മഹാരാഷ്ട്ര സർക്കാരിന്റെ ഗസറ്റ് വിജ്ഞാപനത്തിനായി വ്യാജ പ്രസ്താവന നൽകി. ഇങ്ങനെ തെറ്റായ വിവരങ്ങളും രേഖകളും സർട്ടിഫിക്കറ്റുകളും ഉപയോഗിച്ചാണു യുവതി തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും’– പരാതിയിൽ ബിനോയ് വിശദീകരിച്ചു.

യുവതിയുടേതായി ബിനോയ് ഹാജരാക്കിയ കത്തിൽനിന്ന്:

ADVERTISEMENT

എന്റെ പ്രിയപ്പെട്ട ഭർത്താവ് ബിനോയ്,

2009 ഒക്ടോബർ 18ന് നിങ്ങൾ വിവാഹം ചെയ്ത എന്നെക്കുറിച്ചും 2010 ജൂലൈ 22ന് ജനിച്ച നമ്മുടെ കുഞ്ഞിനോടുള്ള കടമയെക്കുറിച്ചും ഓർമിപ്പിക്കാനാണ് ഈ കത്ത്. ഹിന്ദു മാര്യേജ് ആക്ട് പ്രകാരം 2009 ഒക്ടോബർ 18 മുതൽ ദമ്പതികളെപ്പോലെ ലിവിങ് ടുഗതർ ആണെന്നു സ്ഥാപിച്ച് 2015 ജനുവരി 27ന് തയാറാക്കിയ സംയുക്ത സത്യവാങ്മൂലത്തിന്റെ പകർപ്പ് ഓർമ പുതുക്കാനായി ഈ കത്തിനോടൊപ്പം ചേർക്കുന്നു. നമ്മുടെ കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റും ഒപ്പമുണ്ട്.

വിവാഹത്തിനുശേഷം മുംബൈയിലെ വാടക ഫ്ലാറ്റിൽ നമ്മൾ ഒരുമിച്ചു താമസം തുടങ്ങി. നമുക്കൊരു മകനും ജനിച്ചു. എനിക്കു മുമ്പ് മറ്റൊരാളെ നിങ്ങൾ വിവാഹം ചെയ്തിരുന്നതായി 2015ൽ ഞെട്ടലോടെയാണ് അറിഞ്ഞത്. സാമ്പത്തിക തട്ടിപ്പുൾപ്പെടെയുള്ള നിങ്ങളുടെ കുറ്റകൃത്യങ്ങളെപ്പറ്റിയും അറിയാനിടയായി. നിങ്ങൾ ഇങ്ങനെയെല്ലാം ചെയ്യുമെന്ന് എന്റെ വന്യമായ സ്വപ്നങ്ങളിൽപ്പോലും ഇല്ലായിരുന്നു. ഇതേക്കുറിച്ചു ചോദിച്ചപ്പോൾ നിങ്ങൾ എന്നെയും മകനെയും ഉപേക്ഷിച്ചു പോയി. വിവാഹബന്ധത്തിലെ പ്രാഥമിക അവകാശങ്ങൾ ലഭിക്കാതെ മുംബൈയിൽ ഞങ്ങൾ‌ ഒറ്റപ്പെട്ടു.

എന്റെ ഫോൺകോളുകളും മെസേജുകളും നിങ്ങൾ കണ്ടില്ലെന്നു നടിച്ചു. ഇടയ്ക്കെപ്പോഴോ മറുപടി പറയാൻ തയാറായപ്പോൾ പണം നൽകി സഹായിക്കാമെന്നു നിങ്ങൾ വാഗ്ദാനം ചെയ്തു. മുംബൈയിലെ ജീവിതച്ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ നിങ്ങൾ പറ‍ഞ്ഞ തുക അപര്യാപ്തമാണ്. നിരപരാധിയായ കുഞ്ഞിന്റെ വളർ‌ച്ചയ്ക്കും പഠനത്തിനും മറ്റുമായി വലിയ ചെലവുണ്ട്. കേരളത്തിലെ മുതിർന്ന രാഷ്ട്രീയ നേതാവും പൊതുമുഖവുമായ കോടിയേരി ബാലകൃഷ്ണന്റെ ചെറുമകനായ ഈ കുഞ്ഞിനെ വളർത്താനാവശ്യമായ പണം ലഭിക്കുമെന്നാണു വിശ്വസിക്കുന്നത്.

ADVERTISEMENT

ഇതിനൊക്കെ അപ്പുറം ബിനോയിയുടെ പേര് സ്വന്തം പേരിനൊപ്പം ചേർത്ത മകൻ നേട്ടങ്ങളുണ്ടാക്കുമ്പോൾ നിങ്ങൾക്ക് അഭിമാനമുണ്ടാകും. ഇങ്ങനെയെല്ലാം നല്ലതു പ്രതീക്ഷിച്ചിരിക്കെ, കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുമെന്നും പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തുകയാണു നിങ്ങൾ ചെയ്തത്. ഒരച്ഛനും ഇതുപോലെ ചെയ്യാനാകില്ല. എന്തൊക്കെപ്പറഞ്ഞാലും അവൻ നിങ്ങളുടെ കൂടി മാംസവും രക്തവുമാണ്, ഞാൻ നിങ്ങളുടെ ഭാര്യയും.

മകന്റെ വിദ്യാഭ്യാസത്തിനും മറ്റുമായും എന്റെ ചെലവുകൾക്കുമായും അഞ്ചു കോടി രൂപ തരണം. നിങ്ങളുമായുള്ള പ്രേമബന്ധവും സ്നേഹ നിമിഷങ്ങളും ഓർത്ത് തീവ്രവേദനയോടെയാണ് ഈ പണം ആവശ്യപ്പെടുന്നത്. ഈ കത്ത് ലഭിച്ച് 15 ദിവസത്തിനകം അഞ്ചു കോടി രൂപ തരണം. ഇല്ലെങ്കിൽ അഭിഭാഷകൻ വഴി സിവിലും ക്രിമിനലുമായ നടപടികൾ ആരംഭിക്കാൻ നിർ‌ബന്ധിതയാവും’

യുവതിക്കെതിരെ കേസെടുക്കും

ലൈംഗികാരോപണത്തിന് ബിനോയ് കോടിയേരിക്കെതിരെ പരാതി നൽകിയ യുവതിക്കെതിരെ കേരള പൊലീസ് കേസെടുത്തേക്കും. യുവതി പണം ആവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നു കാട്ടി ബിനോയ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാകും നടപടി. ഐജിക്കു ലഭിച്ച പരാതി എസ്പിക്കു കൈമാറി. അന്വേഷണ പരിധി സംബന്ധിച്ച സംശയത്തിൽ നടപടിയെടുത്തില്ല. തിരഞ്ഞെടുപ്പ് തിരക്കുകളിലായിരുന്നതിനാലും മറ്റും അന്വേഷണം നടന്നില്ലെന്നാണു വിശദീകരണം. 

പരാതിക്കാരിയായ യുവതിയെ അറിയാമെന്നും ആരോപണം വസ്തുതാവിരുദ്ധമാണെന്നും ബിനോയ് പറഞ്ഞു. ദുബായിൽ കെട്ടിട നിർമാണ ബിസിനസ് ആണെന്നു പറഞ്ഞാണ് ബിനോയ് തന്നെ പരിചയപ്പെട്ടതെന്നു യുവതി പറഞ്ഞു. ബിഹാറിലെ ദരിദ്ര കുടുംബത്തിൽനിന്ന് ബാർ ഡാൻസറായി എത്തിയ തനിക്ക് വിലകൂടിയ സമ്മാനങ്ങൾ നൽകിയാണ് ബിനോയ് അടുത്തുകൂടിയത്. ഡാൻസ് ബാറിനുള്ളിൽ ബിനോയ് തനിക്കുമേൽ നോട്ടുകൾ വാരിവിതറാറുണ്ടായിരുന്നെന്നും അന്ധേരിയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ യുവതി പറഞ്ഞു.

English Summary: Binoy Kodiyeri complaint about woman who filed rape case against him, Kerala police likely to book the woman