ന‍ൃത്തം ചെയ്യുന്നതിനിടെ ബ്രേക്കിട്ടപ്പോൾ നിയന്ത്രണം വിട്ട് മുപ്പതോളം വരുന്ന വിദ്യാർത്ഥികൾ താഴേക്കു വീണു. ബസിനു മുകളിലും വിൻഡോ സീറ്റിൽ തൂങ്ങിക്കിടന്നും മുദ്രാവാക്യങ്ങൾ വിളിച്ച് ചുവടുവയ്ക്കുന്ന വിദ്യാർത്ഥികളെ വിഡിയോയിൽ കാണാം.... Chennai students climb, fall off moving bus while celebrating Bus Day

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ബസുകൾ പിടിച്ചെടുത്ത് 'ബസ് ഡേ' ആഘോഷം നടത്തുന്നതിനിടെ അപകടത്തില്‍പെടുന്ന വിദ്യാർഥികളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഓടിക്കൊണ്ടിരുന്ന ബസിനു മുകളിൽ നിന്ന് താഴേക്കു വീഴുന്ന വിദ്യാർഥികളുടെ വിഡിയോ  ഭീതിജനകമാണ്.

ചെന്നൈയിൽ കോളജ് തുറക്കുന്ന ദിവസം ബസുകൾ പിടിച്ചെടുത്ത് വിദ്യാർഥികൾ നടത്തുന്ന അപകടകരമായ ആഘോഷമാണ് ബസ് ഡേ. ആഘോഷത്തിന്റെ ഭാഗമായാണ് വിദ്യാർഥികൾ ബസിനു മുകളിലേക്ക് ഇരച്ചു കയറിയത്. നഗരത്തിലെ തിരക്കിലൂടെ ഓടിക്കൊണ്ടിരുന്ന ബസിന്റെ മുകളില്‍ ന‍ൃത്തം ചെയ്യുന്നതിനിടെ ബ്രേക്കിട്ടപ്പോൾ നിയന്ത്രണം വിട്ട് മുപ്പതോളം വിദ്യാർഥികൾ ബസിനു മുന്നിലേക്കു വീഴുകയായിരുന്നു. ബസ് പെട്ടെന്ന് നിര്‍ത്തിയതുകൊണ്ട് വന്‍ദുരന്തം ഒഴിവായി. ബസിനു മുകളിലും വിൻഡോ സീറ്റിൽ തൂങ്ങിക്കിടന്നും മുദ്രാവാക്യങ്ങൾ വിളിച്ചും ചുവടുവയ്ക്കുന്ന വിദ്യാർഥികളെ വിഡിയോയിൽ കാണാം.

ADVERTISEMENT

പൊലീസ് എത്തിയപ്പോൾ ചിതറിയോടിയവരിൽ നിന്ന് 17 വിദ്യാർഥികളെ പൊലീസ് അറസ്റ്റു ചെയ്തു. 24 പേരെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നിസാര പരുക്കുകളോടെ ചില വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ പച്ചയ്യപ്പാസ് കോളജ് വിദ്യാർഥികളാണ് പിടിയിലായവരിലധികവും. പച്ചയ്യപ്പാസ് കോളജിലെയും അംബേദ്കർ കോളജിലെയും ബസ് ഡേ അഘോഷങ്ങളാണ് സിസിടിവിയിൽ പതിഞ്ഞിട്ടുള്ളത്.

ബസ് ഡേ ആഘോഷമെന്ന പേരിൽ മാരകായുധങ്ങളുമായി ബസിലേക്ക് ഇരച്ചുകയറുന്ന വിദ്യാർഥികളെ സ്ത്രീകളടക്കമുള്ള യാത്രക്കാർക്ക് ഭയമാണ്. ഇവരെപ്പേടിച്ച് ബസിൽ നിന്ന് യാത്രക്കാർ ഇറങ്ങുന്നത് പതിവാണ്. അതിനാൽ ബസ് ഡേ ആഘോഷത്തിനെതിരെ സംസ്ഥാനത്ത് കോടതി വിലക്കും  പൊലീസിന്റെ നിരന്തര മുന്നറിയിപ്പുകളും നിലനിൽക്കുന്നുണ്ട്.

ADVERTISEMENT

ഇതിനിടെയാണ് യാത്രക്കാരെ ബന്ദിയാക്കി നഗരത്തിൽ വൻ ട്രാഫിക് ബ്ലോക്കുകൾ സൃഷ്ടിച്ചുകൊണ്ടുള്ള വിദ്യാർഥികളുടെ ഈ അപകടകരമായ ആഘോഷം. വേനലവധിക്കു ശേഷം കോളജ് തുറക്കുന്ന ദിവസം സ്ഥിരമായി യാത്രചെയ്യുന്ന ബസ് റൂട്ടുകളിലാണ്  വിദ്യാർഥികളുടെ ഈ ആഘോഷം. 2011– ൽ മദ്രാസ് ഹൈക്കോടതി ബസ് ഡേ ആഘോഷത്തിന് സംസ്ഥാനത്ത് വിലക്കേർപ്പെടുത്തിയിരുന്നു.

English Summary : Chennai students climb, fall off moving bus while celebrating Bus Day